18 ലക്ഷം രൂപ ശമ്പളമുള്ള വീട്ടുജോലി... കൂടെ കൊട്ടാരജീവിതവും! ഇംഗ്ലീഷും കണക്കും അറിയണം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലണ്ടന്‍: എല്ലാ ജോലിയ്ക്കും അതിന്റേതായ മഹത്വമുണ്ടെന്ന് ഇന്ത്യക്കാരെ ഒരുപാട് ഓര്‍മിപ്പിച്ചിട്ടുണ്ട് രാഷ്ട്രപിതാവായ മഹാത്മ ഗാന്ധി. എന്നാലും ജോലിയുടെ വലിപ്പച്ചെറുപ്പങ്ങള്‍ ഇപ്പോഴും നമ്മെ വിട്ടുപോയിട്ടില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.

 

ഇവിടെ പറയാന്‍ പോകുന്നത് ജോലിയുടെ മാഹാത്മ്യങ്ങളെ കുറിച്ചല്ല. ഒരുപക്ഷേ, ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ശമ്പളമുള്ള ഒരു വീട്ടുജോലിയെ കുറിച്ചാണ്. ബ്രിട്ടീഷ് രാജ്ഞിയുടെ കൊട്ടാരത്തിലാണ് ആ ജോലി ഒഴിവുള്ളത്. അതിന്റെ വിശദാംശങ്ങള്‍ അറിയാം...

 18.5 ലക്ഷം ശമ്പളം

18.5 ലക്ഷം ശമ്പളം

വീട്ടുജോലി എന്ന് ഇതിന് വിശേഷിപ്പിക്കാന്‍ ആകുമോ എന്ന് അറിയില്ല. ചെയ്യുന്ന ജോലി അതാണെങ്കിലും, അത് ചെയ്യേണ്ടി വരിക ഒരു കൊട്ടാരത്തിലാണ്. 19,140.09 പൗണ്ട് ആണ് വാര്‍ഷിക ശമ്പളം. ഇന്ത്യന്‍ രൂപയില്‍ പറഞ്ഞാല്‍ ഏതാണ്ട് 18.5 ലക്ഷം രൂപ!

റോയല്‍ ഹൗസ്‌ഹോള്‍ഡ്

റോയല്‍ ഹൗസ്‌ഹോള്‍ഡ്

ബ്രിട്ടീഷ് രാജകുടുംബത്തിനാണ് ജോലിക്കാരന്‍/ജോലിക്കാരിയെ ആവശ്യമുള്ളത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ രാജകുടുംബത്തിന്റെ ഔദ്യോഗികെ വെബ്‌സൈറ്റ് ആയ റോയല്‍ ഹൗസ്‌ഹോള്‍ഡില്‍ പ്രസിദ്ധീകരിച്ചിട്ടും ഉണ്ട്. എന്തൊക്കെയാണ് ജോലിയുടെ പ്രത്യേകതകള്‍ എന്നും വിശദമാക്കിയിട്ടുണ്ട്.

ആഴ്ചയില്‍ അഞ്ച് ദിവസം മാത്രം

ആഴ്ചയില്‍ അഞ്ച് ദിവസം മാത്രം

ആഴ്ചയില്‍ അഞ്ച് ദിവസം മാത്രം ജോലി ചെയ്താല്‍ മതി. തിരഞ്ഞെടുക്കപ്പെടുവന്നവര്‍ക്ക് സ്ഥിര നിയമനം ആയിരിക്കും ലഭിക്കുക. കൊട്ടാരത്തിന്റെ ഇന്റീരിയറും ഉപകരണങ്ങളും എല്ലാം വൃത്തിയായി സൂക്ഷിക്കുക എന്നതായിരിക്കും ജോലി.

പെന്‍ഷനും ലീവും

പെന്‍ഷനും ലീവും

സ്ഥിര നിയമം ആണെന്ന് മാത്രമല്ല, വര്‍ഷത്തില്‍ ശമ്പളത്തോട് കൂടിയ 33 അവധികളും ലഭ്യമാകും. വിരമിച്ചാല്‍ പെന്‍ഷനും ലഭിക്കും. കൊട്ടാരത്തില്‍ തന്നെ താമസിച്ച് ജോലി ചെയ്യാം എന്ന പ്രത്യേകതയും ഉണ്ട്. അതായത്, താമസത്തിനും മറ്റും വേറെ ചെലവുകള്‍ ഉണ്ടാവില്ല എന്നര്‍ത്ഥം.

ഇംഗ്ലീഷും കണക്കും

ഇംഗ്ലീഷും കണക്കും

അപേക്ഷിക്കുന്നവര്‍ക്ക് ഇംഗ്ലീഷും കണക്കും അറിഞ്ഞിരിക്കണം എന്നാണ് വെബ്‌സൈറ്റില്‍ പറയുന്നത്. ഈ യോഗ്യതകള്‍ ഇല്ലെങ്കില്‍ അവ സ്വന്തമാക്കാന്‍ വേണ്ട സഹായങ്ങളും ചെയ്യും. ലെവല്‍ 2 ഹൗസ് കീപ്പിങ് അപ്രന്റീസ്ഷിപ്പ് എന്നാണ് തസ്തികയുടെ പേര്. 13 മാസത്തെ ഓഫ് ദ ജോബ് പരിശീലനവും ഉണ്ടായിരിക്കും.

നിയമനം എവിടെ

നിയമനം എവിടെ

വിന്‍ഡ്‌സര്‍ കാസില്‍ അല്ലെങ്കില്‍ ബക്കിങ്ഹാം കൊട്ടാരം... ഇവിടെ എവിടെയെങ്കിലും ആയിരിക്കും ജോലി. ചിലപ്പോള്‍ മറ്റ് രാജകുടുംബാംഗങ്ങളുടെ വസതികളിലും ജോലി ചെയ്യേണ്ടതായും വരും. ഹോസ്പിറ്റാലിറ്റി മേഖലയില്‍ ജോലി തുടങ്ങാന്‍ പറ്റിയ ഏറ്റവും മികച്ച ഇടമാണെന്നും പരസ്യത്തില്‍ പറയുന്നുണ്ട്.

Read more about: job ജോലി
English summary

Housekeeping job woth 18.5 lakh rupees salary! Job Offer from UK Royal Family

Housekeeping job woth 18.5 lakh rupees salary! Job Offer from UK Royal Family
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X