70 വയസും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാർക്ക് പുതിയ ആനുകൂല്യം വരുന്നു. വരുമാന പരിധി പരിഗണിക്കാതെ തന്നെ ആയുഷ്മാൻ ഭാരത് സ്കീമിൻ്റെ കവറേജിനായി സർക്കാർ അവരെ ഉൾപ്പെടുത്തിയിരിക്കുന്നു. അതായത്, ഇന്ത്യയിൽ താമസിക്കുന്ന മേൽപറഞ്ഞ പ്രായപരിധിയുള്ള പൗരൻമാർക്കെല്ലാം 5 ലക്ഷം രൂപ വരെ ആശുപത്രി ചെലവുകൾക്കായി ആനുകൂല്യം ലഭിക്കും.
ഡോക്ടറെ കൺസൾട്ട് ചെയ്യുന്നത്, ആശുപത്രിയിൽ അഡ്മിറ്റാവുന്നതിനു മുമ്പുള്ള പരിചരണം, മരുന്നുകൾ, ഡയഗ്നോസ്റ്റിക്സ്, നോൺ ഇൻ്റൻസീവ്- ഇൻ്റൻസീവ് കെയർ സേവനം, ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതിനു ശേഷമുള്ള ചെലവുകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. മുതിർന്ന പൗരൻമാർക്കുള്ള ഈ കവറേജിനെ കുറിച്ച് വിശദമായി മനസിലാക്കണം.
നിയന്ത്രണങ്ങൾ പരിമിതപ്പെടുത്തുക
ഈ സ്കീം പ്രകാരം 5 ലക്ഷം രൂപ പരിധിയുള്ള കവറേജാണ് നൽകിയിരിക്കുന്നത്. ഈ ലിമിറ്റ് കുടുംബത്തെ അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്. അതായത് കുടുംബത്തിൽ രണ്ട് മുതിർന്ന പൗരൻമാരുണ്ടെങ്കിൽ, 5 ലക്ഷം രൂപയുടെ കവറേജ് ഇരുവരും ചേർന്ന് പങ്കിടണം.
70 വയസ്സിന് മുകളിലുള്ള ദമ്പതികളാണെങ്കിൽ ഈ കവറേജ് വ്യക്തിഗതമല്ലെന്നും തുക ഒരുമിച്ച് മാത്രമേ നേടാനാവൂ എന്നതും അവർക്ക് അറിയാമെന്ന് ഉറപ്പ് വരുത്തണം. കൂടാതെ, കവറേജ് ലഭിക്കുന്നതിനായി എല്ലാ മുതിർന്ന പൗരന്മാരും ഇതിനു രജിസ്റ്റർ ചെയ്യുകയും ഒരു പ്രത്യേക കാർഡ് നേടുകയും വേണം.

പ്രത്യേക പരിധി
കുടുംബത്തിൽ മറ്റൊരു മുതിർന്ന പൗരൻ ഉണ്ടെങ്കിലാണ് ഇതിൽ പ്രധാനമായും പരിധി വരുന്നത്. എന്നാൽ നിലവിൽ സ്കീമുകളിൽ ഉൾപ്പെട്ടിട്ടുള്ള അംഗങ്ങൾക്ക് ഈ സ്കീമിന്റെ പരിധി ഷെയർ ചെയ്യേണ്ടി വരുമോ എന്നാണ് സംശയം. എന്നാൽ മുതിർന്ന പൗരൻമാർക്ക് പ്രത്യേകം 5 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും. അതായത് ഈ കവറേജ് മറ്റു അംഗങ്ങളെ ബാധിക്കില്ല. ഇത് മുതിർന്ന പൗരൻമാർക്കു മാത്രമുള്ള പരിരക്ഷയാണ്.
സ്വന്തം ഇൻഷുറൻസ്
70 വയസ്സിനു മുകളിൽ പ്രായമുള്ള നിരവധി മുതിർന്ന പൗരന്മാർക്ക് സ്വന്തമായി സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് പോളിസികൾ ഉണ്ടാവാൻ സാധ്യതയുണ്ട്. അത്തരം പോളിസികൾ വളരെ ചെലവേറിയതാണെങ്കിലും, ഉയർന്ന പ്രീമിയം അടയ്‌ക്കുകയും അതു വഴി ഉയർന്ന മെഡിക്കൽ ചെലവുകളിൽ നിന്നുള്ള സംരക്ഷണത്തിനായി ചില കവറേജ് ഉറപ്പാക്കുകയും ചെയ്യുന്ന ഒരുപാട് ആളുകളുണ്ട്.
എന്നാൽ അത്തരം കവർ ലഭിക്കുന്നവർക്കും ഈ ആയുഷ്മാൻ ഭാരത് കവർ ആനുകൂല്യം ഉപയോഗിക്കാൻ സാധിക്കും. ഇതിനർത്ഥം ഈ പുതിയ അഡീഷണൽ കവറേജ് അവരുടെ നിലവിലുള്ള പോളിസികൾക്ക് മുകളിലുള്ള ഒരു അഡീഷണൽ പരിരക്ഷയായിരിക്കും.ആദ്യം നേടിയ പ്രൈവറ്റ് കവറേജ് ഇൻഷുറൻസ് തീർച്ചയായും തുടരേണ്ടത് അത്യാവശ്യമാണ്.
ഈ അഡീഷണൽ ഇൻഷുറൻസ് അവർക്ക് ശക്തമായ ആശ്വാസമായി മാറും. ആയുഷ്മാൻ ഭാരത് സ്കീമിൻ്റെ കവറേജിന് വലിയ പ്രീമിയം കോസ്റ്റ് വരുന്നില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഈ രണ്ട് ഇൻഷൂറൻസിലൂടെ മുതിർന്ന പൗരന്മാർക്ക് മനസ്സമാധാനം ലഭിക്കുന്നു. അവരുടെ ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്താൻ വലിയ കവറേജ് ലഭിച്ചു എന്നത് ഉറപ്പ് വരുത്താനും സാധിക്കും.
ആശുപത്രി കവറേജ്
ഈ ഇൻഷൂറൻസ് കവറേജ് ലഭിക്കുന്നവർക്ക് ഏത് ആശുപത്രികളിൽ നിന്നും ചികിത്സ നേടാം എന്നതാണ് ആയുഷ്മാൻ ഭാരത് സ്കീമിൻ്റെ മറ്റൊരു പ്രത്യേക. മറ്റു ഇനഷൂറൻസ് സ്കീമുകൾ പ്രകാരം ഗവൺമെന്റ് ആശുപത്രികൾ നിന്നും മാത്രമാണ് കവറേജ് ലഭിക്കുന്നത്. പക്ഷേ ആയുഷ്മാൻ ഭാരത് സ്കീമിൻ്റെ കാര്യത്തിൽ ഗവൺമെന്റ് ആശുപത്രികളിൽ മാത്രമല്ല സ്വകാര്യ ആശുപത്രികളിലും ഈ സ്കീം പ്രകാരം ചികിത്സ ഉറപ്പാണ്.
ഈ കാർഡും കവറും ഉപയോഗിച്ച് നിങ്ങളുടെ പ്രദേശത്ത് ഏതൊക്കെ ആശുപത്രികളാണ് ഈ സ്കീം കവർ ചെയ്യുന്നതെന്ന് പരിശോധിക്കാൻ കഴിയും. 5 ലക്ഷം രൂപ പരിധിക്കപ്പുറമുള്ള തുകകൾക്കും ആശുപത്രികളിലെ മറ്റ് ചികിത്സകൾക്കും സ്വകാര്യ പരിരക്ഷ ഉപയോഗത്തിൽ വരും.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications