സുരക്ഷിതമായ വരുമാനമുള്ള ഭവനവായ്പ വായ്പക്കാർക്ക് റിസർവ് ബാങ്കിന്റെ ഇന്നലത്തെ പലിശ കുറയ്ക്കൽ പ്രഖ്യാപനം ഒരു സന്തോഷ വാർത്ത തന്നെയാണ്. ഭവന വായ്പകളുടെ പലിശ നിരക്ക് ഇന്നലെ 40 ബേസിസ് പോയിൻറ് കുറച്ചതോടെ പലിശ 7 ശതമാനമായി കുറയും. 15 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന പലിശ നിരക്കാണിത്. കൂടാതെ, കൊവിഡ് -19 ലോക്ക്ഡൌൺ കാരണം വരുമാന അനിശ്ചിതത്വം നേരിടുന്ന വായ്പക്കാർക്ക് മൂന്ന് മാസത്തെ അധിക മൊറട്ടോറിയവും ലഭിക്കും.
മൊറട്ടോറിയം
ഇതുവരെ മൊറട്ടോറിയം പ്രയോജനപ്പെടുത്താത്തതും എന്നാൽ ഇപ്പോൾ വരുമാന സമ്മർദ്ദം നേരിടുന്നതുമായ വായ്പക്കാർക്ക് മൂന്ന് മാസത്തേക്ക് തിരിച്ചടവ് മാറ്റിവയ്ക്കാനാകും. 15 വർഷം ബാക്കി കാലാവധിയുള്ള 30 ലക്ഷം രൂപ വായ്പയ്ക്ക്, മൊത്തം അധിക പലിശ ഏകദേശം 2.34 ലക്ഷം രൂപയായിരിക്കും എട്ട് ഇഎംഐകൾക്ക് തുല്യമാണിത്. പലിശനിരക്ക് കുറച്ചതിനാൽ ഈ ഭാരം ഒരു പരിധി വരെ കുറയ്ക്കാനാകും.
പലിശ നിരക്ക്
നിലവിലുള്ള വായ്പക്കാർക്ക്, എസ്‌ബിഐയുടെ ഭവനവായ്പയ്ക്ക് 30 ലക്ഷം രൂപ വരെയുള്ള പലിശ നിരക്ക് നിലവിലുള്ള 7.4 ശതമാനത്തിൽ നിന്ന് 7 ശതമാനമായി കുറയും. 30 ലക്ഷം മുതൽ 75 ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് പലിശ 7.65 ശതമാനത്തിൽ നിന്ന് 7.25 ശതമാനമായും 75 ലക്ഷത്തിന് മുകളിലുള്ള വായ്പയുടെ പലിശ 7.75 ശതമാനത്തിൽ നിന്ന് 7.35 ശതമാനമായും കുറയും. വനിതാ വായ്പക്കാർക്ക് പലിശ നിരക്ക് അധികമായി 5 ബേസിസ് പോയിന്റ് കൂടി കുറയും.
ഇഎംഐയിലെ കുറവ്
ഭവന വായ്പാ നിരക്കിനെ റിപ്പോ നിരക്കുമായി ബന്ധിപ്പിച്ച 2019 ഒക്ടോബർ മുതൽ ഇതുവരെ പലിശ 1.4 ശതമാനം കുറഞ്ഞു. 2019 ഒക്ടോബറിൽ 30 ലക്ഷം രൂപ വായ്പയുടെ ഇഎംഐ 22,855 രൂപയായിരുന്നു. എന്നാൽ ഇപ്പോൾ ഇഎംഐ 19,959 രൂപയായി കുറഞ്ഞു. 2,896 രൂപയുടെ കുറവാണ് ഏതാനും മാസങ്ങൾക്കുള്ളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ധനകാര്യ സ്ഥാപനങ്ങൾ
ഭവന ധനകാര്യ കമ്പനികൾക്കും ഭവനവായ്പ നിരക്കിനെ റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത ബാങ്കുകൾക്കും നിലവിലെ പലിശ കുറയ്ക്കൽ ബാധകമല്ല. എന്നിരുന്നാലും, മത്സരത്തിന്റെ അടിസ്ഥാനത്തിൽ, എച്ച്ഡിഎഫ്‌സി ഇതിനകം തന്നെ പലിശ നിരക്ക് 7.50 ശതമാനമായി കുറച്ചിട്ടുണ്ട്. നിരക്കുകളുടെ കൈമാറ്റം മെച്ചപ്പെടുത്തുന്നതിന് ഭവനവായ്പ ഉൾപ്പെടെയുള്ള വായ്പകളുടെ പലിശനിരക്ക് ഒരു ബാഹ്യ ബെഞ്ച്മാർക്ക് നിരക്കുമായി (ഇബിആർ) ബന്ധിപ്പിക്കാൻ റിസർവ് ബാങ്ക് ബാങ്കുകൾക്ക് നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നു. മിക്ക ബാങ്കുകളും റിപ്പോ നിരക്കാണ് അവരുടെ ഇബിആർ ആയി തിരഞ്ഞെടുത്തിരിക്കുന്നത്.
എസ്ബിഐ
മെയ് എട്ടിന്, എസ്‌ബിഐ പോലുള്ള ചില ബാങ്കുകൾ പുതിയ വായ്പക്കാർക്കുള്ള ഭവനവായ്പയുടെ പലിശ നിരക്ക് 20 ബിപിഎസ് വർദ്ധിപ്പിച്ചിരുന്നു. റിപ്പോ നിരക്കിനെ അപേക്ഷിച്ച് 7.05 ശതമാനമാണ് പലിശ ഏർപ്പെടുത്തിയിരുന്നത്. ബെഞ്ച്മാർക്ക് നിരക്കിനേക്കാൾ കൂടുതലാണ് ഇത്. പകർച്ചവ്യാധി മൂലം വായ്പയെടുക്കുന്നവരുടെ ക്രെഡിറ്റ് റിസ്ക് വർദ്ധിച്ചുവെന്നും അതിനാൽ ബാങ്ക് റിസ്ക് പ്രീമിയം 20 ബിപിഎസ് വർദ്ധിപ്പിച്ചിട്ടുണ്ടെന്നുമാണ് എസ്ബിഐ വ്യക്തമാക്കിയത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications