രാജ്യത്തെ ഭവന വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്. എല്ലാ വിഭാഗത്തിലും, എല്ലാ പ്രായത്തിലുമുള്ള ഭവന വായ്പാ ഉപയോക്താക്കളില്‍ ഈ വര്‍ധനവ് ദൃശ്യമാണ്.
രാജ്യത്തെ ഭവന വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്. എല്ലാ വിഭാഗത്തിലും, എല്ലാ പ്രായത്തിലുമുള്ള ഭവന വായ്പാ ഉപയോക്താക്കളില്‍ ഈ വര്‍ധനവ് ദൃശ്യമാണ്. 75 ലക്ഷമോ അതിന് മുകളിലേക്കോ വായ്പ എടുത്തിട്ടുള്ള പ്രീമിയം വായ്പാ ഉപയോക്താക്കളിലാണ് ഏറ്റവും കൂടുതല്‍ വായ്പാ തിരിച്ചടവ് വീഴ്ച സംഭവിക്കുന്നതെന്ന് ക്രെഡിറ്റ് ബ്യൂറോ ക്രിഫ് ഹൈ ക്രെഡിറ്റ് മാര്‍ക്കറ്റ് നിയന്ത്രിക്കുന്ന ക്രിഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡിസംബര്‍ 2020 വരെയുള്ള കണക്കുകള്‍ പ്രകാരം പ്രീമിയം വിഭാഗത്തിലെ തിരിച്ചടവ് വീഴ്ച 3.01 ശതമാനമാണ്. 35 ലക്ഷം രൂപ മുതല്‍ 75 ലക്ഷം വരെ വായ്പ എടുത്തിരിക്കുന്ന മധ്യ നിര വായ്പാ ഉപയോക്താക്കളിലെ തിരിച്ചടവ് വീഴ്ച 1.99 ശതമാനമാണ്. 35 ലക്ഷം രൂപ വരെയുള്ള താങ്ങാനാകുന്ന വായ്പാ വിഭാഗത്തിലെ ഉപയോക്താക്കളില്‍ പലിശാ തിരിച്ചടവ് വീഴ്ച 2.56 ശതമാനവുമാണ്.
ഇനി വായ്പാ തുകയുടെ വിവിധ ഗണത്തില്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ 10 ലക്ഷം രൂപയ്ക്ക് താഴെയുള്ള വായ്പാ തിരിച്ചടവ് വീഴ്ച 4.44 ശതമാനമാണെന്ന് കാണാം. 2020 ഡിസംബറിലെ കണക്കുകള്‍ അനുസരിച്ച് മൊത്ത വായ്പാ തിരിച്ചടവ് വീഴ്ച 23 ബേസിസ് പോയിന്റുകള്‍ ഉയര്‍ന്ന് 2.49 ശതമാനമായി.
വായ്പാ ഉപയോക്താക്കളുടെ പ്രായം അടിസ്ഥാനമാക്കി വായ്പാ തിരിച്ചട് വീഴ്ചകളുടെ എണ്ണം പരിശോധിക്കുമ്പോള്‍ ഏറ്റവും കുറഞ്ഞ നിരക്ക് 45 വയസ്സിനും അതിന് മുകളില്‍ പ്രായമുള്ളവരുടെയും ഗണത്തിലാണ്. 25 വയസ്സില്‍ താഴെയുള്ളവരുടെ ഗണത്തിലാണ് ഏറ്റവും കൂടുതല്‍ വായ്പാ തിരിച്ചടവ് വീഴ്ചാ നിരക്ക്.
കണക്കുകള്‍ പരിശോധിക്കുമ്പോള്‍ പലിശാ തിരിച്ചടവ് വീഴ്ചയിലെ ഈ വര്‍ധനവ് പെട്ടെന്ന് ഉണ്ടായ പ്രതിഭാസമല്ല. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ഈ തിരിച്ചടവ് വീഴ്ചാ വര്‍ധനവ് പ്രകടമാണ്.
2018,2019,2020 വര്‍ഷങ്ങളില്‍ 25 താഴെ പ്രായമുള്ള വായ്പാ ഉപയോക്താക്കളില്‍ വായ്പാ തിരിച്ചടവ് വീഴ്ചാ ശതമാനം 3.1 ശതമാനം, 3.91 ശതമാനം, 4.24 ശതമാനം എന്നിങ്ങനെയാണ്. അതേ സമയം 46 മുതല്‍ 55 വയസ്സ് വരെ പ്രായമുള്ള വായ്പാ ഉപയോക്താക്കളിലെ വായ്പാ തിരിച്ചടവ് വീഴ്ചാ ശതമാനം 2018,2019,2020 വര്‍ഷങ്ങളില്‍ 1.72 ശതമാനം, 1.96 ശതമാനം, 2.21 ശതമാനം എന്നിങ്ങനെയാണ്. എല്ലാ പ്രായഗണത്തിലും വായ്പാ തിരിച്ചടവ് വീഴ്ച ഉയര്‍ന്നു വരികയാണെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. 36 വയസ്സിന് താഴെ പ്രായമുള്ള വായ്പാ ഉപയോക്താക്കളാണ് ഭവന വായ്പാ ഉപയോക്താക്കളില്‍ 27 ശതമാനവും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications