എടുത്ത ലോണിന് ഇഎംഐ കുറയുക എന്നത് സന്തോഷമുള്ള കാര്യമാണ്. അത്രയും തന്നെ പലിശ നമ്മൾ കുറച്ചു കൊടുത്താൽ മതി എന്നത് ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അടുത്തിടെ റിപ്പോ നിരക്ക് കുറച്ചതോടെയാണ് ഇഎംഐകൾ കുറയും എന്നത് വലിയ രീതിയിൽ ശ്രദ്ധ നേടിയത്. പലിശ നിരക്കുകളിലെ ഈ മാറ്റം വാഹന വായ്പകൾക്കും മറ്റ് റീട്ടെയിൽ വായ്പകൾക്കും കാര്യമായ പ്രഭാവം ചെലുത്തുമോ എന്ന ചർച്ചകൾ ധാരാളമായി നടക്കുന്നുണ്ട്.
റിപ്പോ നിരക്ക് കുറച്ചതോടെ നിങ്ങൾ മാസത്തിൽ അടയ്‌ക്കേണ്ട ഇഎംഐ തുക കുറയുമോ? ഈ സാഹചര്യത്തിൽ ഒരു കാർ ലോൺ എടുക്കുന്നതിന് മുമ്പ് എന്തൊക്കെ കാര്യങ്ങൾ നിങ്ങൾ പരിഗണിക്കണം എന്നതിനെക്കുറിച്ചാണ് ഈ ലേഖനം ചർച്ച ചെയ്യുന്നത്.
റിപ്പോ നിരക്ക് കുറയുന്നതിന്റെ പ്രഭാവം സാധാരണക്കാരിലേക്ക്
റിപ്പോ നിരക്ക് എന്നത് വാണിജ്യ ബാങ്കുകൾക്ക് ആർബിഐ നൽകുന്ന വായ്പയുടെ പലിശ നിരക്കാണ്. ഈ നിരക്ക് കുറയുമ്പോൾ, ബാങ്കുകൾക്കും എൻ ബി എഫ് സികൾക്കും കുറഞ്ഞ നിരക്കിൽ വായ്പ ലഭിക്കും, അതിനാൽ വ്യാപകമായ വായ്പാ പലിശ നിരക്കുകളിൽ കുറവ് ഉണ്ടാകാൻ സാധ്യതയുണ്ട്.
നിലവിൽ പലിശ നിരക്ക് റിപ്പോ റേറ്റിനോട് നേരിട്ട് ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന വായ്പകൾക്ക് ഉടൻ തന്നെ കുറയാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടെ മറ്റു ലോൺ പദ്ധതികൾക്കും കാലക്രമേണ പലിശ നിരക്കിൽ കുറവ് വരാൻ സാധ്യതയുണ്ട്. ബാങ്കുകൾ പുതിയ ഉപഭോക്താക്കൾക്കായി കുറഞ്ഞ നിരക്കിൽ വായ്പകൾ അവതരിപ്പിക്കാനും സാധ്യതയുണ്ട്.
എങ്കിലും ഈ മാറ്റം, അതായത് ആർ ബി ഐ റേപ്പോ നിരക്ക് കുറച്ചത്, തൽക്ഷണം നിങ്ങളുടെ ഇ എം ഐ കളിൽ അനുഭവപ്പെടില്ല എന്നതാണ് വസ്തുത. സാധാരണയായി മൂന്നു മുതൽ ആറുമാസം വരെ സമയമെടുക്കും ഇത് നടപ്പിലാക്കാൻ. കാരണം ബാങ്കുകൾ പുതിയ അടിസ്ഥാന നിരക്കുകൾ ഇനി ക്രമീകരിക്കേണ്ടതുണ്ട്.
