കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ കൂടുതൽ കമ്പനികൾ സഹായഹസ്തം നീട്ടുന്നു. ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ഹോണ്ട കേന്ദ്ര സർക്കാരിന് സഹായസഹകരണങ്ങൾ പ്രഖ്യാപിച്ചു. ഹോണ്ട ഗ്രൂപ്പിന്റെ കോര്‍പറേറ്റ് സാമൂഹ്യ ഉത്തരവാതിത്വ വിഭാഗമായ ഹോണ്ട ഇന്ത്യ ഫൗണ്ടേഷന് ഇന്ത്യയിലെ കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 11 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കും. സഹായത്തിന്റെ ഭാഗമായി വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ഹോണ്ടയുടെ ഹൈ പ്രഷര്‍ ബാക്ക്പാക്ക് സ്പ്രെയറുകളുടെ 2000 യൂണിറ്റുകള്‍ അടിയന്തരമായി നല്‍കും.

ഭാരം കുറഞ്ഞ ശക്തമായ ഈ സ്പ്രെയറുകള്‍ ആശുപത്രി, പൊതുഗതാഗതം, റയില്‍വേ സ്റ്റേഷനുകള്‍, പൊതു കാന്റീനുകള്‍, പൊതുയിടങ്ങള്‍ തടങ്ങിയവ അണുവിമുക്തമാക്കാന്‍ ഉപയോഗിക്കാം. സര്‍ക്കാരുമായി ആലോചിച്ചാണ് ഹോണ്ട ഇതിനു വേണ്ട നടപടികള്‍ സ്വീകരിച്ചത്. ഇന്ത്യയുടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഓട്ടോ വ്യവസായ രംഗത്തു നിന്നുള്ള സഹായങ്ങളുടെ ഭാഗമാണിത്.
വൈറസിന്റെ വ്യാപനം തടയുന്നതില്‍ കൈകഴുകല്‍ പോലെതന്നെ പൊതുയിടങ്ങളുടെ ശുചീകരണവും നിര്‍ണായകമാണ്. കൂടാതെ പ്രാദേശിക തലത്തില്‍ എല്ലാ ഉത്പാദന യൂണിറ്റുകളും തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കും. ഹോണ്ടയുടെ നിർമ്മാണശാലകളിലുള്ള ആമ്പുലന്‍സുകളെല്ലാം മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി ലഭ്യമാക്കും.
ഹോണ്ടയുടെ ഉല്‍പ്പാദന ശാലകളുള്ള സംസ്ഥാനങ്ങളുടെ ദുരിതാശ്വാസ ഫണ്ടിലേക്കും ഹോണ്ട സംഭാവന ചെയ്യും. ഒപ്പം ഹോണ്ടയുടെ ഇന്ത്യയിലെ സഹകാരികളായ സ്ഥാപനങ്ങളും ഒരു ദിവസത്തെ വേതനം സംഭാവന ചെയ്യും.
സമൂഹത്തിന്റെ എല്ലാ തലങ്ങളിലും അപ്രതീക്ഷിതമായ സാഹചര്യമാണ് കൊവിഡ്-19 സൃഷ്ടിച്ചിട്ടുള്ളത്. എന്നാൽ കൊറോണ വൈറസിനെതിരായ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യക്തികളും കോര്‍പറേറ്റുകളും സഹായവുമായി മുന്നോട്ട് വരുന്നുണ്ട്. ഹോണ്ട സാമ്പത്തിക സഹായം കൂടാതെ ബാക്ക് സ്പ്രെയറുകള്ക്കായുള്ള 2000 യൂണിറ്റ് എഞ്ചിനുകളും നല്‍കുന്നുണ്ടെന്നും നിര്‍ണായക ഘട്ടത്തില്‍ പൊതുയിടങ്ങള്‍ അണുമുക്തമാക്കുന്നതിന് ഇത് സര്‍ക്കാരിന് ഉപകാരപ്രദമാകുമെന്നും ഹോണ്ട ഇന്ത്യ ഫൗണ്ടേഷന് ചെയര്മാന് മിനോരു കാറ്റോ ബുധനാഴ്ച്ച പറഞ്ഞു. കോവിഡ്-19നെതിരായ സര്‍ക്കാരിന്റെ പോരാട്ടത്തില്‍ ഹോണ്ട കൂടെയുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ



Click it and Unblock the Notifications
