മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഹണി റോസ്. 15 വർഷത്തോളമായി സിനിമാ മേഖലയിൽ നിലനിൽക്കുന്ന നടി, അഭിനയത്തേക്കാൾ ഉപരി ഉദ്ഘാടനങ്ങളിലും പരസ്യ ചിത്രങ്ങളിലുമാണ് നിറഞ്ഞുനിന്നിരുന്നത്. അടുത്തിടെ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ ദ്വയാർഥ പ്രയോഗത്തിൽ പരാതി നൽകിയ ഹണി റോസിന് വലിയ രീതിയിൽ സ്വീകാര്യത ലഭിക്കുകയും വാർത്താമാധ്യമങ്ങളിൽ എല്ലാം ആഴ്ചകളോളം താരം നിറഞ്ഞു നിൽക്കുകയും ചെയ്തിരുന്നു.
വളരെ ബോൾഡ് ആയ രീതിയിൽ തന്നെ വസ്ത്രങ്ങൾ ധരിക്കുകയും പൊതുവേദിയിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നത് കൊണ്ട് തന്നെ ഹണി റോസിനെതിരെ ധാരാളം സൈബർ ആക്രമണങ്ങളും ശക്തമായിരുന്നു. നിരവധി ആളുകൾ സോഷ്യൽ മീഡിയയിലും മറ്റും, നടിക്കെതിരെ അശ്ലീല പരാമർശങ്ങളും മറ്റും നടത്തിയിട്ടുണ്ട്. താരം നൽകിയ പരാതിയിൽ നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ഉണ്ടായി. 15 വർഷം നീണ്ട സിനിമ കരിയറിൽ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ മാധ്യമങ്ങളിലൂടെ താരം പണം സമ്പാദിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്തിടെ വന്ന വിവാദങ്ങൾ ഒന്നും തന്നെ താരത്തിന്റെ പ്രതിഫലത്തെയോ ആസ്തിയെയോ ബാധിച്ചതായി നിലവിൽ റിപ്പോർട്ടുകളുമില്ല.
ഹണി റോസിന്റെ ആസ്തിയും പ്രതിഫലവും
2024-ൽ ഹണി റോസിന്റെ ആകെ ആസ്തി ഏകദേശം ₹20 കോടിയായിട്ടുണ്ടെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുൽഫി ഡോട്ട് കോം എന്ന വെബ്സൈറ്റിലാണ് മറ്റു താരങ്ങൾക്ക് ഒപ്പം തന്നെ ഹണി റോസിന്റെ ആസ്തിയും രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ മറ്റൊരു റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ഹണിയുടെ ആസ്തി ഏകദേശം $1 മില്ല്യൺ USD അഥവാ ഏകദേശം ₹8.3 കോടി ആണ് എന്ന് പറയപ്പെടുന്നു. (trendinginfoes.com) എന്ന വെബ്സൈറ്റ് ആണ് ഈ അവകാശവാദം ഉന്നയിക്കുന്നത്.

അഭിനയത്തേക്കാൾ ഉപരി, ഉദ്ഘാടനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നടി ഒരു ഉദ്ഘാടനത്തിന് വേണ്ടി 50 മുതൽ 60 ലക്ഷം രൂപ വരെ വാങ്ങുന്നുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ട്. 'ആന്ധ്രാപ്രദേശിലെ മാര്‍ക്കാപുരം എന്ന സ്ഥലത്ത് ഒരു ഷോപ്പിങ് മാൾ ഉദ്ഘാടനം ചെയ്തത് ഹണി റോസായിരുന്നുവെന്നും ഇതിനായി 50-60 ലക്ഷം രൂപ വരെയാണ് ഹണി റോസ് ഈടാക്കിയതെന്നും', തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതായി 2023 ആഗസ്റ്റിൽ ന്യൂസ് 18 റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതേ റിപ്പോർട്ടിൽ തന്നെ ആന്ധ്രപ്രദേശിൽ നിന്ന് വാങ്ങിയ അത്രയും പണം കേരളത്തിൽനിന്ന് ഹണി റോസ് വാങ്ങുന്നില്ല എന്നും ന്യൂസ് 18 വ്യക്തമാക്കിയിട്ടുണ്ട്.
വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ടിലൂടെയാണ് ഹണിറോസ് സിനിമാ ലോകത്തേക്ക് കടന്നുവന്നത്. അടുത്തിടെ ഒരു അഭിമുഖത്തിൽ തനിക്ക് ആ സിനിമയിൽ കിട്ടിയ ആദ്യത്തെ ശമ്പളത്തെക്കുറിച്ച് നടി വ്യക്തമാക്കിയിരുന്നു. 10000 രൂപയാണ് അന്ന് സംവിധായകൻ വിനയൻ നൽകിയതെന്നും, ആ സിനിമയായിരുന്നു തന്റെ എല്ലാത്തിന്റെയും തുടക്കമെന്നും ഹണി റോസ് പറഞ്ഞിരുന്നു.
അതേസമയം വ്യവസായ പ്രമുഖൻ ബോബി ചെമ്മണ്ണൂർ മായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് ശേഷം ഹണി റോസിന്റെ ഉദ്ഘാടനങ്ങൾക്ക് ആളുകൾ കുറയുന്നു എന്ന പരാതിയും, അഭ്യൂഹങ്ങളും സമൂഹമാധ്യമങ്ങൾ സജീവമായിരുന്നു. എന്നാൽ ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായിട്ടില്ല എന്നും ഇത് തീർത്തും തെറ്റിദ്ധാരണയാണെന്നും, ഒരു കൂട്ടം ആളുകൾ ഇത് പറഞ്ഞ് പ്രചരിപ്പിക്കുന്നതാണെന്നും ഹണി റോസ് തന്നെ വ്യക്തമാക്കിയിരുന്നു.
(മേൽപ്പറഞ്ഞ ആസ്തിയുടെയും പ്രതിഫലത്തിന്റെയും കണക്കുകൾ എല്ലാം തന്നെ വിവിധ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളിൽ നിന്ന് ശേഖരിച്ചതാണ്. അതുകൊണ്ടുതന്നെ കണക്കുകളിൽ കൃത്യത ഉണ്ടായിരിക്കില്ല. അഭിനേതാക്കൾ ഒന്നും തന്നെ നേരിട്ട് പ്രതിഫലങ്ങൾ പങ്കുവെക്കാറില്ല. ഇത് ഏകദേശ കണക്കുകളുടെ സൂചിക മാത്രമായി കാണുക)
More From GoodReturns

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ?

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ

യുടിഐ എഎംസി Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക മാറ്റങ്ങൾ എന്തൊക്കെ?



Click it and Unblock the Notifications