ഇനി വാഹന വായ്പ എടുക്കുന്നതിന് മുൻപ് പരിഗണിക്കേണ്ട പ്രധാന കാര്യങ്ങൾ
1. നിലവിലെ വിപണിയിലെ പലിശ നിരക്കുകൾ
വിവിധ ബാങ്കുകളും എൻബിഎഫ്സികളും വാഗ്ദാനം ചെയ്യുന്ന വാഹന വായ്പാ പലിശ നിരക്കുകൾ താരതമ്യം ചെയ്യുക. ഇപ്പോഴത്തെ നിരക്കുകൾ താഴേക്ക് പോകാൻ സാധ്യതയുള്ളതിനാൽ, കുറഞ്ഞ നിരക്കിൽ ലോൺ ലഭിക്കാൻ അൽപ്പം കാത്തിരുന്നാൽ നല്ലതായിരിക്കും.
2. ബാങ്കുകൾ പലിശ നിരക്കുകൾ എപ്പോൾ കുറയ്ക്കും?
റിപ്പോ നിരക്ക് കുറയ്ക്കുമ്പോൾ ബാങ്കുകൾക്ക് ഈ ഗുണം ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ കുറച്ച് സമയം ആവശ്യമായി വരും. നിങ്ങളുടെ വായ്പാ കരാറിൽ വ്യക്തമായി വ്യഖ്യാനിച്ചിരിക്കുന്ന വ്യവസ്ഥകൾ പരിശോധിക്കുക. പലിശ നിരക്ക് റിപ്പോ നിരക്കുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്ന വായ്പകൾക്ക് (RLLR - Repo Linked Lending Rate) ഉപഭോക്താക്കൾക്ക് ഉടൻതന്നെ ഇതിന്റെ ഗുണം ലഭിക്കാം.
3. വാഹനത്തിൻ്റെ അടിയന്തര ആവശ്യകത
നിങ്ങൾക്ക് ഉടൻ തന്നെ വാഹനം വാങ്ങേണ്ട ഒരു സാഹചര്യമാണോ ഉള്ളത്? നിയന്ത്രിക്കാവുന്ന ഒരു ആവശ്യകതയാണോ നിങ്ങളുടേത് എന്ന് ചിന്തിക്കുക.
ഉടൻ വാങ്ങണം: അപ്പോൾ നിലവിലെ വായ്പാ പലിശ നിരക്കുകൾ പരിശോധിച്ച്, കുറഞ്ഞ നിരക്കിൽ വായ്പ ലഭ്യമാണോയെന്ന് നോക്കുക.
പെട്ടെന്ന് ആവശ്യമില്ല: കുറച്ച് മാസം കാത്തിരിക്കുകയാണെങ്കിൽ, വായ്പാ നിരക്കുകൾ കൂടുതൽ താഴ്ന്നേക്കാമെന്നതിനാൽ നിങ്ങൾക്ക് ഒരു നല്ല ഇ എം ഐ യിൽ അവ വാങ്ങാൻ കഴിയും.

4. ലോൺ പ്രോസസ്സിംഗ് ഫീസ് & മറ്റു ചുമതലകൾ
വായ്പ എടുക്കുമ്പോൾ പലിശ നിരക്കുകൾ മാത്രം നോക്കാതെ പ്രോസസ്സിംഗ് ഫീസ്, ഡോക്യുമെന്റേഷൻ ചാർജുകൾ, ഫോറ്ക്ലോഷർ ഫീസ് മുതലായവ പരിശോധിക്കുക.
ചില ബാങ്കുകൾ ഫോറ്ക്ലോഷർ ചാർജ് ഒഴിവാക്കാറുണ്ട്. അതായത് വായ്പ സമയത്തിനുമുമ്പ് അടച്ചാൽ അധിക പലിശ ഉണ്ടാകില്ല. എന്നാൽ എൻ ബി എഫ് സികളുടെ പലിശ നിരക്ക് ബാങ്കുകളെ അപേക്ഷിച്ച് കുറച്ച് കൂടുതലാകാം, പക്ഷേ അവർ വേഗത്തിൽ വായ്പ അനുവദിക്കാൻ സാധ്യതയുണ്ട്.
