വായ്പകൾ എടുക്കുമ്പോൾ ഏറ്റവും അധികം ആവർത്തിച്ചു കേൾക്കുന്ന വാക്കാണ് ക്രെഡിറ്റ് സ്കോർ. ഒരു സാധാരണ കണക്കല്ല ഇത്, നിങ്ങളുടെ വായ്പ അംഗീകരിക്കാനും അതിന്റെ അംഗീകാരം നിഷേധിക്കാനുമുള്ള പവറുണ്ട് ഈ സ്കോറിന്. പൊതുവേ ക്രെഡിറ്റ് സ്കോറിനെ പല രീതിയിൽ വ്യഖ്യാനിക്കാറുണ്ട്. വായ്പകൾ എടുക്കുമ്പോൾ ക്രെഡിറ്റ് സ്കോർ എത്രത്തോളം സ്വാധീനിക്കുന്നു എന്നത് സുപ്രധാനമാണ്. എന്നാൽ ക്രെഡിറ്റ് സ്കോർ എങ്ങനെ നിലനിർത്തണമെന്ന് പലർക്കും ധാരണയില്ല. സാമ്പത്തിക വിഷയങ്ങളിൽ തീരുമാനം എടുക്കുന്നതിനു മുന്നേ ക്രെഡിറ്റ് സ്കോർ എന്താണെന്ന് പരിശോധിക്കൂ....

എന്താണ് ക്രെഡിറ്റ് സ്കോർ
നിങ്ങളുടെ ക്രെഡിറ്റ് യോഗ്യതയെ സൂചിപ്പിക്കുന്ന 300 മുതൽ 900 വരെയുള്ള മൂന്നക്ക സംഖ്യയാണ് ക്രെഡിറ്റ് സ്കോർ. കൃത്യമായി പറഞ്ഞാൽ കൃത്യസമയത്ത് വായ്പ തിരിച്ചടയ്ക്കാനുള്ള നിങ്ങളുടെ കഴിവിൻ്റെ സൂചകമാണിത്. വായ്പ നൽകുന്നവർക്കും വായ്പ വാങ്ങുന്നവർക്കും ഒരുപോലെ ക്രെഡിറ്റ് സ്കോർ പ്രധാനപ്പെട്ടതാണ്. 700-ന് മുകളിലുള്ള സ്‌കോറുകൾ വായ്പയ്ക്ക് ഏറ്റവും അനുയോജ്യമാണ്. എന്നാൽ 600-ന് താഴെയുള്ള സ്‌കോറുകൾ വായ്പാ അപേക്ഷകളെ തള്ളിക്കളയാനും സാധ്യത കൂടുതലാണ്.
ക്രെഡിറ്റ് സ്കോറുകളെ കുറിച്ച് പല തരം അഭിപ്രായങ്ങളാണ് പൊതുവേ കേൾക്കുന്നത്. പലർക്കും ക്രെഡിറ്റ് സ്കോറിനെ കുറിച്ച് തെറ്റായ ധാരണകളുണ്ട്. അത്തരം ധാരണകൾ നിങ്ങൾക്ക് വായ്പ നിഷേധിക്കാൻ കാരണമാവുന്നു. അതിൽ ചില തെറ്റായ ധാരണകൾ ഇതാ...;
ക്രെഡിറ്റ് റിപ്പോട്ടുകൾ പരിശോധിക്കുന്നത് തെറ്റാണ്: ഇടക്കിടെ ക്രെഡിറ്റ് റിപ്പോർട്ടുകൾ പരിശോധിക്കുന്നത് ക്രെഡിറ്റ് സ്കോറിനെ ബാധിക്കുമെന്നാണ് പലരും പറയുന്നത്. എന്നാൽ ഇത് വെറുമൊരു റിപ്പോർട്ടാണ്, പരിശോധിക്കുന്നതിൽ തെറ്റില്ല.
വരുമാനം: നിങ്ങളുടെ വരുമാനം ക്രെഡിറ്റ് സ്കോറിനെ ബാധിക്കുമെന്നാണ് പറയുന്നത്. എന്നാൽ ഒരിക്കലും നിങ്ങളുടെ വരുമാനം ക്രെഡിറ്റ് സ്‌കോർ റിപ്പോർട്ടിൻ്റെ ഭാഗമല്ല. അതിനാൽ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ നേരിട്ട് ബാധിക്കില്ല.
ഒന്നിലധികം ക്രെഡിറ്റ് അക്കൗണ്ടുകൾ നല്ലതാണ്: ഒന്നിലധികം ക്രെഡിറ്റ് അക്കൗണ്ടുകൾ ഉണ്ടെങ്കിൽ നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് വായ്പ നൽകുന്നയാൾ കൂടുതൽ ശക്തമായി പരിശോധിക്കും. ഇത് നിങ്ങളുടെ സ്കോർ കുറയാൻ കാരണമാവുന്നു.
പഴയ അക്കൗണ്ടുകൾ ക്ലോസ് ചെയ്യുന്നത് നല്ലതാണ്: പഴയ അക്കൗണ്ടുകൾ ക്ലോസ് ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററിയിൽ പ്രകടമായി കാണാം. ഇതുവഴി വായ്പ നൽകുന്നയാൾക്ക് നിങ്ങളുടെ ക്രെഡിറ്റ് യോഗ്യതയെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടാക്കുന്നു. എന്നാൽ ഈ അക്കൗണ്ടുകൾ തുറന്ന് സൂക്ഷിക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിന് ഗുണം ചെയ്യും.
കുറഞ്ഞ ക്രെഡിറ്റ് സ്കോറിൽ ലോൺ കിട്ടില്ല: വായ്പ എടുത്തതിനു ശേഷം തിരിച്ചടവിനുള്ള നിങ്ങളുടെ കഴിവിനെ സൂചിപ്പിക്കുന്ന ഒന്നാണ് മികച്ച ക്രെഡിറ്റ് സ്കോർ. സത്യത്തിൽ കുറഞ്ഞ ക്രെഡിറ്റ് സ്‌കോറിൽ നിങ്ങൾക്ക് ഇപ്പോഴും ലോൺ നേടാനായേക്കും, എന്നാൽ ലോണുകൾക്ക് ഉയർന്ന പലിശനിരക്ക് നിശ്ചയിക്കും.
ക്രെഡിറ്റ് സ്‌കോർ എന്താണെന്നും അത് സാമ്പത്തിക ഇടപാടുകളിൽ എത്രത്തോളം സ്വാധീനം ചെലുത്തുന്നുവെന്നും ഇതിലൂടെ വ്യക്തമാണ്. നിങ്ങളുടെ ക്രെഡിറ്റ് സ്കോർ പതിവായി പരിശോധിക്കുന്നതും നിങ്ങളുടെ റിപ്പോർട്ടിലെ എന്തെങ്കിലും പിശകുകൾ തിരുത്തുന്നതും നിങ്ങളുടെ ക്രെഡിറ്റ് യോഗ്യത മെച്ചപ്പെടുത്തും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications