ഐആർസിടിസി ഇ-ടിക്കറ്റ് ക്യാൻസൽ ചെയ്താൽ നിങ്ങൾക്ക് എത്ര രൂപ നഷ്ടമാകും?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യാത്രാ പദ്ധതികൾ, വെയിറ്റ്‌ലിസ്റ്റ് ചെയ്ത ടിക്കറ്റുകൾ എന്നിവയിൽ പെട്ടെന്നുള്ള മാറ്റങ്ങൾ കാരണം അവധിക്കാലങ്ങളിൽ ട്രെയിൻ ടിക്കറ്റ് റദ്ദാക്കൽ പതിവാണ്. ചാർട്ടുകൾ തയ്യാറാക്കുന്നതിന് മുമ്പ് വരെ ട്രെയിൻ ടിക്കറ്റ് റദ്ദാക്കാനുള്ള സൗകര്യം ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) വാഗ്ദാനം ചെയ്യുന്നു. അതത് ട്രെയിൻ ക്ലാസുകൾ അനുസരിച്ച് റദ്ദാക്കൽ ചാർജ് നൽകി ഐആർസിടിസി വെബ്സൈറ്റ് വഴി ഇ-ടിക്കറ്റുകൾ റദ്ദാക്കാം.

ഐ‌ആർ‌സി‌ടി‌സി നിയമം അനുസരിച്ച് യാത്രക്കാരനിൽ നിന്ന് റദ്ദാക്കൽ നിരക്ക് ഈടാക്കും. എന്നാൽ സ്ഥിരീകരിച്ച തത്കാൽ ട്രെയിൻ ടിക്കറ്റുകൾക്ക് പണം തിരികെ ലഭിക്കില്ല. മാത്രമല്ല, ടിക്കറ്റ് റദ്ദാക്കാതിരിക്കുകയോ അല്ലെങ്കിൽ ട്രെയിൻ പുറപ്പെടുന്നതിന് മുപ്പത് മിനിറ്റ് മുമ്പ് വരെ ടിഡിആർ ഓൺലൈനിൽ ഫയൽ ചെയ്യാതിരിക്കുകയോ ചെയ്താൽ ഇ-ടിക്കറ്റുകൾക്ക് റീഫണ്ട് ലഭിക്കില്ല.

ട്രെയിൻ യാത്രക്കാർ അറിഞ്ഞോ? ടിക്കറ്റുകൾക്ക് പകരം ഇനി ക്യൂആർ കോഡ്ട്രെയിൻ യാത്രക്കാർ അറിഞ്ഞോ? ടിക്കറ്റുകൾക്ക് പകരം ഇനി ക്യൂആർ കോഡ്

ഐആർസിടിസി ഇ-ടിക്കറ്റ് ക്യാൻസൽ ചെയ്താൽ നിങ്ങൾക്ക് എത്ര രൂപ നഷ്ടമാകും?

സ്ഥിരീകരിച്ച ടിക്കറ്റ് 48 മണിക്കൂറിനുള്ളിൽ റദ്ദാക്കുകയും ട്രെയിൻ പുറപ്പെടുന്നതിന് 12 മണിക്കൂർ മുമ്പ് റദ്ദാക്കുകയും ചെയ്താൽ ഓരോ ക്ലാസ്സിനും നിശ്ചയിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ തുകയ്ക്ക് വിധേയമായി 25 ശതമാനം നിരക്ക് ഐആർസിടിസി ഈടാക്കും. സ്ഥിരീകരിച്ച ടിക്കറ്റ് 12 മണിക്കൂറിൽ താഴെയും ട്രെയിൻ പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പും റദ്ദാക്കിയാൽ ടിക്കറ്റ് റദ്ദാക്കൽ നിരക്ക് 50 ശതമാനമായി വർദ്ധിക്കും.

ഏറ്റവും പുതിയ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ പ്രകാരം എസി ഫസ്റ്റ് ക്ലാസ് / എക്സിക്യൂട്ടീവ് ക്ലാസിന് 240 രൂപയാണ് നിരക്ക്, എസി 2 ടയർ / ഫസ്റ്റ് ക്ലാസിന് 200 രൂപ, എസി 3 ടയർ / എസി ചെയർ കാർ / എസി 3 ഇക്കോണമിക്ക് ഇവയ്ക്ക് 180 രൂപ, സ്ലീപ്പറിന് 120 രൂപ എന്നിങ്ങനെയാണ് നിരക്ക്. റിസർവേഷൻ ചാർ‌ട്ടുകൾ‌ തയ്യാറാക്കിയതിനുശേഷം ഉപയോക്താവിനെ ഇ-ടിക്കറ്റുകൾ‌ റദ്ദാക്കാൻ അനുവദിക്കില്ല.

ട്രെയിൻ യാത്രക്കാർക്ക് 500 രൂപ വീതം സമ്മാനം നേടാൻ ചെയ്യേണ്ടതെന്ത്?ട്രെയിൻ യാത്രക്കാർക്ക് 500 രൂപ വീതം സമ്മാനം നേടാൻ ചെയ്യേണ്ടതെന്ത്?

malayalam.goodreturns.in

English summary

ഐആർസിടിസി ഇ-ടിക്കറ്റ് ക്യാൻസൽ ചെയ്താൽ നിങ്ങൾക്ക് എത്ര രൂപ നഷ്ടമാകും?

Indian Railway Catering and Tourism Corporation (IRCTC) offers the option of canceling train tickets until the charts are prepared. Read in malayalam.
Story first published: Monday, October 28, 2019, 19:34 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X