ഏഷ്യയിലെ നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറാനുള്ള ഒരുക്കത്തിലാണ് തമിഴ്നാട്. അതിനായി അതിവേഗത്തിലുള്ള വികസ പദ്ധതികളാണ് മുഖ്യമന്ത്രി സ്റ്റാലിൻ നടത്തുന്നത്. ബെംഗളൂരുവിനടുത്തുള്ള വ്യാവസായിക കേന്ദ്രമായ ഹൊസൂരിൽ ഒരു അന്താരാഷ്ട്ര വിമാനത്താവളം വരുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ മുൻപ് നിയമസഭയിൽ അറിയിച്ചിരുന്നു. അതിനായുള്ള അനുമതികളും സ്ഥലം ഏറ്റെടുക്കലുമായി മുന്നോട്ട് പോവുകയാണ് സർക്കാർ.
ഭൂമി ഏറ്റെടുക്കുന്നതിനുള്ള ആദ്യ ഘട്ട നടപടികൾ പുരോഗമിക്കുകയാണ്. കൃഷ്ണഗിരി ജില്ലയിൽ ഏകദേശം 2,000 ഏക്കർ ഭൂമി കണ്ടെത്തിയിട്ടുണ്ട്. ജില്ലാ ഭരണകൂടം ഇപ്പോൾ ഒരു ഭൂമി വികസന പദ്ധതി (എൽഡിപി) തയ്യാറാക്കുകയാണ്. വിമാനത്താവള പദ്ധതിക്ക് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുന്നോടിയായി, അടുത്ത നാല് മാസത്തിനുള്ളിൽ വിമാനത്താവളത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ പ്രക്രിയ ആരംഭിക്കാൻ കഴിയുമെന്നാണ് സർക്കാർ കണക്ക് കൂട്ടൽ.
ബെംഗളൂരുവിനോട് ചേർന്നുള്ള, വളർന്നുവരുന്ന വ്യാവസായിക നഗരത്തിനായി പ്രതിവർഷം 3 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള ഒരു പ്രത്യേക വിമാനത്താവളം എന്നതാണ് സർക്കാർ ലക്ഷ്യം. ഹൊസൂർ, ബെരിഗായ്, ബാഗലൂർ, ഷൂളഗിരി താലൂക്കുകളുടെ ഭൂമിശാസ്ത്രപരമായ പ്രദേശത്താണ് ഹൊസൂർ വിമാനത്താവളം നിർമ്മിക്കുന്നത്. തിരഞ്ഞെടുത്ത സ്ഥലം ബാംഗ്ലൂർ സാറ്റലൈറ്റ് ടൗൺ റിംഗ് റോഡിന് (STRR) സമീപമാണ്, ഇത് ദക്ഷിണ ബെംഗളൂരുവിലെയും ഹൊസൂരിലെയും ജനങ്ങൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സഹായിക്കുന്നു. ഷോർട്ട്‌ലിസ്റ്റ് ചെയ്ത മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് ഈ പ്രദേശത്ത് ജനസാന്ദ്രത കുറവാണ്.

2025 മെയ്-ജൂൺ മാസങ്ങളിൽ നടത്തിയ ഒബ്സ്ട്രക്ഷൻ ലിമിറ്റ് സർഫസസ് (OLS) പഠനമനുസരിച്ച്, ബെരിഗൈ-ബാഗലൂർ സ്ഥലമാണ് വിമാനത്താവളത്തിന് ഏറ്റവും അനുയോജ്യം. കൃഷ്ണഗിരി ജില്ലാ ഭരണകൂടം അഞ്ച് റവന്യൂ വില്ലേജുകളിൽ ഭൂമി സർവേ നടത്തി LDP തയ്യാറാക്കുകയാണ്. ഭൂമി ഏറ്റെടുക്കലിനുള്ള സർക്കാർ ഉത്തരവ് (GO) വളരെ വേഗം പുറപ്പെടുവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജനവാസ കേന്ദ്രങ്ങളുടെ എണ്ണം കുറവായതിനാൽ, വലിയ പ്രതിഷേധങ്ങൾ ഉണ്ടാകാനിടയില്ല എന്നാണ് സർക്കാർ കണക്ക് കൂട്ടുന്നത്.
പൂർണമായും പ്രവർത്തനക്ഷമമാകുന്നതോടെ ഹൊസൂർ വിമാനത്താവളം ദക്ഷിണ കർണാടകയിലെ യാത്രക്കാർക്കും, ബിസിനസുകൾക്കും, വ്യാപാരികൾക്കും വലിയ നേട്ടം നൽകും. ബാംഗ്ലൂർ ഉൾപ്പെടെയുള്ള സമീപ പ്രദേശങ്ങളിലെ വാണിജ്യ, ടൂറിസം മേഖലയ്ക്കും ഇത് സഹായകമാകും.
തമിഴ്നാട് സർക്കാരിൻ്റെ അഭിമാന പദ്ധതി
ബെംഗളൂരുവിനായി രണ്ടാമത്തെ വിമാനത്താവളം നിർമ്മിക്കാനും നഗരത്തിലെ പഴയ എച്ച്എഎൽ വിമാനത്താവളം പ്രവർത്തനക്ഷമമാക്കാനുമുള്ള കർണാടക സർക്കാരിന്റെ പദ്ധതികൾക്കിടെയാണ് ഹൊസൂരിൽ പുതിയ വിമാനത്താവളം നിർമ്മിക്കാൻ തമിഴ്നാട് ശ്രമിക്കുന്നത്. രണ്ട് വിമാനത്താവളങ്ങൾ ഏതാനം കിലോമീറ്റർ അകലെ പൂർത്തിയാകുന്നതിനോട് കേന്ദ്ര സർക്കാരിന് വിമുഖതയുണ്ട്. ഈ സാഹചര്യത്തിൽ നടപടിക്രമങ്ങൾ വേഗത്തിലാക്കി അനുമതി നേടിയെടുക്കാനാണ് തമിഴ്നാട് ശ്രമം നടത്തുന്നത്.
2030 ഓടെ സംസ്ഥാനത്തെ ഒരു ട്രില്യൺ ഡോളറിൻ്റെ സമ്പദ്‌വ്യവസ്ഥയാക്കുകയാണ് തമിഴ്നാട് സർക്കാർ ഉദ്ദേശിക്കുന്നത്. ഏഷ്യയിലെ നിക്ഷേപങ്ങൾക്ക് ഏറ്റവും മികച്ച സംസ്ഥാനമായി തമിഴ്നാടിനെ മാറ്റാനുമാണ് ശ്രമം. ഇതിനായി അടിസ്ഥാന സൗകര്യ പദ്ധതികളിലൊന്നായ പുതിയ വിമാനത്താവളങ്ങൾ സഹായിക്കുമെന്ന വിലയിരുത്തലിലാണ് സംസ്ഥാന സർക്കാർ.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications