കൊച്ചി: തുടര്‍ച്ചയായി ഏഴാമത്തെ മാസവും വളര്ച്ചകാണിച്ച ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ഫെബ്രുവരിയില്‍ 31 ശതമാനം വളര്‍ച്ചയോടെ 4,11,578 യൂണിറ്റ് വിറ്റു. മുന്‍വര്‍ഷമിതേ കാലയളവിലെ വില്‍പ്പന 3,15,285 യൂണിറ്റായിരുന്നു.
ഇതേ കാലയളവില്‍ കമ്പനിയുടെ കയറ്റുമതി 16 ശതമാനം വര്‍ധനയോടെ 31,118 യൂണിറ്റിലെത്തി.ഫെബ്രുവരിയിലെ മൊത്തം വില്‍പ്പന മുന്‍വര്‍ഷത്തെ 3,42,021 യൂണിറ്റില്‍നിന്ന് 29 ശതമാനം വര്‍ധനയോടെ 4,42,696 യൂണിറ്റിലെത്തി. ഫെബ്രുവരിയില്‍ അധികമായി വിറ്റ 100,675 വാഹനങ്ങളാണ് ഈ വളര്‍ച്ചയ്ക്കു കരുത്തു പകര്‍ന്നത്.

ബ്രാന്‍ഡ് ന്യൂ മോഡല്‍ സിബി 350 ആര്‍എസ്: ഹോണ്ട സിബി പാരമ്പര്യത്തിലേക്ക് ഏറ്റവും പുതിയ സിബി350 ആര് മോഡലുകള്‍ ഫെബ്രുവരിയില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. നൂതന സാങ്കേതിവിദ്യകള്‍ ആദ്യമായി ഉപയോഗിച്ചിട്ടുള്ള ഈ മോഡലുകളുടെ വില 1,96,000 രൂപ മുതലാണ്. കൂടാതെ 2021 ആഫ്രിക്ക ട്വിന്‍ അഡ്വന്‍ച്വര്‍ സ്പോര്‍ട്സിന്റെ വിതരണവും ആരംഭിച്ചു.
ഹോണ്ടയുടെ സിബി 350 വില്‍പ്പന ഇന്ത്യയില്‍ പതിനായിരം കവിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ഒക്ടോബറിലാണ് ഇന്ത്യയില്‍ ഇതിന്റെ വില്‍പ്പന തുടങ്ങിയത്.പ്രീമിയം മോട്ടോര്‍സൈക്കിളുകള്‍ വില്‍ക്കുന്ന മൂന്നു ബിഗ് വിംഗ് ഷോറൂമുകള്‍ ഫെബ്രുവരിയില്‍ തുറന്നു.ഇതോടെ ബിഗ് വിംഗ് ടോപ്ലൈന്‍ ഷോറൂമുകളുടെ ( 300 സിസിക്കു മുകളില്‍) എണ്ണം അഞ്ചും ബിഗ് വിംഗ് ഷോറൂമുകളുടെ (300-500 സിസി മിഡ്സൈസ് പ്രീമിയം) പതിനെട്ടുമായി.
300 സിസിക്കു മുകളിലുള്ള പ്രീമിയം മോട്ടോര്‍ സൈക്കിളുകളായ് റെഡ് വിംഗ്, സില്‍വര്‍ വിംഗ് ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളിലേയും വാഹനങ്ങളുടേയും പിന്തുണയോടെയാണ് ഫെബ്രുവരിയില്‍ 31 ശതമാനം വളര്‍ച്ച നേടിയത്. വരും മാസങ്ങളിലും ഈ വില്‍പ്പന വേഗം നിലനിര്‍ത്താന്‍ കഴിയുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. സിബി 350 ആര്‍എസ്, 2021 ആഫ്രിക്ക ട്വിന്‍ അഡ്വന്‍ച്വര്‍ സ്പോര്‍ട്സ്, ഗ്രാസിയ സ്പോര്‍ട്സ് എഡീഷന് എന്നീ മൂന്നു പുതിയ മോഡലുകള്‍ വരും മാസങ്ങളില്‍ ശക്തി വില്‍പ്പനയ്ക്കു കരുത്തു പകരുമെന്ന് ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്, ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ യാദവീന്ദര്‍ സിംഗ് ഗുലേറിയ പറഞ്ഞു.
മുപ്പത്തിരണ്ടാം ദേശീയ റോഡ് സുരക്ഷ മാസ ആഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ 160-ലധികം നഗരങ്ങളിലെ 1.2 ലക്ഷം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും റോഡ് സുരക്ഷയെക്കുറിച്ചു അവബോധ ക്ലാസുകള്‍ എടുത്തു. 'സഡക് സുരീക്ഷ ജീവന് രക്ഷ' എന്ന പ്രമേയം മുന്നോട്ടു വച്ചാണ് ക്ലാസുകള്‍ നടത്തിയത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
