സൗത്ത് ഇന്ത്യൻ ബാങ്ക് (SIB) പുതിയ MCLR നിരക്കുകൾ (മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിംഗ് റേറ്റ്) ഇന്ന് (ജനുവരി 20) മുതൽ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. പുതിയ നിരക്കിന്റെ ഫലമായി, EMI (പ്രതിമാസ തിരിച്ചടവ്) കൂടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്വര്‍ണപ്പണയം, ബിസിനസ് വായ്പ, ഓവർഡ്രാഫ്റ്റ്, GST ബിസിനസ് വായ്പ എന്നിവയെ പുതുക്കിയ MCLR നിരക്ക് ബാധിക്കുമെന്നാണ് സൂചന.
പുതിയ MCLR നിരക്കുകൾ
ഓവർനൈറ്റ് വായ്പ: 7.95% → 8%
ഒരുമാസ വായ്പ: 8.60% → 8.65%
മൂന്നുമാസ വായ്പ: 9.90% → 9.95%
ആറ് മാസ വായ്പ: 9.95% → 10%
ഒരു വർഷ വായ്പ: 10.05% → 10.10%

MCLR എന്നാൽ എന്ത്?
2016-ൽ റിസർവ് ബാങ്ക് പരിചയപ്പെടുത്തിയ MCLR ആധാരമായുള്ള പലിശ നിരക്ക് ഉപയോഗിച്ചാണ് ബാങ്കുകൾ വായ്പ നൽകുന്നത്. റിപോ നിരക്ക് മാറുന്നതോടെ MCLR-ലും മാറ്റങ്ങൾ വരുന്നു.
MCLR മാറ്റം സാധാരണക്കാരെ ബാധിക്കുമോ?
MCLR (മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിംഗ് റേറ്റ്) ബാങ്കുകൾ വായ്പകൾക്കുള്ള അടിസ്ഥാന പലിശ നിരക്കായി ഉപയോഗിക്കുന്ന ഒരു നിർണ്ണായക ഘടകമാണ്. സൗത്ത് ഇന്ത്യൻ ബാങ്ക് പോലുള്ള ബാങ്കുകൾ MCLR നിരക്കുകൾ ഉയർത്തിയതോടെ, EMI (പ്രതിമാസ തിരിച്ചടവ്) വർദ്ധിക്കും. ഇതിന്റെ ഫലമായി, വായ്പയെടുക്കുന്ന സാധാരണക്കാരനെയും ഇത് ബാധിക്കും. പ്രത്യേകിച്ച് അവർക്ക് സ്വർണപ്പണയം, ബിസിനസ് വായ്പ, വ്യാപാരികളുടെ ഓവർഡ്രാഫ്റ്റ് എന്നിവയിൽ അധിക പലിശ നൽകേണ്ടിവരും.
സാധാരണക്കാരെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങൾ
1. പുതിയ വായ്പകൾ
പുതിയ വായ്പകൾക്ക് EMI വർദ്ധിക്കും. ഉദാഹരണത്തിന്, ഓവർഡ്രാഫ്റ്റ് അല്ലെങ്കിൽ ബിസിനസ് വായ്പ എടുക്കുന്നവർക്ക് പ്രതിമാസ തിരിച്ചടവ് ഉയരും.
2. സാമ്പത്തിക ബാധ്യത
MCLR നിരക്ക് ഉയർത്തിയാൽ, ബിസിനസ്സ് വായ്പകൾ എടുക്കുന്ന വ്യക്തികൾക്ക് വലിയ സാമ്പത്തിക ബാധ്യത നേരിടേണ്ടി വരും. കാരണം എടുക്കുന്ന വായ്പയുടെ പലിശ വർദ്ധിക്കുന്നതോടെ നേടേണ്ട ലാഭത്തിന്റെ അളവും കൂടും.
3. സ്വർണ്ണപ്പണയം
സ്വർണം പണയം വെക്കുന്നവർക്ക് കൂടുതൽ പലിശ നൽകേണ്ടി വരുന്നതുകൊണ്ട് തന്നെ അത് സാധാരണക്കാരുടെ സുഖമമായ ജീവിതത്തെ ബാധിക്കും
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
