ടാറ്റ ക്യാപിറ്റല്‍ ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് (ടിസിഎച്ച്എഫ്എല്‍) പുതിയ ഭവന വായ്പാ സ്‌കീം ആരംഭിക്കുന്നു. മുൻഗണനാ വിഭാഗങ്ങളെ ഉന്നമിട്ടാണ് പുതിയ ഭവന വായ്‌പ സ്‌കീം ടാറ്റ ക്യാപിറ്റല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നഗര പ്രദേശങ്ങളിലെയും ടയർ 2, 3 നഗരങ്ങളിലെയും ശമ്പളക്കാർക്കും സ്വയംതൊഴിൽ ചെയ്യുന്നവർക്കുമാണ് വായ്‌പ ലഭിക്കുക. 7.99 ശതമാനം പലിശ നിരക്കിൽ 35 ലക്ഷം രൂപ വരെ വായ്‌പ ലഭിക്കും. വീടുകളിൽ നിക്ഷേപം നടത്താൻ പ്ലാനുള്ളവർക്ക് പ്രോപ്പർട്ടി മൂല്യത്തെയും നഗരങ്ങളുടെ വിഭാഗത്തെയും അടിസ്ഥാനമാക്കി വായ്‌പ ലഭിക്കുന്നതാണ്.
'ഞങ്ങൾ അവതരിപ്പിക്കുന്ന പുതിയ ഭവന വായ്‌പ പദ്ധതി വീട് വാങ്ങാൻ താൽപ്പര്യമുള്ളവർക്ക് താങ്ങാനാവുന്ന ഒന്നാണ്. വായ്‌പ സ്ലാബുകളും ആകർഷകമായ പലിശ നിരക്കും ഇത്തരക്കാരെ സ്വന്തമായി ഒരു വീട് വാങ്ങാൽ പ്രേരിപ്പിക്കും. മാത്രമല്ല ഇന്ത്യയിലുടനീളം എളുപ്പവും തടസ്സമില്ലാത്തതുമായ ഇഎംഐ പ്ലാൻ ഉപയോഗിച്ച് പുതിയ സ്കീമിലേക്ക് ഉപഭോക്താക്കളെ പ്രാപ്തരാക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന്' ടാറ്റ ക്യാപിറ്റൽ ഹൗസിംഗ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ അനിൽ കൗൾ പറഞ്ഞു.

ഭവന വായ്‌പകളുടെ നിരക്ക് കുറയുന്നു
കഴിഞ്ഞ മൂന്ന് മാസത്തിനിടെ റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ 115 ബേസിസ് പോയിന്റ് കുറവാണ് വരുത്തിയത്. ഇതിന്റെ ചുവട് പിടിച്ച് രാജ്യത്തെ പല പ്രമുഖ ബാങ്കുകളും ഫണ്ടുകള്‍ അടിസ്ഥാനമാക്കിയുള്ള വായ്‌പാ നിരക്കിൽ (എംസിഎല്‍ആര്‍) കുറവ് വരുത്തിയിരുന്നു. ഇത് ക്രമേണ ഭവന വായ്‌പ ഉൾപ്പെടെയുള്ള വായ്‌പകൾക്ക് പലിശ നിരക്ക് കുറയുന്നതിന് സഹായകരമാകും. 7.35 ശതമാനം മുതൽ 8.25 ശതമാനം വരെയാണ് രാജ്യത്തെ പൊതു മേഖലാ ബാങ്കായ എസ്‌ബിഐ വാഗ്ദാനം ചെയ്യുന്ന ഭവനവായ്‌പാ നിരക്ക്. എന്നാൽ നിങ്ങളുടെ പ്രൊഫൈൽ (ശമ്പളം അല്ലെങ്കിൽ ബിസിനസ് ക്ലാസ്), ക്രെഡിറ്റ് സ്കോർ, ഭവനവായ്‌പയുടെ തുക എന്നിവയെ ആശ്രയിച്ചായിരിക്കും യഥാർത്ഥ പലിശ നിരക്ക് നിർണ്ണയിക്കുന്നത്.
6.70 ശതമാനം മുതൽ 7.40 ശതമാനം വരെയാണ് പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) വാഗ്ദാനം ചെയ്യുന്ന ഭവനവായ്‌പാ നിരക്ക്. എന്നാൽ കൃത്യമായ പലിശ നിരക്ക് തീരുമാനിക്കുമ്പോൾ പ്രൊഫൈൽ, ക്രെഡിറ്റ് സ്കോർ, വായ്‌പ തുക എന്നിവയും കണക്കിലെടുക്കുന്നതാണ്. 7.50 ശതമാനം മുതൽ 8.50 ശതമാനം വരെയാണ് ഭവന വായ്‌പയിന്മേൽ എച്ച്‌ഡിഎഫ്‌സി ഈടാക്കുന്ന പലിശ നിരക്ക്. 7.70 ശതമാനം മുതൽ 8.80 ശതമാനം വരെയാണ് ഭവന വായ്‌പയിൽ ഐസിഐസിഐ ബാങ്ക് വാഗ്‌ദാനം ചെയ്യുന്ന പലിശ നിരക്ക്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications