ദില്ലി: കൂറ്റന്‍ കപ്പല്‍ കുടുങ്ങിക്കിടക്കുന്ന ഈജിപ്തിലെ സൂയസ് കനാല്‍ വഴിയുള്ള ചരക്ക് കടത്ത് മുടങ്ങിയത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാകും. സൂയസ് കനാല്‍ വഴിയാണ് ഇന്ത്യയുടെ പ്രധാന ചരക്ക് ഗതാഗതം. അന്താരാഷ്ട്ര ചരക്ക് കടത്തിന് സൂയസ് കനാലിനെ ആശ്രയിക്കുന്നതില്‍ ചൈനയേക്കാള്‍ മുന്നിലാണ് ഇന്ത്യ. ഇതുവഴിയുള്ള എണ്ണ ഇറക്കുമതി ഇന്ത്യയ്ക്ക് പ്രതിസന്ധിയായിരിക്കുകയാണ്. അതുകൊണ്ടു തന്നെ രാജ്യത്ത് എണ്ണ വില വര്‍ധിക്കാനുള്ള സാധ്യതയുണ്ട്.

സൂയസ് കനാല്‍ വഴി അസംസ്കൃത എണ്ണയും മറ്റു ഉല്‍പ്പന്നങ്ങളും കൂടുതല്‍ ഇറക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയ്ക്ക് പിന്നിലാണ് ചൈനയും ദക്ഷിണ കൊറിയയും സിംഗപ്പൂരുമെല്ലാം. ഞായറാഴ്ച വരെ കനാലിലെ ഗതാഗത തടസം നീക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇന്ത്യയെ നേരിട്ട് ബാധിക്കുമെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി സൂയസ് കനാലിലൂടെയാണ്. അടുത്തിടെ ഇതുവഴിയുള്ള ചരക്ക് ഇറക്കുമതി ഇന്ത്യ വര്‍ധിപ്പിച്ചിരുന്നു. അധികം വൈകാതെയാണ് പുതിയ അപകടം കനാലിലുണ്ടായത്.
ദിവസം അഞ്ച് ലക്ഷം ബാരല്‍ എണ്ണയാണ് സൂയസ് കനാല്‍ വഴി ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ചൈന നാല് ലക്ഷം ബാരല്‍ എണ്ണ ഇതുവഴി ഇറക്കുന്നു. സൂയസ് കനാല്‍ വഴി അസംസ്കൃത വസ്തുക്കള്‍ കയറ്റുമതി ചെയ്യുന്നതില്‍ ഇന്ത്യ ആറാം സ്ഥാനാത്താണ്. റഷ്യ, സൗദി അറേബ്യ, ഇറാഖ്, ലിബിയ, അള്‍ജീരിയ എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്.
എവര്‍ ഗിവണ്‍ ചരക്ക് കപ്പല്‍ സൂയസ് കനാലില്‍ കുടുങ്ങിയത് കഴിഞ്ഞ ചൊവ്വാഴ്ചയാണ്. 440 മീറ്റര്‍ നീളവും 59 മീറ്റര്‍ വീതിയുമുള്ള കൂറ്റന്‍ ചരക്കുകപ്പലാണിത്. അതുകൊണ്ടുതന്നെ മറ്റു കപ്പലുകള്‍ക്ക് ഇതുവഴിയുള്ള യാത്ര ഇപ്പോള്‍ സാധിക്കുന്നില്ല. 300ഓളം ചരക്കുകപ്പലുകളാണ് വിവിധ ഭാഗങ്ങളില്‍ പിടിച്ചിട്ടിരിക്കുന്നത്. ഗതാഗത തടസം നീങ്ങിയാല്‍ മാത്രമേ ഇവയ്ക്ക് യാത്ര തുടരാന്‍ സാധിക്കൂ. എവര്‍ ഗിവണിന് കീഴിലുള്ള മണല്‍ നീക്കുന്നത് തുടരുകയാണ്. കപ്പലിലെ മുന്‍ ഭാഗത്തുള്ള ചരക്കുകള്‍ മാറ്റുന്നതിനുള്ള ശ്രമവും നടക്കുകയാണ്. ഡച്ച് കമ്പനിയായ റോയല്‍ ബോസ്കാലിസ് ആണ് കപ്പല്‍ നീക്കുന്നതിനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications