രാജ്യത്ത് വിവിധ ജോലികള്‍ക്കായുള്ള മത്സരം രൂക്ഷമായെന്ന് തൊഴില്‍ വിപണിയിലെ പ്രതിമാസ അപ്‌ഡേറ്റില്‍ നിന്നുള്ള ലിങ്ക്ഡ്ഇന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിന്റെ സൂചനയായി ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇന്ത്യയില്‍ നിയമനം മെച്ചപ്പെട്ടപ്പോള്‍, 2020 ജനുവരി മുതല്‍ ജൂണ്‍ വരെ ലിങ്ക്ഡ്ഇനിലുള്ള ഓരോ ജോലിയുടെയും അപേക്ഷകളുടെ എണ്ണം ഇരട്ടിയായി. ഈ വിവരങ്ങള്‍ ഇന്ത്യയിലെ നിയമന നിരക്ക്, വ്യവസായത്തിലുടനീളം ആകെയുള്ള നിയമന വികാരം, ജോലി സുരക്ഷിതമാക്കുന്നതിനുള്ള മത്സരം, ഉയര്‍ന്ന നിലയുള്ള ജോലികളും ഡിമാന്‍ഡിലെ കഴിവുകളും എന്നിവയെല്ലാം ഉയര്‍ത്തിക്കാട്ടുന്നു.
രാജ്യത്തെ അണ്‍ലോക്ക് ഘട്ടത്തിന് ശേഷം ജോലി നിയമനങ്ങളില്‍ ഒരു തിരിച്ചുവരവ് നടന്നിട്ടുണ്ടെങ്കിലും, സാമ്പത്തിക അനിശ്ചിതത്വം കണക്കിലെടുക്കുമ്പോള്‍ ഇത് മന്ദഗതിയിലാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിലെ നിയമനങ്ങള്‍ ഏപ്രില്‍ മാസത്തില്‍ 50 ശതമാനം കുറഞ്ഞു. ജൂണ്‍ അവസാനിച്ച കാലയളവിലാവട്ടെ 15 ശതമാനം ഇടിവും രേഖപ്പെടുത്തി. കൊവിഡ്, സാമ്പത്തിക പ്രതിസന്ധികള്‍ ഏറ്റവും കൂടുതല്‍ ആഘാതമേല്‍പ്പിച്ച വിനോദം, യാത്ര തുടങ്ങിയ മേഖലകളിലാണ് തൊഴിലന്വേഷകര്‍ ഏറ്റവും കൂടുതല്‍ ജോലി തേടാനുള്ള സാധ്യതകള്‍. എന്നാല്‍, ആറ് മാസം മുമ്പത്തെ അപേക്ഷിച്ച് ജോലികള്‍ക്കായുള്ള മത്സരം ഇപ്പോള്‍ ഇരട്ടിയായിരിക്കുന്നു.

ലിങ്ക്ഡ്ഇനില്‍ പോസ്റ്റ് ചെയ്ത ഓരോ ജോലിയുടെയും ശരാശരി അപേക്ഷകളുടെ എണ്ണം 2020 ജനുവരി മാസത്തിലെ 90 -ല്‍ നിന്ന് ജൂണില്‍ 180 ആയി ഉയര്‍ന്നു. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍, ബിസിനസ് ഡെവലപ്പ്‌മെന്റ് മാനേജര്‍, സെയില്‍സ് മാനേജര്‍, ബിസിനസ് അനലിസ്റ്റ്, കണ്‍ടന്റ് റൈറ്റര്‍ എന്നിവയാണ് ലിങ്ക്ഡ്ഇന്‍ പ്ലാറ്റ്‌ഫോമില്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ള അഞ്ച് ജോലികള്‍. ജാവാസ്‌ക്രിപ്റ്റ്, എസ്‌ക്യുഎല്‍, സെയില്‍സ് മാനേജ്‌മെന്റ്, ടീം ലീഡര്‍ഷിപ്പ്, റിക്രൂട്ടിംഗ് എന്നിവയാണ് ലിങ്ക്ഡ്ഇനില്‍ റിക്രൂട്ടര്‍മാര്‍ ആവശ്യപ്പെടുന്ന മികച്ച സ്‌കില്ലുകള്‍. 2020 ഏപ്രില്‍ മുതല്‍ ജൂണ്‍ അവസാനം വരെയുള്ള കാലയളവില്‍ ലിങ്ക്ഡ്ഇന്‍ മുഖേനയുള്ള തൊഴില്‍ നിയമനങ്ങള്‍ 35 ശതമാനം വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 69 ദലക്ഷത്തിലധികം ആളുകളാണ് ഇന്ത്യയില്‍ ലിങ്ക്ഡ്ഇന്‍ ഉപയോഗിക്കുന്നത്. ഇതിന് പുറമെ, ആഗോളതലത്തില്‍ 50 ദശലക്ഷത്തിലധികം കമ്പനികള്‍ ലിങ്ക്ഡ്ഇന്‍ ഉപയോഗിക്കുന്നുണ്ട്. വൈറ്റ് കോളര്‍ ജോലികളുടെ നിയമന പ്രവര്‍ത്തനങ്ങളില്‍ ഒരു ബാരോമീറ്ററായി മാറിയിരിക്കുകയാണ് ലിങ്ക്ഡ്ഇന്‍.


Click it and Unblock the Notifications