പെട്രോളിനും ഡീസലിനുമുള്ള എക്സൈസ് തീരുവ കേന്ദ്ര സർക്കാർ ശനിയാഴ്ച ലിറ്ററിന് 3 രൂപ വീതം ഉയർത്തിയതിനെത്തുടർന്ന് പെട്രോളിനും ഡീസലിനും നിങ്ങൾ ഇനി സർക്കാരിന് നൽകേണ്ട നികുതി എത്രയെന്ന് അറിയാമോ? മഹാരാഷ്ട്ര, കർണാടക തുടങ്ങിയ ഏതാനും സംസ്ഥാനങ്ങൾ വാറ്റ് വർധിപ്പിക്കുമെന്നും മൂല്യവർധിത നികുതി ഏർപ്പെടുത്തുമെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിൽ, പമ്പിൽ നിങ്ങൾ നൽകുന്ന പെട്രോളിന്റെയും ഡീസലിന്റെയും വില അന്താരാഷ്ട്ര ഉൽപന്ന വിലയെയും മറ്റ് വിപണി സാഹചര്യങ്ങളെയും ആശ്രയിച്ചുള്ളതാണ്. പെട്രോളും ഡീസലും ചരക്ക് സേവന നികുതി (ജിഎസ്ടി) ബാധകമല്ല.
വിലയിലെ ഘടകങ്ങൾ
പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ അടങ്ങിയിരിക്കുന്ന പ്രധാന ഘടകങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
- എക്സൈസ് തീരുവ
- വാറ്റ്
- ബിഎസ് IV പ്രീമിയം
- പ്രീമിയം മാർക്കറ്റിംഗ് ചെലവുകളും മാർജിനുകളും
- ഡീലർ കമ്മീഷൻ
പെട്രോൾ വില
ഡൽഹിയിലെ ഇന്നത്തെ പെട്രോളിന്റെ വില ലിറ്ററിന് 69.59 രൂപയാണ്. ഇന്ധനത്തിന്റെ അടിസ്ഥാന വില ലിറ്ററിന് 27.96 രൂപയായിയിരുന്നുവെന്ന് ഇന്ത്യൻ ഓയിൽ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. ചരക്ക് ലിറ്ററിന് 0.32 രൂപ ഉൾപ്പെടെ, ഡീലർമാർ ഈടാക്കുന്ന വില (എക്സൈസ് തീരുവയും വാറ്റും ഒഴികെ) ലിറ്ററിന് 28.28 രൂപയാണ്. വിലയിൽ എക്സൈസ് തീരുവ ലിറ്ററിന് 22.98 രൂപയും ഡീലർ കമ്മീഷൻ ലിറ്ററിന് ശരാശരി 3.54 രൂപ കൂടി ഉൾപ്പെടും. ഇതിൽ, ലിറ്ററിന് 14.79 രൂപയുടെ അല്ലെങ്കിൽ മൂല്യവർധിത നികുതി (ഡീലർ കമ്മീഷന്റെ വാറ്റ് ഉൾപ്പെടെ) ചേർക്കുക. ആകെ വരുന്ന ഡൽഹിയിലെ പെട്രോളിന്റെ വില ലിറ്ററിന് 69.59 രൂപയാണ്. പെട്രോളിന് എക്സൈസ് തീരുവയും സർക്കാർ ചുമത്തുന്ന വാറ്റും ചേർത്താൽ, മൊത്തം നികുതി ഡൽഹിയയിൽ നിങ്ങൾ നൽകുന്ന വിലയുടെ 54% വരും.
ഡീസൽ വില
ഇന്നത്തെ ഡൽഹിയിലെ ഡീസൽ റീട്ടെയിൽ വിൽപ്പന വില ലിറ്ററിന് 62.29 രൂപയാണ്. ഇന്ത്യൻ ഓയിൽ വെബ്‌സൈറ്റ് പ്രകാരം അടിസ്ഥാന വില ലിറ്ററിന് 31.49 രൂപയായിരുന്നു. ഇതിലേക്ക് ചരക്ക് ചാർജ് 0.29 പൈസ, ഡീലർമാർ ഈടാക്കുന്ന വില (എക്സൈസ് ഡ്യൂട്ടി, വാറ്റ് എന്നിവ ഒഴികെ) ലിറ്ററിന് 31.78 രൂപ, എക്സൈസ് തീരുവ ലിറ്ററിന് 18.83 രൂപ, ഡീലർ കമ്മീഷൻ (ശരാശരി) 2.49 ലിറ്റർ രൂപ, വാറ്റ് (ഡീലർ കമ്മീഷന്റെ വാറ്റ് ഉൾപ്പെടെ) 9.19 രൂപ എന്നിവ കൂടി ചേരും. ഇതെല്ലാം ഉൾപ്പെടെയുള്ള ഡൽഹിയിലെ അവസാന ചില്ലറ വിൽപ്പന വില ലിറ്ററിന് 62.29 രൂപയാണ്. അതായത് സർക്കാരിന് നൽകുന്ന നികുതി ആകെ വിലയുടെ ഏകദേശം 44% വരും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
