A Oneindia Venture

മലഞ്ചരക്ക് വ്യാപരത്തിൽ നിന്ന് സ്വർണക്കട, "മുതലാളിയായിട്ടല്ല ജോലി ചെയ്തത്": മലബാർ ​ഗോൾഡിൻ്റെ വിജയ​ഗാഥ അറിയാം...

1990-കളിൽ മലഞ്ചരക്കും കൊപ്രയും വ്യാപാരം നടത്തിയിരുന്ന എം.പി അഹമ്മദെന്ന മനുഷ്യൻ്റെ വിപ്ലവാത്മകമായ തീരുമാനമായിരുന്നു ജ്വല്ലറി തുടങ്ങുക എന്നത്. ഒന്നിൽ നിന്നും പലതായി വളർന്ന് ഇന്നത് രാജ്യത്തിനകത്തും പുറത്തും വലിയ ബിസിനസ് ശൃംഖലകൾ തീർക്കുന്ന മലബാർ ​ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്ന സ്ഥാപനമാണ്.

"100 ശതമാനം സത്യസന്ധതയും അർപ്പണ ബോധവും"- മലബാർ ​ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ വിജയമന്ത്രത്തെ കുറിച്ച് ചോദിച്ചാൽ ചെയർമാൻ എം.പി അഹമ്മദിന് പറയാനുള്ളത് ഇതാണ്. സ്വർണാഭരണ രം​ഗത്തെ പകരം വെക്കാനില്ലാത്ത പേരാണ് മലബാർ ​ഗോൾഡ് ആൻഡ് ഡയമണ്ട്സ്. ഇന്ന് ജ്വല്ലറികൾക്കു പുറമേ വിവിധ മേഖലകളിൽ മലബാർ ഗ്രൂപ്പ് വളർന്നിരിക്കുന്നു. ഈ വിജയഗാഥക്കു പിന്നിലെ രഹസ്യങ്ങൾ തുറന്നു പറയുകയാണ് മലബാർ ​ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ സാരഥി എം.പി അഹമ്മദ്.

മലഞ്ചരക്ക് വ്യാപരവും കൊപ്രക്കച്ചവടവും...

1993ലാണ് മലബാർ ​ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ തുടക്കം. അതിനു മുന്നേ മലഞ്ചരക്ക് വ്യാപരത്തിലും കൊപ്രക്കച്ചവടത്തിലുമായിരുന്നു ശ്രദ്ധ. പഴയ മലബാറിൻ്റെ പ്രശസ്തി മലഞ്ചരക്ക് വ്യാപാരത്തിലാണ്, ആ പേരാണ് തങ്ങളുടെ ബിസിനസിനും നൽകാൻ പ്രചോദനമായതെന്ന് ചെയർമാൻ പറയുന്നു. 1990-93 കാലഘട്ടത്തിൽ രൂപയുടെ വില കുറയുകയും സ്വർണത്തിന്റെ വില ​ഗണ്യമായി വർദ്ധിക്കുകയും ചെയ്തു. ഈ ഘട്ടത്തിൽ സാമ്പത്തിക മേഖലയിലെ സുഹൃത്തുക്കളുടെ നിർദ്ദേശപ്രകാരമാണ് സ്വർണ വ്യാപരത്തിലേക്ക് ചുവട് മാറ്റിയത്. ഒപ്പം റിയൽ എസ്റ്റേറ്റിറ്റിലേക്കും ബിസിനസ് വ്യാപിപ്പിച്ചു

സ്വർണ വ്യാപാരത്തിലെ തുടക്കം...

കോഴിക്കോട് പാളയത്തായിരുന്നു ആദ്യത്തെ ജ്വല്ലറി ആരംഭിച്ചത്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിൽ നിന്നുള്ള ഏഴോളം പങ്കാളികളുമായാണ് ​ഗോൾഡ് ബിസിനസ് ആരംഭിക്കുന്നത്. നിരവധി എൻ.ആർ.ഐ സുഹൃത്തുക്കളും ബിസിനസിൽ ഇൻവെസ്റ്റ് ചെയ്തിരുന്നു. ബിസിനസ് പങ്കാളികളും ജോലിക്കാരെ പോലെ പ്രവർത്തിച്ചു. ഒരു മുതലാളിയെന്നതിനപ്പുറം ബിസിനസിന്റെ വളർച്ചക്കായി താനും ജോലി ചെയ്തിട്ടുണ്ടെന്ന് എം.പി അഹമ്മദ് വ്യക്തമാക്കി.

കേരളത്തിനു പുറമേ തുടങ്ങുന്ന ആദ്യത്തെ ഷോറൂം ബാം​ഗ്ലൂരിലാണ്. രാജ്യത്തിന് പുറത്തുള്ള ആദ്യ ഷോറൂം ദുബായിലും. നിലവിൽ യു.എസിലും മലബാർ ​ഗോൾഡ് ആൻഡ് ഡയമണ്ട്സ് തങ്ങളുടെ സാന്നിധ്യമറിയിച്ചു കഴിഞ്ഞു.

