ഇന്ത്യയ്ക്ക് അസംസ്കൃത എണ്ണനല്കാന് റഷ്യയ്ക്ക് യുഎസ് അനുമതി. ആഗോള ക്രൂഡ് ഓയില്‍ വില പിടിച്ചുനിര്‍ത്തുക, വിതരണക്ഷാമം പരിഹരിക്കുക എന്നിവ ലക്ഷ്യമിട്ടാണ് നടപടി. 30 ദിവസത്തെ താല്‍ക്കാലിക ഇളവാണ് നല്‍കിയിരിക്കുന്നത്.

ഇതോടെ അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഇടിഞ്ഞു. ബ്രെന്റ് ക്രൂഡ് 1.52 ശതമാനം ഇടിഞ്ഞ് ബാരലിന് 84.21 ഡോളറിലും വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയറ്റ് 2.10 ശതമാനം ഇടിഞ്ഞ് ബാരലിന് 79.31 ഡോളറിലുമാണ് വ്യാപാരത്തിലുള്ളത്.
ഇന്ത്യ നേരിട്ടേയ്ക്കാവുന്ന ഊര്ജ്ജപ്രതിസന്ധിയ്ക്കും ഇതോടെ താല്‍ക്കാലിക പരിഹാരമായി.
ഇന്ത്യയുടെ എണ്ണ ഇറക്കുമതി
ഇന്ത്യ തങ്ങളുടെ ആഭ്യന്തര എണ്ണ ആവശ്യത്തിന്റെ 90 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ റഷ്യയായിരുന്നു പ്രധാന ഊര്‍ജ്ജദാതാവ്.റഷ്യന്‍ എണ്ണയ്ക്ക് അമേരിക്ക ഉപരോധമേര്‍പ്പെടുത്തിയതോടെ രാജ്യം വീണ്ടും ഗള്‍ഫ് രാഷ്ട്രങ്ങളെ ആശ്രയിച്ചു തുടങ്ങി.
നിലവില്‍ മൊത്തം ഇറക്കുമതിയുടെ പകുതിയില്‍ അധികം ഈ രാജ്യങ്ങളില്‍ നിന്നാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷവും ഹോര്‍മുസ് കടലിടുക്കില്‍ ഗതാഗതം നിലച്ചതും കാരണം രാജ്യത്തേയ്ക്കുള്ള ഊര്‍ജ്ജവിതരണം ഇപ്പോള്‍ തടസ്സപ്പെട്ടിരിക്കയാണ്.
നാഷണല്‍ ഷിപ്പ് ഓണേഴ്സ് അസോസിയേഷന് പറയുന്നതനുസരിച്ച് 38 കപ്പലുകള്‍ ഹോര്‍മുസ് കടലെടുക്കില് കുടങ്ങിക്കിടക്കുന്നു.
അവയില്‍ പലതും ''ഇന്ത്യയിലേക്ക് പോകുന്ന അസംസ്കൃത എണ്ണയും എല്പിജിയു"മാണ്. ഇറാന് ഡ്രോണ്‍ ആക്രമത്തെ തുടര്‍ന്ന് ഖത്തര്‍ എനര്‍ജി എല്‍എന്‍ജി ഉത്പാദനം തന്നെ നിര്‍ത്തി.
ഇന്ത്യയുടെ കരുതല്‍ ശേഖരം
ഇന്ത്യയുടെ പക്കല്‍ എട്ടാഴ്ചയിലേയ്ക്കുള്ള കരുതല്‍ ശേഖരം മാത്രമാണുള്ളതെന്നത് അധികൃതര്‍ പറഞ്ഞു. ഊര്‍ജ്ജ ലഭ്യത കുറയുന്ന പക്ഷം രാജ്യത്ത് വന്‍ വിലക്കയറ്റം സംജാതമാകും. ഇതോടെ കോര്‍പറേറ്റ് വരുമാനം കുറയുകയും വളര്‍ച്ച മുരടിക്കുകയും ചെയ്യും.
വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ഇറക്കുമതി ബില്‍ ഉയരുന്നതും രൂപയെ ഇടിച്ചു താഴ്ത്തും. എന്നാല്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി തുടരുന്നതോടെ ഈ ആശങ്കകള്‍ക്കെല്ലാം താല്‍ക്കാലിക പരിഹാരമായി.
More From GoodReturns

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

സ്വാതന്ത്ര്യദിന അവധി: മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് മുന്നറിയിപ്പ്; NAV കട്ട്-ഓഫ് സമയത്തിൽ മാറ്റം വരുന്നു!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!



Click it and Unblock the Notifications