കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു. അമേരിക്കയും ചൈനയും തമ്മിലെ വ്യാപാര യുദ്ധം, കൊറോണ വൈറസു ബാധ, NBFC പ്രതിസന്ധി, സാമ്പത്തിക മാന്ദ്യം എന്നിങ്ങനെ പോയവര്‍ഷം നിക്ഷേപകരെയും കമ്പനികളെയും അലട്ടാത്ത പ്രശ്നങ്ങളില്ല. ഇതേസമയം, ഒരുപിടി കോര്‍പ്പറേറ്റ് സംഘങ്ങള്‍ താരതമ്യേന ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെക്കുന്നതും ഓഹരി വിപണി കാണുകയുണ്ടായി. സെന്‍സെക്സ് 24 ശതമാനം വീണപ്പോഴും ഇക്കൂട്ടര്‍ ഗുരുതരമായ പരിക്കേല്‍ക്കാതെ പിടിച്ചുനിന്നു.

ഉദ്ദാഹരണത്തിന് അദാനി ഗ്രൂപ്പിനെത്തന്നെ ഇവിടെ എടുക്കാം. മൂലധന നിക്ഷേപം വിലയിരുത്തിയാല്‍ അദാനി ഗ്രൂപ്പിന്റെ ഏറ്റവും വലിയ പിടിവള്ളിയാണ് അദാനി പോര്‍ട്ട്സ് ആന്‍ഡ് SEZ. എന്നാല്‍ 2020 സാമ്പത്തിക വര്‍ഷം 33 ശതമാനം ഇതില്‍ ഇടിവുണ്ടായി. എന്നാല്‍ മറുഭാഗത്ത് അദാനി ഗ്രീന്‍ കയ്യടക്കിയ 321 ശതമാനം വളര്‍ച്ച കമ്പനിയുടെ ക്ഷീണം മായ്ച്ചു. അദാനി പോര്‍ട്ട്സില്‍ (എം-ക്യാപ് 51,000 കോടി രൂപ) നിന്നും നിക്ഷേപകര്‍ 27,200 കോടി രൂപ പിന്‍വലിച്ചെങ്കിലും അദാനി ഗ്രീനിലേക്ക് (എം-ക്യാപ് 24,000 കോടി രൂപ) 18,200 കോടി രൂപ നിക്ഷേപമായി ഒഴുകിയെത്തി.
അദാനി എന്റര്‍പ്രൈസസിന്റെ ഓഹരി 6.65 ശതമാനം കൂപ്പുകുത്തുന്നതാണ് വിപണി കണ്ട മറ്റൊരു ചിത്രം. അദാനി ട്രാന്സ്മിഷന് 13 ശതമാനവും അദാനി പവര്‍ 42 ശതമാനവും അദാനി ഗ്യാസ് 32 ശതമാനവും ഇടിഞ്ഞു. ഇതൊക്കെയാണെങ്കിലും അദാനി ഗ്രൂപ്പിന്റെ മൊത്തം വിപണി മൂല്യം 16 ശതമാനം (1.31 ലക്ഷം കോടി രൂപ) മാത്രമാണ് താഴോട്ടു പോയത്. മുന്‍വര്‍ഷം നഷ്ടം 1.57 ലക്ഷം കോടി രൂപയായിരുന്നു.

മറ്റുള്ളവരുടെ ചിത്രമെടുത്താല്‍ ഡെന്‍ നെറ്റ്വര്‍ക്ക് 58 ശതമാനം താഴോട്ടു പോയി. ഹാത്ത്വേ കേബിള്‍ 53 ശതമാനവും ആര്‍ഐഎല്‍ 36 ശതമാനവും വീണു. മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന് കീഴിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് 18.38 ശതമാനമാണ് നഷ്ടം രേഖപ്പെടുത്തിയത്. ഇതോടെ വിപണി മൂല്യം 8.64 ലക്ഷം കോടിയില്‍ നിന്നും 7.5 ലക്ഷം കോടി രൂപയായി കുറഞ്ഞു. ടാറ്റ ഗ്രൂപ്പിന്റെ കാര്യമെടുത്താല്‍ 28 -ല്‍ 25 ഓഹരികളും ഒന്‍പത് ശതമാനത്തിനും 75 ശതമാനത്തിനും ഇടയിലാണ് നഷ്ടം കുറിച്ചത്. എന്നാല്‍ ഗ്രൂപ്പെന്ന നിലയില്‍ 16 ശതമാനം മാത്രമേ ടാറ്റയുടെ വിപണി മൂല്യം ഇടിഞ്ഞിട്ടുള്ളൂ. 11.1 ലക്ഷം കോടി രൂപയില്‍ നിന്നും 9.30 ലക്ഷം രൂപയായി ടാറ്റ ഗ്രൂപ്പിന്റെ മൂല്യം ഇടിഞ്ഞു.

ഒന്‍പതു ശതമാനമാണ് ടിസിഎസിന്റെ വീഴ്ച്ച. ടാറ്റ ഗ്രൂപ്പിന്റെ നഷ്ടത്തിന്റെ ആഘാതം കുറച്ചതില്‍ ടിസിഎസിന് നിര്‍ണായക പങ്കുണ്ട്. ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ടസ്, ട്രെന്‍ഡ്, റാലിസ് ഇന്ത്യ തുടങ്ങിയ ഉപഘടകങ്ങള്‍ യഥാക്രമം 45, 33, 6 ശതമാനം എന്നിങ്ങനെ നേട്ടം കൈവരിച്ചു. എന്നാല്‍ ടാറ്റ ഗ്രൂപ്പിന് കീഴിലെ ചില വമ്പന്മാര് നിലംപൊത്തുന്നതും പോയവര്‍ഷം വിപണി കണ്ടു. 55 ശതമാനമാണ് ടാറ്റ പവറും ടാറ്റ മോട്ടോര്‍സും നഷ്ടം രേഖപ്പെടുത്തിയത്. ടാറ്റ കെമിക്കല്‍സും ടാറ്റ കമ്മ്യൂണിക്കേഷന്‍സും 62 ശതമാനം വീതം ഇടിവ് നേരിട്ടു.

41 ശതമാനം ഇടിവ് ആദിത്യ ബിര്‍ല ഗ്രൂപ്പിനുണ്ട്. ശ്രീ ദിഗ്വിജയ് സിമന്റൊഴികെ ഗ്രൂപ്പിന് കീഴിലുള്ള മറ്റെല്ലാ ഓഹരികളും താഴോട്ടു പോയി. പ്രതിസന്ധിയില്‍ തുടരുന്ന വൊഡഫോണ്‍ ഐഡിയ കമ്പനിയുടെ ഓഹരി 82 ശതമാനമാണ് വീണത്. ട്രാന്ഫാക് (63 ശതമാനം നഷ്ടം), ആദിത്യ ബിര്‍ല മണി (59 ശതമാനം നഷ്ടം), ആദിത്യ ബിര്‍ല ക്യാപിറ്റല്‍ (56 ശതമാനം നഷ്ടം), ഹിന്‍ഡാല്‍ക്കോ (53 ശതമാനം നഷ്ടം), ഗ്രാസിം ഇന്‍ഡസ്ട്രീസ് (44 ശതമാനം നഷ്ടം) എന്നീ കമ്പനികളാണ് വിപണിയില്‍ കൂടുതല്‍ പതറിയത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
