വിനോദ സഞ്ചാര മേഖലയ്ക്ക് വലിയ രീതിയിൽ പ്രാധാന്യം നൽകുന്ന നയങ്ങളാണ് കഴിഞ്ഞ കുറെയേറെ വര്ഷങ്ങളായി കേരള തമിഴ്നാട് സർക്കാറുകൾ മുന്നോട്ട് വെക്കുന്നത്. അതുകൊണ്ട് തന്നെ പണമുണ്ടാക്കാൻ ഒരു വലിയ സാധ്യത തന്നെ ഇവിടെ തുറക്കുന്നുണ്ട്. അടുത്തിടെ അവതരിപ്പിക്കപ്പെട്ട കേരള ബജറ്റ് 2025-26 ലും ടൂറിസ്റ്റ് മേഖലയെ ഉയർത്തിക്കൊടുവരാനുള്ള പുത്തൻ പദ്ധതികൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഈ മേഖലയിൽ അനന്ത സാധ്യതകൾ ഉണ്ട് എന്നത് വ്യക്തമാണ്.
വാഗമണും ഊട്ടിയും തുടങ്ങി കൊടൈക്കനാൽ വരെ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലങ്ങളാണ്. ഇവിടെയുള്ള ഹോട്ടൽ ബിസിനസ് ഉടമകൾക്ക് നല്ല വരുമാനം ലഭിക്കുന്നുണ്ടോ എന്നറിയാമോ? ഒരു ഹോട്ടൽ അല്ലെങ്കിൽ ഹോം സ്റ്റേ ഇവിടെ തുടങ്ങിയാൽ ലാഭകരമാണോ എന്ന് നിങ്ങൾക്ക് അറിയാമോ? നിങ്ങൾ ഇത്തരത്തിൽ ഒരു സംരഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർ ആണെങ്കിൽ ഈ മേഖലയിലെ സാമ്പത്തിക സാധ്യതകൾ എങ്ങനെ എന്നറിയാൻ ഈ ലേഖനം തുടർന്ന് വായിക്കുക.
ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ഹോട്ടൽ ഉടമകളുടെ വരുമാനം എത്രയാകും?
വാഗമണിന്റെയും ഊട്ടിയുടെയും ഹോട്ടൽ ബിസിനസിൽ ഉടമയുടെ വരുമാനം നിരവധി ഘടകങ്ങളാൽ സ്വാധീനിക്കപ്പെട്ടിരിക്കുന്നു, കാലവസ്ഥയാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ആളുകളെ ഒരു ഹിൽ സ്റ്റേഷനിലേക്ക് ഏറ്റവുമധികം ആകർഷിക്കുന്ന ഒന്ന് അത് തന്നെയാണ്. എന്നാൽ മറ്റു ചില ഘടകടങ്ങൾ കൂടി വരുമാനത്തെ സ്വാദീനിക്കും. അവ എന്തൊക്കെയെന്ന് നോക്കാം.
ഹോട്ടലിന്റെ വലിപ്പം & സേവനങ്ങൾ
ചെറിയ ഹോംസ്റ്റേയിലോ, ബഡ്ജറ്റ് ഹോട്ടലിലോ അതോ ലക്ഷ്വറി റിസോർട്ടിലോ എവിടെയാണ് നിങ്ങളുടെ സ്വപ്നം എന്നതിന് അനുസരിച്ച് വരുമാനം വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് എല്ലായിടങ്ങളിലും വരുന്ന അതിഥികൾ വ്യത്യസ്തമായിരിക്കും. അവർക്ക് നൽകേണ്ട സേവനങ്ങളും വ്യത്യസ്തമായിരിക്കും.
സീസണൽ ടൂറിസം
വിന്റർ സീസണുകളിലും, വേനലവധിക്കാലത്തുമാണ് ഈ മേഖലയിൽ ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാവുക.
അതിഥികളുടെ എണ്ണം
ഒരു മധ്യ നിരയിൽ ഉള്ള ഹോട്ടലിൽ ശരാശരി അതിഥികളുടെ ശരാശരി എണ്ണം 60-80% ആയാൽ മാസവരുമാനം ₹2 ലക്ഷത്തിന് മുകളിലാകും.
ഓൺലൈൻ ബുക്കിംഗ് & മാർക്കറ്റിംഗ്
ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി ബുക്കിംഗ് ഉറപ്പാക്കുന്ന ഹോട്ടലുകൾക്ക് സ്ഥിരമായ വരുമാനം ഉറപ്പാക്കാൻ കഴിയും.
ഇനി ഊട്ടിയിലും വാഗമണിലും ഹോട്ടൽ ഉടമകൾക്ക് ലഭിക്കുന്ന ശരാശരി വരുമാനം എത്രയാണെന്ന് നോക്കാം.
