കൊച്ചി: ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വില്പനയുള്ള സ്കൂട്ടർ ബ്രാന്‍ഡായ ആക്ടീവ മറ്റൊരു നാഴികക്കല്ലുകൂടി കടന്ന് 2.5 കോടി ഉപഭോക്താക്കളെ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ സ്ക്കൂട്ടര്‍ എന്ന പദവി സ്വന്തമാക്കി. ഇന്ത്യന്‍ സ്ക്കൂട്ടര്‍ വിപണി അതിവേഗത്തില്‍ താഴേക്കു പോയിക്കൊണ്ടിരിക്കുമ്പോഴാണ് ഹോണ്ട തങ്ങളുടെ ആദ്യ ഇരുചക്ര വാഹനമയ 102 സിസി ആക്ടീവയുമായി 2001-ല്‍ രംഗത്തെത്തിയത്. അതിനു ശേഷമുള്ളത് ചരിത്രവും. തുടര്‍ന്നുളള വര്‍ഷങ്ങളില്‍ ഹോണ്ട ആക്ടീവ ബ്രാന്‍ഡ് നിരവധി നാഴിക്കല്ലുകള്‍ പിന്നിട്ടു കൊണ്ടാണ് ഏറ്റവും പുതിയ ബിഎസ് 6-ല്‍ എത്തിയത്.

2001-ല്‍ രംഗത്തെത്തി വെറും മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ ആക്ടീവ 2001-2004 ഓടെ ഇന്ത്യന്‍ സ്ക്കൂട്ടര്‍ വിപണിയിലെ അനിഷേധ്യ നായക സ്ഥാനത്ത് എത്തുകയായിരുന്നു. അടുത്ത രണ്ടു വര്‍ഷങ്ങളില്‍ ആകെ പത്തു ലക്ഷം ഉപഭോക്താക്കള്‍ എന്ന നാഴികക്കല്ലും പിന്നിട്ടു. തുടർന്ന് ആക്ടീവ 15 വര്‍ഷം കൊണ്ട് 2015-ല്‍ ഒരു കോടി ഉപഭോക്താക്കള്‍ എന്ന നേട്ടം കൈവരിക്കുന്നതും വിപണി കണ്ടു. സ്കൂട്ടറുകളോടുള്ള താല്പര്യം വര്‍ധിച്ചു വന്നതോടെ ആക്ടീവ ഇന്ത്യയിലെ തങ്ങളുടെ പ്രവര്‍ത്തനങ്ങളും കൂടുതല്‍ ശക്തമാക്കി. ഇന്ത്യന്‍ കുടുംബങ്ങളുടെ ആദ്യ തെരഞ്ഞെടുപ്പും ആക്ടീവ തന്നെയായി. ഇത്തരത്തില്‍ ജനപ്രിയമായതോടെ മൂന്നിരട്ടി വേഗത്തിലാണ് അടുത്ത ഒന്നരക്കോടി ഉപഭോക്താക്കളെ സ്വന്തമാക്കിയത്. വെറും അഞ്ചു വര്‍ഷം കൊണ്ടാണ് ഈ ഒന്നരക്കോടി ഉപഭോക്താക്കള്‍ ആക്ടീവ സ്വന്തമാക്കിയത്.
നവീന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതില്‍ പലപ്പോഴും ഈ മേഖലയിലുള്ളതിനേക്കാള്‍ ദശാബ്ദം മുന്നില്‍ എന്ന നിലയിലാണ് തങ്ങള്‍ മുന്നേറിയതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്ക്കൂട്ടര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഒയുമായ അത്സുഷി ഒഗാട്ട ചൂണ്ടിക്കാട്ടി.
2001-ല്‍ പുറത്തിറക്കിയ ശേഷം 100-110 സിസി എഞ്ചിന് ആയാലും കൂടുതല്‍ ശക്തമായ 125 സിസി എഞ്ചിന് ആയാലും വിശ്വാസ്യത വളര്‍ത്തുന്ന നേതൃത്വമായിരുന്നു ആക്ടീവ കുടുംബത്തിന്റെ വിജയ രഹസ്യം. കഴിഞ്ഞ 20 വര്‍ഷമായി സാങ്കേതികവിദ്യാ മുന്നേറ്റത്തിന്റെ കാര്യത്തില്‍ ആക്ടീവ നേതൃനിരയിലാണ്. 2001-ല്‍ അവതരിപ്പിച്ച ടഫ് അപ് ട്യൂബ്, ക്ലിക് എന്നിവയും 2009-ലെ ഇക്വലൈസറോടു കൂടിയ കോമ്പി ബ്രേക്ക്, മൈലേജ് പത്തു ശതമാനം വര്‍ധിപ്പിച്ചു കൊണ്ട് 2013-ല്‍ അവതരിപ്പിച്ച വിപ്ലവകരമായ ഹോണ്ട ഇക്കോ സാങ്കേതികവിദ്യ, കൂടുതല്‍ മികച്ച രീതിയിലെ ബിഎസ് 6 യുഗത്തിലെ ലോകത്തെ ആദ്യ ടമ്പിള്‍ ഫ്ളോ തുടങ്ങി ഏതു തലത്തിലായാലും ആക്ടീവ ബ്രാന്‍ഡ് സ്ക്കൂട്ടര്‍ രംഗത്തെ മുന്നേറ്റം തുടരുകയായിരുന്നു. ആക്ടീവയുടെ മുന്നേറ്റം തുടരുവാന്‍ സഹായിക്കുന്ന ഇന്ത്യയുടെ സ്നേഹം തങ്ങള്‍ക്ക് ആഹ്ളാദം പകരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നമുക്കു ചുറ്റുമുളളവയെല്ലാം മാറിക്കൊണ്ടിരിക്കുമ്പോഴും ആക്ടീവ ഇന്ത്യന്‍ കുടുംബങ്ങളുടെ ആദ്യ തെരഞ്ഞെടുപ്പായി തുടരുകയാണെന്ന് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്ക്കൂട്ടര്‍ ഇന്ത്യ വിപണന വിഭാഗം ഡയറക്ടര്‍ യാദ്വേന്ദര്‍ സിങ് ഗുലേറിയ പറഞ്ഞു. കേവലം ഉപയോഗം എന്നതിലേറെ സമൂഹത്തിന്റെ താല്പര്യം പ്രതിഫലിപ്പിക്കുന്ന ഒരു വികാരമായി മാറിയ ഇരുചക്ര വാഹനമെന്ന അപൂര്‍വ്വ നേട്ടമാണ് കൈവരിച്ചിട്ടുള്ളത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
