ഏപ്രിലിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞെങ്കിലും റീട്ടെയിൽ പെട്രോൾ വിലയെ സ്വാധീനിക്കുന്ന കേന്ദ്രത്തിന്റെ എക്സൈസ് തീരുവ ഘടകത്തിൽ ഒന്നിലധികം വർദ്ധനവ് രേഖപ്പെടുത്തി. ഇന്ധന ഉപഭോഗം ഇപ്പോൾ കൊവിഡിന് മുമ്പള്ള നിലയിലെത്തുമ്പോൾ, സർക്കാർ കുറഞ്ഞുവരുന്ന ഖജനാവുകൾ വർദ്ധിപ്പിക്കുന്നതിനും വരുമാനം നേടുന്നതിനും ഇന്ധന വിലയെ ആശ്രയിക്കുന്നുണ്ട്. ഒരു ശരാശരി ഇന്ത്യൻ പൗരനും ശരാശരി പാകിസ്ഥാൻ പൗരനും അവരുടെ വരുമാനത്തിന്റെ 17% ഇന്ധനത്തിനായി ചെലവഴിക്കുന്നതായാണ് റിപ്പോർട്ടുകൾ.
ഇന്ധന വില വർദ്ധനവ്
ലോകത്തിലെ ഏറ്റവും ഉയർന്ന നിലയിൽ ക്രൂഡ് വില തകർന്നിട്ടും കഴിഞ്ഞ വർഷം ഇന്ധന വില വർദ്ധിപ്പിച്ച ചുരുക്കം ചില രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നു. ലോക്ക്ഡൌൺ നിയന്ത്രണങ്ങളെത്തുടർന്ന് ഏപ്രിലിൽ തകർന്നെങ്കിലും ഇന്ത്യയിൽ പെട്രോൾ ഉപഭോഗം സെപ്റ്റംബറിൽ കൊവിഡിന് മുമ്പുള്ള നിലയിലേയ്ക്ക് തിരിച്ചെത്തി. ഉപഭോഗ നിരക്ക് ആയിരം മെട്രിക് ടണ്ണിലേയ്ക്ക് ഉയർന്നു. താഴുകയും ഉയരുകയും ചെയ്യുന്ന
അസംസ്കൃത എണ്ണയുടെ വില കഴിഞ്ഞ സാമ്പത്തിക വർഷം ആരംഭിച്ചതിനേക്കാൾ 42% കുറവാണ്. അതേ സമയം പെട്രോളിന്റെ വില 12% വർദ്ധിച്ചു.
വിവിധ രാജ്യങ്ങളിലെ ചെലവ്
2019 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 59 രാജ്യങ്ങളിൽ 2020 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ പെട്രോൾ വിലയിൽ മാറ്റമില്ല. പെട്രോൾ വില ഈ കാലയളവിൽ എട്ട് രാജ്യങ്ങളിൽ മാത്രമാണ് ഉയർന്നത്. ഇന്ത്യയിലും ഈജിപ്തിലും പെട്രോൾ വില 10% വർദ്ധിച്ചു. ഇന്ത്യക്കാരും പാക്കിസ്ഥാനികളും അവരുടെ ഒരു ദിവസത്തെ വരുമാനത്തിന്റെ 17% ഇന്ധനത്തിനായി ചെലവഴിക്കുന്നു. എന്നാൽ 57 സമ്പദ്‌വ്യവസ്ഥകളിലെ മറ്റൊരു പൗരനും അവരുടെ ദൈനംദിന വരുമാനത്തിന്റെ 10% ത്തിൽ കൂടുതൽ ഇന്ധനത്തിനായി ചെലവഴിക്കുന്നില്ല.
ലോക്ക്ഡൌൺ പ്രതിസന്ധി
ഏപ്രില്‍ മാസത്തില്‍ ഇന്ധന വില്‍പനയിലുണ്ടായ ഇടിവ് സര്‍വ്വകാല റെക്കോര്‍ഡ് ആണ്. ഒറ്റയടിക്ക് 45.8 ശതമാനം ആണ് വില്‍പന ഇടിഞ്ഞത്. ദേശവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സമയം ആയിരുന്നു അത്. ഭൂരിപക്ഷം വാഹനങ്ങളും നിരത്തിലിറങ്ങിയിരുന്നില്ല. പൊതുഗതാഗതം പൂര്‍ണമായും നിലച്ചിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
