കൊച്ചി: ഭവന വായ്പകള്‍ക്ക് പലിശ നിരക്ക് കുത്തനെ കുറഞ്ഞതോടെ ആവശ്യക്കാര്‍ ഏറുന്നു. കൊറോണ കാരണമായുള്ള സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് വായ്പകളുടെ നിരക്ക് കുറച്ചത്. നേരത്തെ എട്ട് മുതല്‍ 10 ശതമാനം വരെയുള്ള പലിശ നിരക്കില്‍ നിന്നാണ് ഭവന വായ്പകള്‍ തുടങ്ങിയിരുന്നത്. ഇത് 7 ശതമാനമായി കുറഞ്ഞു എന്നതാണ് നേട്ടം. കൂടാതെ ചില ബാങ്കുകള്‍ പ്രൊസസ്സിങ് ഫീസ് ഇളവ് ചെയ്യുകയുമുണ്ടായി. സമീപ കാലത്ത് ഭവന വായ്പകള്‍ക്ക് ഈടാക്കുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്കാണിപ്പോള്‍.

പുതുവര്‍ഷ വേളയിലും പലിശ നിരക്ക് കുറഞ്ഞു നില്ക്കുന്നതിനാല് ഒട്ടേറെ പേര്‍ക്ക് ആശ്വാസമായിട്ടുണ്ട്. ഈ അവസരം മുതലെടുക്കുകയാണ് നിരവധി പേര്. ബാങ്കുകള്‍ നല്കുന്ന ഭവന വായ്പാത്തുക വര്‍ധിച്ചിട്ടുണ്ട്. നേരത്തെ ഇത് 24 ലക്ഷത്തിന് അടുത്തായിരുന്നു. ഇപ്പോള്‍ 26 ലക്ഷത്തിന് മുകളിലായി. വനിതകള്‍ക്കുള്ള ശരാശരി വായ്പാ തുക 31 ലക്ഷമായി ഉയര്‍ന്നു. പുരുഷന്മാര്ക്ക് 26 ലക്ഷവുമായി.
ബാങ്കുകള്‍ക്ക് പുറമെ ഹൗസിങ് ഫിനാന്‍സ് കമ്പനികളും പലിശ കുറച്ചിട്ടുണ്ട് എന്നത് മറ്റൊരു കാര്യമാണ്. നേരത്തെ ബാങ്കുകളില്‍ കുറഞ്ഞ പലിശയും ഫിനാന്‍സ് കമ്പനികളില്‍ ഉയര്‍ന്ന പലിശയുമായിരുന്നു. ബാങ്കുകളില്‍ ഒട്ടേറെ രേഖകള്‍ ആവശ്യമാണ്. എന്നാല്‍ ധനകാര്യ സ്ഥാപനങ്ങളില്‍ അത്ര തന്നെ രേഖകളുട ആവശ്യമില്ല. നടപടികളും എളുപ്പമാണ്. അതുകൊണ്ടുതന്നെ പലരും ധനകാര്യ സ്ഥാപനങ്ങളെയാണ് സമീപിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ബാങ്കിലും ഹൗസിങ് ധനകാര്യ സ്ഥാപനങ്ങളിലും ഏകദേശം ഒരേ പലിശയാണ് എന്നതാണ് എടുത്തുപറയേണ്ടത്. എല്‍ഐസി ഹൗസിങ് ഫിനാന്‍സ് 6.90 ശതമാനത്തിന് പലിശ നല്കുന്നു. എച്ച്ഡിഎഫ്സി ലിമിറ്റഡ് ഏഴ് ശതമാനത്തിനാണ് ഭവന വായ്പ അനുവദിക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