"ഉപഭോക്താക്കളെ കുറിച്ചും ആ പ്രദേശത്തെ കുറിച്ചും വിശദമായി റിസർച്ച് നടത്തിയ ശേഷമാണ് ഓരോ പ്രദേശത്തും പുതിയ ഷോറൂം ആരംഭിക്കുന്നത്. ഞങ്ങൾ ഒരേ സമയത്ത് ബ്രാന്റഡ് ചെയിനാണ്, അതേ സമയം ലോക്കൽ സ്മാർട്ടാണ്. ഇവ രണ്ടും ഒരുമിച്ച് സമുന്നയിപ്പിക്കുക എന്നാണ് പ്രധാന രീതി"- ചെയർമാൻ പറയുന്നു. അതായത് ഓരോ പ്രദേശത്തിനനുസരിച്ചും ജ്വല്ലറിയുടെ സ്റ്റൈൽ മാറണമെന്നാണ് എം.പി അഹമ്മദ്.

മലഞ്ചരക്ക് വ്യാപരത്തിൽ നിന്ന് സ്വർണക്കട,

ബ്യൂട്ടി മീറ്റ്സ് ക്വാളിറ്റി

വിവാഹം എന്നാൽ ബ്യൂട്ടിയും ക്വാളിറ്റിയും തമ്മിലുള്ള ബന്ധമാണ്. ഈ ആശയമാണ് ബ്യൂട്ടി മീറ്റ്സ് ക്വാളിറ്റി എന്ന ടാ​ഗ് ലൈനിലേക്ക് എത്താൻ കാരണമായത്. ക്വാളിറ്റിയാണ് മലബാർ ​ഗോൾഡിന്റെ പ്രത്യേകത. വെറുമൊരു ജ്വല്ലറി എന്നതിനപ്പുറം ആഘോഷ വേളകളെ ആനന്ദകരമാക്കാൻ വേണ്ടപ്പെട്ടവർക്ക് സ്വർണം ഒരു ​ഗിഫ്റ്റായി നൽകുക എന്ന ആശയമാണ് മലബാർ ​ഗോൾഡ് മുറുകെ പിടിക്കുന്നത്.

സാധാരണക്കാരുടേയും ഇടത്തരക്കാരുടേയും ഏറ്റവും പ്രധാന നിക്ഷേപമാണ് സ്വർണം. ഇന്ത്യൻ സംസ്കാരം അനുസരിച്ച് സ്വർണം ഏറ്റവും പരിശുദ്ധമായ ഒന്നാണ്. അതിനാൽ അതിന്റെ ക്വാളിറ്റി നഷ്ടപ്പെടാതെ രൂപപ്പെടുത്തി ഉപഭോക്താവിന്റെ വിശ്വാസ്യത നേടിയെടുക്കുക എന്നതിനാണ് മലബാർ ​ഗോൾഡ് പ്രാധാന്യം നൽകുന്നത്. ഈ വിശ്വാസ്യതയാണ് 14 രാജ്യങ്ങളിലായി 372 ഷോറൂമുകളോടെ മലബാർ ​ഗോൾഡ് ആൻഡ് ഡമയണ്ട്സിന് വളരാൻ വഴിയൊരുക്കിയത്.

ബിസിനസ് തുടങ്ങാൻ ഇന്ത്യയേക്കാൾ എളുപ്പം സിം​ഗപ്പൂരാണ്. ഔദ്യോ​ഗിക കാര്യങ്ങളെല്ലാം സിസ്റ്റമാറ്റിക്കായിട്ടാണ് പൂർത്തിയാക്കുന്നതെന്നും ചെയർമാൻ വ്യക്തമാക്കി.

സ്വർണത്തിനു പുറമേ സാമൂഹ്യ സേവന രം​ഗത്തും

1999-ലാണ് മലബാർ ചാരിറ്റബിൾ ട്രസ്റ്റ് ആരംഭിക്കുന്നത്. പ്രധാന ബിസിനസിന്റെ ലാഭത്തിൽ നിന്നും 5% ട്രസ്റ്റിലേക്ക് നൽകി. ഏറ്റവും പ്രയാസമനുഭവിക്കുന്ന മനുഷ്യരെ സഹായിക്കുക എന്നാണ് തങ്ങളുടെ ലക്ഷ്യമെന്നും ചെയർമാൻ എടുത്തു പറഞ്ഞു. ലോകത്ത് പലയിടത്തും ഒരു നേരത്തെ ഭക്ഷണത്തിനായി കഷ്ടപ്പെടുന്നുണ്ട്. അത്തരം ആളുകൾക്കായി ഭക്ഷണം നൽകാൻ ഒരു എൻ.ജി.ഒ ആയിട്ട് അസോസിയേറ്റ് ചെയ്ത് ആരംഭിച്ചു. ഭക്ഷണം ഉണ്ടാക്കാനുള്ള ഉത്തരവാദിത്തം എൻ.ജി.ഒ ഏറ്റെടുക്കുത്തു.

