കൊച്ചി: ഹോണ്ട ടു വീലേഴ്സ് 2021 ജനുവരിയില്‍ ആഭ്യന്തര വില്പനയില് 11 ശതമാനം വളര്‍ച്ച കൈവരിച്ചു 2020 ജനുവരിയിലെ 374,114 വാഹനങ്ങള്‍ എന്ന നിലയില്‍ നിന്ന് 2021 ജനുവരിയില്‍ 416,716 വാഹനങ്ങള്‍ എന്ന നിലയിലേക്കാണ് വളര്‍ന്നിട്ടുള്ളത്.
ഇതു തുടര്‍ച്ചയായി ആറാമത്തെ മാസമാണ് വില്പനയുടെ കാര്യത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ വളര്‍ച്ച കൈവരിക്കുന്നത്. 20,467 വാഹനങ്ങളുടെ കയറ്റുമതിയും ജനുവരി മാസത്തില്‍ നടത്തിയിട്ടുണ്ട്. ഈ വ്യവസായ മേഖലയിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയോടെയാണ് ഇരട്ട അക്കത്തിലെ വളര്‍ച്ചാ നിരക്കു കൈവരിച്ച ഹോണ്ട 2021-ലേക്കു കടന്നിരിക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്ക്കൂട്ടര്‍ ഇന്ത്യയുടെ വിപണന വിഭാഗം ഡയറക്ടര്‍ യാദ്വീന്ദര്‍ സിങ് ഗുലേറിയ പറഞ്ഞു.

കോളേജുകള്‍ തുറക്കുന്നതും കോവിഡ് വാക്സിന് വിതരണം തുടരുന്നതും നഗരങ്ങളിലെ ആവശ്യം വര്‍ധിപ്പിക്കുമെന്നും ആഭ്യന്തര ഇരുചക്ര വാഹനം മേഖലയ്ക്ക് പിന്തുണ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യ മേഖലയ്ക്ക് കൂടുതല്‍ വകയിരുത്തല്‍ നടത്തുന്നതും ആരോഗ്യ മേഖലയിലെ നീക്കങ്ങളും കാര്‍ഷിക വിള ശേഖരണ വില വര്‍ധിപ്പിച്ചതും, ബജറ്റിലെ പുതിയ സ്ക്രാപ നയവുമെല്ലാം ഇതിനു പുറമെ ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. 2021-നെ തങ്ങള്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും ഹോണ്ടയുടെ പുതിയൊരു മോഡല്‍ ഈ മാസം പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു പുതിയ മോഡലുകളാണ് ഹോണ്ട 2021 ജനുവരിയില്‍ അവതരിപ്പിച്ചിട്ടുള്ളത്. ഹോണ്ടയുടെ ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്പോര്‍ട്ട്സിന്റെ 2021 എഡിഷനായുള്ള ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. സാഹസിക പ്രേമികള്‍ക്ക് ഡാര്‍ക്നെസ് ബ്ലാക്ക് മെറ്റാലിക്, പേള്‍ ഗ്ലെയര്‍ വൈറ്റ് ട്രൈകളര്‍ എന്നിവ തെരഞ്ഞെടുക്കാം. ഹോണ്ടയുടെ 125 സിസി അര്‍ബന്‍ സക്കൂട്ടര്‍ പുതിയ നിരവധി സവിശേഷതകളുമായാണ് അവതരിപ്പിച്ചിട്ടുള്ളത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
