ലോഹ ഓഹരികള്‍ ജനുവരി 29 ന് കരുത്തുകാട്ടി. നിഫ്റ്റി മെറ്റല്‍ സൂചിക 3 ശതമാനം ഉയര്‍ന്ന് റെക്കോര്‍ഡ് ലെവലിലെത്തിയപ്പോള്‍ 20 ശതമാനം ഉയര്‍ന്ന ഹിന്ദുസ്ഥാന്‍ കോപ്പറാണ് നേട്ടത്തില്‍ മുന്നില്‍. സര്‍വകാല ഉയരമായ 760.05 രൂപയിലാണ് സ്റ്റോക്കുള്ളത്. കഴിഞ്ഞ ഒന്‍പത് മാസത്തെ നേട്ടം 314 ശതമാനം.

ഹിന്ദുസ്ഥാന്‍ കോപ്പര്‍ റാലി: കാരണങ്ങള്‍
മധ്യപ്രദേശിലെ ബാഗ്വാരി-ഖിര്ഖോരി കോപ്പറിനും അനുബന്ധ മിനറല്‍ ബ്ലോക്കിനും വേണ്ടിയുള്ള ലേലത്തില്‍ കമ്പനി മുന്നിലെത്തി. ബ്ലോക്കിലെ ഖനനത്തിനും കമ്പോസിറ്റ് ലൈസന്‍സിനും ഇവര്‍ അര്ഹതനേടിയിട്ടുണ്ട്. കൂടാതെ ചെമ്പിന്റെ തിളക്കവും കാരണമാണ്. 2025 ല്‍ ലോഹം 60 ശതമാനം നേട്ടമുണ്ടാക്കി.
ലോഹ ഓഹരികള്‍
സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില കുതിച്ചുയര്‍ന്നത് ലോഹ ഓഹരികളുടെ ഡിമാന്റ് വര്‍ദ്ധിപ്പിച്ചു. മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് ഓഫ് ഇന്ത്യ (എംസിഎക്സ്)യില്‍ ഫെബ്രുവരിയില്‍ അവസാനിക്കുന്ന സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 9 ശതമാനവും മാര്‍ച്ച് മാസത്തില്‍ കാലാവധി പൂര്‍ത്തിയാകുന്ന വെള്ളി ഫ്യൂച്ചറുകള്‍ 6 ശതമാനവും മെയ്, ജൂലൈ മാസങ്ങളില്‍ കാലാവധി പൂര്‍ത്തിയാകുന്ന സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 6 ശതമാനവും നേട്ടമാണ് കൊയ്തത്.
നിക്ഷേപകര്‍ എന്തു ചെയ്യണം?
ഹിന്ദുസ്ഥാന്‍ കോപ്പര്‍ ചാര്‍ട്ടില്‍ ഒരു ബ്രേക്കൗട്ട് ദൃശ്യമാണെങ്കിലും പുതിയതായി ഓഹരിയില്‍ പ്രവേശിക്കുന്നത് ബ്രോക്കറേജുകള്‍ വിലക്കുന്നു.അനുയോജ്യമായ സ്റ്റോപ്പ്ലോസ് നല്കി ഓഹരികള്‍ കൈവശം വയ്ക്കാനാണ് കാന്റിലാല്‍ ഛഗന്‍ലാല്‍ സെക്യൂരിറ്റീസിലെ മഹേഷ് ഓജ പറയുന്നത്. ആനന്ദ് രതി ഷെയര്‍ ആന്റ് സ്റ്റോക്ക് ബ്രോക്കേഴ്സിലെ സീനിയര്‍ ടെക്നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് ജിഗര്‍ എസ് പട്ടേലും സമാന അഭിപ്രായം പങ്കുവച്ചു. ദീര്‍ഘകാല ഘടന ബുള്ളിഷായി തുടരുന്നെങ്കിലും ഓഹരി അതിന്റെ മുന്‍കാല ഉയര്‍ന്ന നിരക്കായ 658 രൂപയെ മറികടന്നു. "657 രൂപയ്ക്ക് മുകളിലുള്ള ഒരു സ്ഥിരമായ പ്രതിമാസ ക്ലോസ് പ്രൈമറി അപ്ട്രെന്‍ഡിന്റെ തുടര്‍ച്ചയെ സ്ഥിരീകരിക്കും, 657 രൂപ ഒരു പ്രധാന ദീര്‍ഘകാല പിന്തുണാ മേഖലയായി വര്‍ത്തിക്കുന്നു."വ്യാപാരികള്‍ സ്റ്റോപ്പ്-ലോസ് പിന്തുടരുകയും പുതിയ വാങ്ങലുകള്‍ ഒഴിവാക്കുകയും ചെയ്യണമെന്ന് പട്ടേല്‍ നിര്‍ദ്ദേശിച്ചു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications