കൊച്ചി: താല്കാലികമായി നിര്‍ത്തിവെച്ചിരുന്ന പ്ലാന്റുകളിലെ ടൂവീലര്‍ ഉത്പാദനം ഘട്ടം ഘട്ടമായി ആരംഭിച്ച് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ. സമ്പൂര്‍ണ ലോക്ക്ഡൗണിലുള്ള അംഗീകൃത ഡീലര്‍മാര്‍ക്ക് പിന്തുണയായി ഹോണ്ട ടൂ വീലേഴ്സ് സഹായവും പ്രഖ്യാപിച്ചു. ഇതു പ്രകാരം 30 ദിവസമോ അതില്‍ കൂടുതലോ ലോക്ക്ഡൗണിലുള്ള ഡീലര്‍മാരുടെ നിക്ഷേപ പലിശ ചെലവ് കമ്പനി വഹിക്കും.
ലോക്ക്ഡൗണ്‍ ഇളവും ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദേശങ്ങളും അനുസരിച്ച് പ്ലാന്റുകളില്‍ സാവധാനം ഉത്പാദന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയാണെന്നും സാഹചര്യങ്ങള്‍ വിലയിരുത്തികൊണ്ടും പങ്കാളികളുടെ സുരക്ഷയ്ക്ക് പ്രധാന്യം നല്‍കിയും മുന്നോട്ട് പോകുമെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അത്സുഷി ഒഗാത്ത പറഞ്ഞു.

ബുദ്ധിമുട്ടേറിയ ഈ സമയത്ത് ഡീലര്‍മാര്‍ക്ക് സഹായമെത്തിക്കുകയാണ് ഹോണ്ട ടൂ വീലേഴ്സെന്നും 30 ദിവസത്തിലധികം ലോക്ക്ഡൗണില്‍പ്പെട്ട ഡീലര്‍ക്ക് പലിശയില്‍ പൂര്‍ണ പിന്തുണ നല്‍കുന്നത് അവരുടെ ആശങ്ക കുറയ്ക്കാന്‍ സഹായിക്കുമെന്ന് വിശ്വാസമുണ്ടെന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ നടപടികള്‍ക്കൊപ്പം വാക്സിനേഷന് ഡ്രൈവിലും പുരോഗതി കാണുന്നുണ്ടെന്നും അടുത്ത് തന്നെ നിയന്ത്രണങ്ങളില്‍ ഇളവുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അതുകൊണ്ടാണ് കരുതലോടെ മുന്നോട്ട് നീങ്ങാന്‍ തീരുമാനിച്ചതെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യാദ്വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.
ഉപഭോക്താക്കളുടെയും പങ്കാളികളുടെയും സുരക്ഷയെ കരുതി ഹോണ്ട ടൂ വീലേഴ്സ് വാറന്റിയും സൗജന്യ വാഹന സര്‍വീസും ജൂലൈ 31വരെ നീട്ടിയിട്ടുണ്ട്. ഏപ്രില്‍ ഒന്ന്, മെയ് 31 എന്നിങ്ങനെ തീയതികളില്‍ സൗജന്യ സര്‍വീസ്, വാറന്റി അവസാനിക്കുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും ഇത് ബാധകമായിരിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