ഇന്ത്യയിലും ഇന്ത്യക്ക് പുറത്തുമായി ഏകദേശം 60,000 പേർക്ക് ദിവസവും ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നു. ഭക്ഷണം കഴിക്കാനായി കൂടുതലും സ്ത്രീകളും കുട്ടികളും വന്നു തുടങ്ങിയപ്പോഴാണ് അവരാരും സ്കൂളിൽ പോകുന്നില്ലെന്ന് മനസിലായത്. ഇത്തരം കുട്ടികളുടെ വിദ്യാഭ്യാസത്തിനായി വിവിധ ഏരിയകളിൽ പിന്നീട് മൈക്രോ ലേണിം​ഗ് സെൻ്ററുകൾ ആരംഭിച്ചു. നിലവിൽ 600 ഓളം സെന്ററുകളുണ്ട്. എല്ലാം പ്രാദേശിക ഭരണകൂടത്തിന്റെയും മറ്റും സഹകരണത്തോടെയാണ് മുന്നോട്ട് പോകുന്നത്. വരുന്ന സാമ്പത്തിക വർഷത്തിൽ 1000 സെന്ററുകളായി ഉയർത്തും- ചെയർമാൻ വ്യക്തമാക്കുന്നു

ഒരു ​ഗ്ലാസ് പാൽ, മുട്ട, പഴം അല്ലെങ്കിൽ ചെറുപയർ പുഴുങ്ങിയത് എന്നിവ ദിവസേന കുട്ടികൾക്ക് നൽകുന്നു. ഒപ്പം യൂണിഫോം, ഷൂസ് എന്നിവ നൽകി അവരെയൊക്കെ സമൂഹത്തിന്റെ ഭാ​ഗമാക്കി മാറ്റുക എന്ന ലക്ഷ്യവും മൈക്രോ ലേണിം​ഗ് സെൻ്ററുകൾക്കുണ്ട്. 1 വർഷം കൊണ്ട് ആ പ്രദേശത്തെ സർക്കാരിന്റെ സഹകരണത്തോടെ ഇവരെ സാധാരണ സ്കൂളുകളിലേക്ക് മാറ്റുന്നുമുണ്ട്.

വർഷത്തിൽ 51,000 കോടി വിറ്റുവരവ്

നിലവിലെ കണക്ക് പ്രകാരം മലബാർ ​ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ വാർഷിക വിറ്റുവരവ് 51,000 കോടിയാണ്. എന്നാൽ 2027-28 വർഷമാവുമ്പോഴും 1 ലക്ഷം കോടിയിലേക്ക് തങ്ങളുടെ ബിസിനസ് വളരുമെന്നാണ് ചെയർമാൻ എം.പി അഹമ്മദ് പ്രതീക്ഷിക്കുന്നത്.

സ്വർണത്തോടുള്ള ആൾക്കാരുടെ വിശ്വാസം

സ്വർണത്തിന്റെ ചരിത്രം പരിശോധിച്ചാൽ ഘട്ടം ഘട്ടമായി വില ഉയരുകയാണ്. ഇന്ത്യൻ സംസ്കാരത്തിൽ സ്വർണത്തിന് ഇത്രയും വലിയ ഇമ്പാക്ട് ഉണ്ടാക്കാനുള്ള കാരണം സ്വർണത്തോടുള്ള ആൾക്കാരുടെ വിശ്വാസമാണ്.

കൊറിയർ സർവ്വീസും ഇവേ ബില്ലും...

മലബാർ​ ​ഗോൾഡ് കേരളത്തിൽ എവിടെയും സ്വർണം ഡെലിവറി ചെയ്യും. ഇതിനൊരു കൊറിയർ കമ്പനിയുമായി ചേർന്നു പ്രവർത്തിക്കുന്നു. ഇത് പൂർണമായും ഇൻഷൂർഡ് ആണ്. എന്ത് അനിഷ്ട സംഭവങ്ങളുണ്ടായാലും ഉദാഹരണമായി, മോഷണം അടക്കം എന്തായാലും നഷ്ടം സംഭവിക്കില്ല. ഈ കൊറിയർ സർവ്വീസ് ജി.പി.എസ് ഉപയോഗിച്ച് പരിശോധിക്കുന്നുണ്ട്.

കേരളത്തിൽ ഇവേ ബില്ല് നടപ്പാക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് പിൻവലിക്കേണ്ടി വന്നു. ഇതുമായി ബന്ധപ്പെട്ട് സാങ്കേതികപരമായി സർക്കാർ കുറച്ചു കൂടി ശരിയാവേണ്ടതുണ്ട്. ടാക്സ് ഇവേഷൻ നടപ്പിലാക്കുന്നതിലൂടെ എല്ലാത്തിലും ഒരു കൃത്യത ഉണ്ടാവാനും സർക്കാരിന് ഒരു മികച്ച വരുമാനമുണ്ടാവാനും വഴിയൊരുക്കും. - ചെയർമാൻ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X