1. ചെറുകിട ഹോംസ്റ്റേ & ബഡ്ജറ്റ് ഹോട്ടലുകൾ
പ്രതിമാസ വരുമാനം: ₹50,000 - ₹1,50,000
ചെലവുകൾ: ജീവനക്കാരുടെ ശമ്പളം, വൈദ്യുതി, പരിപാലനം എന്നിവയെല്ലാം മാറ്റി നിർത്തിയാൽ
ലാഭം ₹30,000 - ₹1,00,000 വരെ ലഭിക്കും.
2. മധ്യനിര ഹോട്ടലുകളും റിസോർട്ടുകളും
പ്രതിമാസ വരുമാനം: ₹2,00,000 - ₹6,00,000
സാങ്കേതിക സഹായം, ആഡംബര സൗകര്യങ്ങൾ, ജീവനക്കാരുടെ ശമ്പളം എന്നീ ചിലവുകൾ മാറ്റി നിർത്തിയാൽ ₹1,00,000 - ₹3,00,000 വരെ ഇവർക്ക് ലാഭമായി ലഭിക്കും.

3. ആഡംബര റിസോർട്ടുകളും ഹോട്ടലുകളും
പ്രതിമാസ വരുമാനം: ₹5,00,000 - ₹20,00,000
ഹൈ-എൻഡ് സേവനങ്ങൾ, മാർക്കറ്റിംഗ്, മെയിന്റനൻസ് മറ്റു ചിലവുകൾ എന്നിവ മാറ്റി നിർത്തിയാൽ ₹3,00,000 - ₹10,00,000 വരെ ഇവർക്കും ലാഭം ലഭിക്കും.
( കണക്കുകളിൽ ഹോട്ടൽ റേറ്റുകൾ, ഓൺലൈൻ ബുക്കിംഗ് കൊടുക്കുന്ന ഡിസ്കൗണ്ട്, മറ്റുചിലവുകൾ, സീസണൽ ഡിമാൻഡ് എന്നിവ മാറ്റി നിർത്തിയാൽ ഒരുപക്ഷേ ഈ കണക്ക് മാറിയും മറിഞ്ഞുമിരിക്കാം )
മാസവരുമാനത്തിന് നല്ല സംരംഭമോ?
അതെ, വാഗമണിന്റെയും ഊട്ടിയുടെയും ഹോട്ടൽ വ്യവസായം സ്ഥിരമായ വരുമാനം നൽകുന്ന മികച്ച സാധ്യതയുള്ള സംരംഭമാണ്. ഓഫ് സീസണിൽ ലാഭം കുറഞ്ഞാലും സീസൺ സമയത്ത് രണ്ടിരട്ടി ലാഭം കൊയ്യാൻ കഴിയുന്നതോടെ ഈ നഷ്ടങ്ങൾ നികത്താൻ കഴിയും.
തുടക്കം ചെറുതായിരിക്കും:
ഹോംസ്റ്റേ പോലുള്ള ചെറിയ ബിസിനസുകൾ കുറഞ്ഞ നിക്ഷേപത്തിൽ തുടങ്ങാം.
വിനോദസഞ്ചാര വളർച്ച:
കേരളത്തിലും തമിഴ്നാട്ടിലും ടൂറിസം വർദ്ധിക്കുകയാണ്, ഇത് ബിസിനസിന് അനുകൂലമാണ്.
ഓൺലൈൻ ബുക്കിംഗ് & മാർക്കറ്റിംഗ്:
Booking.com, Airbnb, MakeMyTrip തുടങ്ങിയവ വഴി സ്ഥിരമായ കസ്റ്റമർ ബേസുണ്ടാക്കാം.
ഫുഡ് & മറ്റ് സേവനങ്ങളിൽ അധിക വരുമാനം:
ഹോട്ടലിന്റെ കൂടെ റെസ്റ്റോറന്റ്, ടൂറിസം ഗൈഡ്, അഡ്വെഞ്ചർ ടൂറുകൾ തുടങ്ങിയവ ചേർത്ത് കൂടുതൽ വരുമാനം നേടാം.
ആഗോള ഹോട്ടൽ വിപണിയിൽ കോവിഡ് ശേഷമുള്ള പുനർജ്ജീവനം, ഡിജിറ്റൽ ടൂറിസം വളർച്ച, പുതിയ സഞ്ചാരമാർഗങ്ങൾ എന്നിവ ഈ മേഖലക്ക് കൂടുതൽ വരുമാനം ഉറപ്പാക്കുന്നു. അതുകൊണ്ട് രണ്ടും കൽപ്പിച്ചു ഇറങ്ങിയാൽ നിങ്ങൾക്ക് നിരാശപ്പെടേണ്ടി വരില്ല എന്ന് ഉറപ്പാണ്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications