ഇന്ത്യൻ നിർമ്മിത ബൈക്കുകളെ യൂറോപ്പിലേക്ക് കയറ്റുമതി ചെയ്ത് ഹോണ്ട

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: 125 സിസി ശേഷിയുള്ള പുതുതലമുറ ബൈക്കായ എസ്പി125 -നെ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യുന്നു. വാഹനത്തിന്റെ ഘടകഭാഗങ്ങളായിട്ടാണ് (സികെഡി) ബൈക്കിനെ കമ്പനി കയറ്റി അയക്കുന്നത്. ബിഎസ്-4 -ല്‍ നിന്നും ബിഎസ്-6 -ലേക്കുള്ള മാറ്റം ഇന്ത്യന്‍ വാഹന വ്യവസായത്തിന് വെല്ലുവിളിയുടെ ഘട്ടമായിരുന്നു. എന്നാൽ ഹോണ്ട ടൂവീലേഴ്സ് ഈ വെല്ലുവിളി അവസരമാക്കി മാറ്റി. വലിയ രാജ്യങ്ങളിലേക്ക് 125 സിസി ശേഷിയുള്ള എസ്പി125 സികെഡി കിറ്റുകളായി അയക്കാൻ ആരംഭിച്ചു. മികച്ച നിലവാരത്തിന്റെയും സാങ്കേതിക വിദ്യയുടെയും പരീക്ഷണവും ആഗോള വിപണിയിലേക്കുള്ള വികസനവുമായി ഈ നീക്കം. ഭാവിയില്‍ കൂടുതല്‍ വിപണികളിലേക്കുള്ള വികസനത്തിലേക്ക് കമ്പനി ഉറ്റു നോക്കുകയാണ്, ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അത്സുഷി ഒഗാത്ത പറഞ്ഞു.

 
ഇന്ത്യൻ നിർമ്മിത ബൈക്കുകളെ യൂറോപ്പിലേക്ക് കയറ്റുമതി ചെയ്ത് ഹോണ്ട

2020 ഓഗസ്റ്റ് മുതല്‍ എസ്പി125 മോഡലിന്റെ 2000 യൂണിറ്റിലധികം സികെഡി കിറ്റുകള്‍ യൂറോപ്പിലേക്ക് ഇതിനകം കമ്പനി കയറ്റുമതി ചെയ്തു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിച്ച ആദ്യ ബിഎസ്-6 ബൈക്കാണ് എസ്പി125. പുതിയ എസ്പി125 ബിഎസ്-6 -ന് 19 പേറ്റന്റുണ്ട്. ഇഎസ്പി സാങ്കേതികവിദ്യയോടെയുള്ള 125സിസി എച്ച്ഇടി എഞ്ചിന്‍ 16 ശതമാനം അധിക മൈലേജ് നല്‍കുന്നു. ഈ വിഭാഗത്തില്‍ ആദ്യമായി ഒമ്പതു സവിശേഷതകള്‍ എസ്പി125 -ല്‍ അവതരിപ്പിച്ചിട്ടുണ്ട്. സമ്പൂര്‍ണ ഡിജിറ്റല്‍ മീറ്റര്‍, ഇന്ധനത്തിന്റെ അളവ്, ശരാശരി ഇന്ധന ക്ഷമത, ശരിയായ ഇന്ധന ക്ഷമത, എല്‍ഇഡി ഡിസി ഹെഡ്ലാമ്പ്, എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സ്വിച്ച്, സംയോജിത ഹെഡ്ലാമ്പ് ബീം/പാസിങ് സ്വിച്ച്, എക്കോ ഇന്‍ഡിക്കേറ്റര്‍, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍ തുടങ്ങിയ സവിശേഷതകളെല്ലാമുണ്ട്.

Most Read: സ്മാർട്ട് ഫോൺ വിപണിയിൽ അജയ്യരായി ചൈന ഫോണുകൾ, ആദ്യ അഞ്ചിൽ നാലും! വിപണിയുടെ 76 ശതമാനം
അരങ്ങേറ്റ മോഡലായ ആക്റ്റിവ അയച്ചു കൊണ്ട് 2001 -ലാണ് ഹോണ്ട ടൂവീലേഴ്സ് ഇന്ത്യ കയറ്റുമതി ആരംഭിച്ചത്. നിലവില്‍ ഹോണ്ടയുടെ കയറ്റുമതി പട്ടികയില്‍ 18 ഇരുചക്ര മോഡലുകളുണ്ട്. ഇവ 25 -ലധികം വിപണികളില്‍ എത്തുന്നു. 25 ലക്ഷം ഉപഭോക്താക്കളുണ്ട് കമ്പനിക്ക്. ഏഷ്യ, മിഡില്‍ ഈസ്റ്റ്, ലാറ്റിന്‍ അമേരിക്കൻ രാജ്യങ്ങൾ ഹോണ്ടയുടെ കയറ്റുമതി വിപണികളുടെ പട്ടികയില്‍പ്പെടും.

Read more about: honda
English summary

Honda 2Wheelers Expands its export business to European markets

Honda 2Wheelers Expands its export business to European markets. Read in Malayalam.
Story first published: Thursday, October 22, 2020, 21:33 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X