നിങ്ങളുടെ ഇ എം ഐ കുറയുമോ?
റിപ്പോ നിരക്ക് കുറയുമ്പോൾ പലിശ നിരക്ക് കുറയാൻ സാധ്യതയുള്ളതുകൊണ്ട് നിങ്ങളുടെ ഇ എം ഐ തുക കുറയാൻ സാധ്യതയുണ്ട്. എന്നാൽ, ഇത് വായ്പാ കരാറിലെ വ്യവസ്ഥകളെയും വായ്പാ തരവും നോക്കിയാണ് തീരുമാനിക്കേണ്ടത്.
ഫ്ലോട്ടിങ് പലിശ നിരക്ക്
വരും മാസങ്ങളിൽ പലിശ നിരക്കുകൾ കുറയുമ്പോൾ നിങ്ങളുടെ ഇ എം ഐ തുകയിലും കുറവ് വരാം.
ഫിക്സഡ് ഇന്ട്രെസ്റ് റേറ്റ്
നിങ്ങൾ ഒരു സ്ഥിരമായ പലിശ നിരക്ക് (Fixed Rate Loan) എടുത്തിട്ടുണ്ടെങ്കിൽ, നിങ്ങളുടെ ഇ എം ഐയിൽ മാറ്റമൊന്നും ഉണ്ടാകില്ല.
മോശം തീരുമാനങ്ങൾ ഒഴിവാക്കാൻ ചില ടിപ്സ്
വിപണിയിലെ പലിശ നിരക്കുകൾ താരതമ്യം ചെയ്യുക.
റിപ്പോ നിരക്കിലെ മാറ്റം നിങ്ങളുടെ വായ്പയ്ക്ക് എത്രത്തോളം ബാധിക്കുന്നുവെന്ന് നോക്കുക.
കുറഞ്ഞ പ്രോസസ്സിംഗ് ഫീസും മറ്റു ആനുകൂല്യങ്ങളുമുള്ള വായ്പാ പദ്ധതികൾ തിരഞ്ഞെടുക്കുക.
ഫ്ലോട്ടിങ് പലിശ നിരക്ക് അല്ലെങ്കിൽ റിപ്പോ ലിങ്ക്ഡ് റേറ്റ് (RLLR) ഉള്ള വായ്പകളാണ് കൂടുതൽ ഗുണകരം.
ആവശ്യകതയില്ലെങ്കിൽ, കുറച്ച് മാസം കാത്തിരുന്ന് പലിശ നിരക്ക് കൂടുതൽ കുറയുമ്പോൾ വായ്പ എടുക്കുക.
ഇനി നിങ്ങൾക്ക് തീരുമാനിക്കാം
ആർ ബി ഐ റിപ്പോ നിരക്ക് കുറച്ചതിന്റെ ഗുണം വാഹന വായ്പാ നിരക്കുകളിൽ പ്രതിഫലിക്കാൻ ഏതാനും മാസങ്ങൾ കഴിയും. പുതിയ വായ്പകൾ എടുക്കുന്നവർക്കും ഫ്ലോട്ടിങ് പലിശ നിരക്കിൽ വായ്പ എടുത്തവർക്കും ഈ ഗുണം നേരിട്ട് അനുഭവപ്പെടും.
നിങ്ങൾക്ക് ഉടൻ വാഹനം വാങ്ങേണ്ടത് ആവശ്യമാണെങ്കിൽ, നിലവിലെ പലിശ നിരക്കുകളിൽ ഏറ്റവും മികച്ച ഓഫറുകൾ കണ്ടെത്തുക. അതേസമയം, വായ്പയുടെ മൊത്തം ചെലവ്, പ്രോസസ്സിംഗ് ഫീസ്, മുൻകൂട്ടി അടച്ചു തീർക്കുമ്പോഴുള്ള ചാർജുകൾ എന്നിവ കൃത്യമായി വിലയിരുത്തുക.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications