സ്വർണമില്ലാതെ മലയാളികൾക്ക് ആഘോഷങ്ങളില്ല. എല്ലാ വിശേഷ ദിവസങ്ങളിലും സ്വർണാഭരണങ്ങളണിഞ്ഞ് പ്രത്യക്ഷപ്പെടാനാണ് സ്ത്രീകൾ ആഗ്രഹിക്കുന്നത്. വിവാഹ ദിവസത്തിലാണെങ്കിൽ പറയുകയും വേണ്ട. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്നവരിൽ മുൻപന്തിയിലാണ് മലയാളികളുടെ സ്ഥാനം. സ്വർണാഭരണങ്ങൾ സ്ത്രീകളെ കൂടുതൽ സുന്ദരിയാക്കുന്നു എന്നത് വസ്തുതയാണ്. പക്ഷെ സ്വർണവില കേൾക്കുമ്പോൾ നെഞ്ച് ചെറുതായി പിടയും.
അരലക്ഷത്തിന് മുകളിലാണ് കേരളത്തിൽ ഒരു പവൻ സ്വർണത്തിന്‍റെ വില. ആഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം ജിഎസ്ടി, പണിക്കൂലി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഇന്നത്തെ വിലയിൽ ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 56,000 രൂപ നൽകേണ്ടി വരും.
സ്വർണം എക്കാലത്തും ഒരു സ്ഥിരതയുള്ള പ്രകടനം കാഴ്ചവച്ചിട്ടുണ്ടെന്നു ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. അതുകൊണ്ടു തന്നെ രാജ്യം 77-ആമത് സ്വാതന്ത്രദിനം ആഘോഷിക്കാനിരിക്കെ നമുക്ക് സ്വർണവിലയുടെ ചരിത്രം ഒന്ന് പരിശോധിച്ച് നോക്കാം.

സ്വർണവിലയുടെ ചരിത്രം
1925 മാര്‍ച്ച് 31ലെ 13.75 രൂപയില്‍ നിന്ന് സ്വർണ വില ഏറെ ദൂരം പിന്നിട്ടിരിക്കുന്നു. 1950കളിൽ ഒരു പവൻ സ്വർണത്തിന് 90 രൂപയോളമായിരുന്നു വില. 1960-ൽ ഇത്തിയപ്പോൾ വില 110-120 രൂപയിലേക്ക് എത്തി. 1970 ആയപ്പോഴേക്കും 184 രൂപയിലെത്തി. 1985 അത് 2130 രൂപയായി മാറി. 1990 കളിൽ 3200 രൂപ വരെയെത്തി. 2000 ആയപ്പോഴേക്കും 4400 രൂപയിലെത്തി.
കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടെ 50,000 രൂപയുടെ വർധനവാണ് സ്വർണ വിലയിലുണ്ടായത്. 2005 ഓക്ടോബർ മാസത്തെ പവന്‍റെ വില 5,040 രൂപയായിരുന്നു. മൂന്ന് വർഷങ്ങൾക്ക് ശേഷം 2008 ഒക്ടോബർ മാസം സ്വർണ വില 10,000 കടന്നു. 2010-ൽ വില 15,000 രൂപയും 2011 ഓഗസ്റ്റ് മാസത്തിൽ വില 20,000 രൂപയും കടന്നു.
പവന്‍റെ വില 25,000 കടക്കുന്നത് 2019 ലാണ്. 2020 ൽ വില 30,000 രൂപയ്ക്ക് മുകളിലെത്തി. രണ്ട് വർഷത്തിന് ശേഷം പവന്‍റെ വില 40,000 രൂപ കടന്നു. 2023-ൽ 45,000 രൂപയും 2024 മാർച്ച് 29-ന് പവന്‍റെ വില അരലക്ഷം രൂപയും കടന്നു. സംസ്ഥാനത്തിന്‍റെ ചരിത്രത്തിൽ സ്വർണത്തിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ ദിവസം 2024 മെയ് 20-ആം തീയ്യതിയാണ്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 55,120 രൂപയും ഗ്രാമിന് 6,890 രൂപയുമായിരുന്നു വില.
ബജറ്റ് തുണച്ചു
ബജറ്റിൽ കസ്റ്റംസ് തീരുവ 6 ശതമാനമായി കുറയ്ക്കുന്നു എന്ന നിർണ്ണായക പ്രഖ്യാപനം ധനമന്ത്രി നടത്തിയതോടെ പവന്‍റെ വിലയിൽ വലിയ ഇടിവാണ് സംഭവിച്ചത്. ജൂലൈ 23-ന് രാവിലെ പവന് 53,960 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് സ്വർണ വ്യാപാരം നടത്തതെങ്കിൽ ബജറ്റിന് ശേഷം 51,960 രൂപയിലേക്കെത്തി. അതായത് 2000 രൂപയുടെ കുറവ്.

സ്വർണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ
1. ആഗോള വിപണിയിലെ പ്രവണതകൾ : ആഗോള സ്വർണ്ണ വിപണിയിലെ പ്രവണതകൾ ഇന്ത്യയിലെ സ്വർണ്ണ വിലയിലും വലിയ സ്വാധീനം ചെലുത്തും. യുദ്ധം, പ്രകൃതി ദുരന്തങ്ങൾ, ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങൾ തുടങ്ങിയവ സ്വർണ്ണ വിലയിൽ നേരിട്ട് സ്വാധീനം ചെലുത്തും
2. ആഭ്യന്തര ആവശ്യവും വിതരണവും : സ്വർണ്ണത്തിന്‍റെ ആഭ്യന്തര ആവശ്യവും വിതരണവും വിലയെ ബാധിക്കുന്നു. ഉത്സവ സീസണുകളിലും വിവാഹ വേളകളിലും സ്വർണത്തിന്റെ ഡിമാൻഡ് വർധിക്കുന്നതിനാൽ സ്വർണവില ഉയരാൻ സാധ്യതയുണ്ട്. കൂടാതെ, ഇറക്കുമതി, കസ്റ്റംസ് തീരുവ, സർക്കാർ നയങ്ങൾ എന്നിവ സ്വർണ്ണത്തിന്‍റെ വിതരണത്തെയും ആത്യന്തികമായി വിലയെയും ബാധിക്കും.
3. കറൻസി വിനിമയ നിരക്കുകൾ : വിനിമയ നിരക്കുകൾ സ്വർണ്ണ വിലയിൽ നിർണായക പങ്ക് വഹിക്കുന്നു. യു.എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ ദുർബലമാകുമ്പോൾ, ഇന്ത്യയിൽ സ്വർണ വില ഉയരും, തിരിച്ചും.
More From GoodReturns

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ



Click it and Unblock the Notifications