ഹ്യൂമൻ മെമെറ്റാന്യൂമോവൈറസ് (എച്ച്.എം.പി.വി) ഇന്ത്യയിലും സ്ഥിരീകരിച്ചു. ബെംഗളൂരുവില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞിലാണ് ഈ വൈറസ് ബാധ കണ്ടെത്തിയത്. ചൈനയിൽ ഭീതി പടർത്തിയതു പോലുള്ള കേസാണ് ഇപ്പോൾ ആദ്യമായി ഇന്ത്യയിലും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബാഗ്ലൂരിലെ പ്രശസ്തമായ ബാപ്റ്റിസ്റ്റ് ആശുപത്രിയിലാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ തങ്ങളുടെ ലാബില്‍ അല്ല പരിശോധന നടത്തിയതെന്നും, സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നതെന്നും ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സ്വകാര്യ ആശുപത്രിയിലെ പരിശോധനാ ഫലങ്ങളില്‍ സംശയിക്കേണ്ടന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കിയത്. പക്ഷേ ഈ രോഗം കുട്ടിയിൽ എങ്ങനെ ബാധിച്ചുവെന്നത് വ്യക്തമല്ല. നിലവിലെ വിവരങ്ങൾ അനുസരിച്ച് കുട്ടിക്ക് വിദേശയാത്ര പശ്ചാത്തലമില്ലെന്നാണ് സൂചന. പനിയെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എച്ച്എംപിവി സ്ഥിരീകരിച്ചത്. കുഞ്ഞിന്റെ നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ചൈനയിൽ ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (എച്ച്എംപിവി) പൊട്ടിപ്പുറപ്പെട്ടതിൻ്റെ വെളിച്ചത്തിൽ, കർണാടകയിലെ ആരോഗ്യ ഉദ്യോഗസ്ഥർ ഈ ശ്വാസകോശ സംബന്ധമായ വൈറസ് വ്യാപനം തടയാൻ മാർഗ്ഗനിർദ്ദേശങ്ങൾ മുന്നോട്ട് വെക്കുന്നുണ്ട്. കുട്ടികളിലും പ്രായമായവരിലുമാണ് വൈറസ് പെട്ടെന്ന് ബാധിക്കുന്നതെന്നും വിവരങ്ങൾ വ്യക്തമാക്കുന്നു. എച്ച്.എം.പി.വി പ്രാഥമികമായി 11 വയസ്സിന് താഴെയുള്ള കുട്ടികളിൽ കണ്ടുപിടിക്കപ്പെടുന്നുണ്ട്. ഫ്ലൂ സാമ്പിളുകൾ പരിശോധിച്ചപ്പോൾ ഏകദേശം 0.7ശതമാനമാണ് വൈറസ് കണ്ടെത്തിയത്.

ചൈനയിലെ പുതിയ വൈറസ് വ്യാപനം നിരീക്ഷിച്ച് വരികയാണെന്നും, ആശങ്ക വേണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ശ്വാസകോശ സംബന്ധമായ അണുബാധകൾ ഉണ്ടാവാതിരിക്കാൻ മുന്‍കരുതൽ വേണമെന്നും ചുമയോ ജലദോഷമോ ഉള്ളവര്‍ മറ്റുള്ളവരുമായി അടുത്ത സമ്പര്‍ക്കം ഒഴിവാക്കണമെന്നും ഹെൽത്ത് സർവീസ് ഡയറക്ടർ ജനറൽ (ഡി.ജി.എച്ച്.എസ്) അതുൽ ഗോയൽ അറിയിച്ചു.
ഇതിനു മുന്നേ നിരവധി വാർത്തകൾ എച്ച്.എം.പി.വി രോഗത്തെ വന്നിരുന്നു. ചൈനയില്‍ ഈ രോഗം വ്യാപിക്കുകയാണെന്നും കോവിഡിനു സമാനമായ അന്തരീക്ഷം സംഭവിച്ചേക്കാം എന്നും ഇത്തരം റിപ്പോർട്ടുകളിലൂടെ വ്യാപിച്ചിരുന്നു. ന്യൂമോവിരിഡേ എന്ന ഗണത്തില്‍പ്പെട്ട ഈ വൈറസ് ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്നു. ഏത് പ്രായത്തിലുള്ളവർക്കും ഈ രോഗം സ്ഥിരീകരിക്കാം, പക്ഷേ കൂടുതലും കുട്ടികളിലാണ് ഇത് കണ്ടുവരുന്നത്.
ഇത് സമ്പർക്കത്തിലൂടെയാണ് പകരുന്നത്. അതിനാൽ വ്യക്തി ശുചിത്വം അനിവാര്യമാണ്. വൈറസ് ശരീരത്തിനുള്ളിലെത്തി ഒരാഴ്ചയ്ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പുറത്തുവരും. ഈ രോഗത്തിന് നിലവിൽ പ്രത്യേക ചികിത്സയില്ല. 2001ലാണ് ഈ വൈറസ് ആദ്യം കണ്ടെത്തിയത്. എന്നാല്‍ ഇനിയും വാക്‌സിന്‍ വികസിപ്പിക്കാനായിട്ടില്ല.
പനി, തൊണ്ടവേദന, ചുമ, മൂക്കൊലിപ്പ് തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗം സങ്കീര്‍ണമാകുമ്പോള്‍ കടുത്ത ശ്വാസതടസം അനുഭവപ്പെടാം. മാത്രമല്ല ഇത് ന്യുമോണിയ, ആസ്തമ, ബ്രോങ്കൈറ്റിസ് തുടങ്ങിയവയിലേക്കും നയിച്ചേക്കാം.
പ്രതിരോധ നടപടികൾ
തിരക്കേറിയ സ്ഥലങ്ങളിൽ യാത്ര ചെയ്യാതിരിക്കുക, വ്യക്തി ശുചിത്വം പാലിക്കുക, സോപ്പും വെള്ളവും അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് പതിവായി കൈകൾ കഴുകി വ്യത്തിയാക്കുക. അസുഖമുള്ളവരിൽ നിന്ന് അകലം പാലിക്കുക, ടിഷ്യൂകൾ വീണ്ടും ഉപയോഗിക്കാതിരിക്കുക, ടവ്വലുകൾ മറ്റുള്ളവരുമായി പങ്കിടാതിരിക്കുക. ജലാംശം നിലനിർത്താനും ആരോഗ്യകരമായ ഭക്ഷണം കഴിക്കാനും ആരോഗ്യ മന്ത്രാലായം അഭ്യർത്ഥിക്കുന്നു. ഒപ്പം സ്വയം ചികിത്സ ചെയ്യരുതെന്നും ആവശ്യപ്പെടുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
