നിങ്ങളറിഞ്ഞോ? കേന്ദ്ര സർക്കാരിന്റെ പദ്ധതിയായ ആയുഷ്മാൻ ഭാരതിന് കീഴിൽ വയോജനങ്ങൾക്കായുള്ള ഇൻഷൂറൻസ് സ്കീം തുടങ്ങി. 70 വയസ് പൂർത്തിയായ മുതിർന്ന പൗരൻമാർക്കായി അവതരിപ്പിച്ച ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഷൂറൻസ് ഇതിനോടകം തന്നെ ജനപ്രീതിയാർജ്ജിച്ചു. അതിനു പ്രധാന കാരണം ഈ സ്കീമിന്റെ കവറേജും മറ്റു ആനുകൂല്യങ്ങളുമാണ്. നിങ്ങളുടെ വീട്ടിൽ 70 വയസ്സ് പൂർത്തിയായവർ ഉണ്ടെങ്കിൽ ഉടൻ തന്നെ ആയുഷ്മാൻ വയ വന്ദന കാർഡ് സ്വന്തമാക്കൂ.. ഇതിലൂടെ ഇൻഷൂറൻസ് പരിരക്ഷ ഉറപ്പാക്കാം.
5 ലക്ഷം രൂപയാണ് ആയുഷ്മാൻ ഹെൽത്ത് ഇൻഷൂറസ് ഉറപ്പ് നൽകുന്ന കവറേജ്. ഇതിന് ഏറ്റവും ആദ്യം പരിശോധിക്കേണ്ടത് പ്രായമാണ്. 70 വയസ്സും അതിനു മുകളിലും പ്രായമുള്ള മുതിർന്ന പൗരൻമാർക്കാണ് ഈ ഇൻഷൂറൻസ് പരിരക്ഷ ഉറപ്പാക്കുന്നത്. മാത്രമല്ല നിങ്ങളുടെ പ്രായം 70 വയസ്സിനു മുകളിലാണെന്ന് ആധാർ കാർഡ് പ്രകാരം തെളിയിക്കണം. ഇതാണ് പ്രധാന യോഗ്യതാ മാനദണ്ഡം.
പ്രായമാവുമ്പോൾ നിരവധി ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരും. ചില ചികിത്സാ ചിലവുകൾ സാധാരണക്കാരന് താങ്ങാവുന്നതിലും അധികമായിരിക്കാം. അത്തരം സാഹചര്യങ്ങളിൽ ഏറ്റവും ഉപകാരപ്രദമായ ആരോഗ്യ പരിരക്ഷ ഉറപ്പ് നൽകുന്ന സ്കീമാണ് ആയുഷ്മാൻ ഭാരതിന്റെ ഇൻഷൂറൻസ്. ഇതിനായി നിങ്ങളുടെ കൈവശം ആയുഷ്മാൻ വയ വന്ദന കാർഡ് ഉണ്ടായിരിക്കണം.

ആയുഷ്മാൻ വയ വന്ദന കാർഡ്
രാജ്യത്തെ എല്ലാ മുതിർന്ന പൗരൻമാർക്കും ഒരേ പോലെ ചികിത്സ ഉറപ്പാക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണിത്. ഏത് ജീവിത നിലവാരമുള്ളവരാണെങ്കിലും, എത്ര വരുമാനം നേടുന്നവരാണെങ്കിലും ആയുഷ്മാൻ ഭാരതിന്റെ ഈ ഹെൽത്ത് ഇൻഷൂറൻസ് എടുത്താൽ എല്ലാ ആശുപത്രികളിലും സൗജന്യ ചികിത്സ നേടാം. പ്രതിവർഷം 5 വർഷം വരെയാണ് കവറേജ് നൽകുന്നത്. ചികിത്സ നേടുന്നതിനായി ആദ്യം നിങ്ങൾ ഇൻഷൂറൻസിന് അപേക്ഷിക്കണം. നിങ്ങൾ യോഗ്യരാണെങ്കിൽ ആയുഷ്മാൻ വയ വന്ദന കാർഡ് ലഭിക്കും. ഈ കാർഡ് വഴിയാണ് ചികിത്സ ഉറപ്പാക്കുന്നത്. ചികിത്സക്കൊപ്പം മറ്റു ചികിത്സാ ആനുകൂല്യങ്ങളും ഉറപ്പാക്കാൻ ഈ കാർഡിലൂടെ സാധിക്കുന്നു.
നാഷണൽ ഹെൽത്ത് അതോറിറ്റി (എൻ.എച്ച്.എ) വെബ്‌സൈറ്റ് പ്രകാരം മൊബൈൽ ഫോണിലൂടെ ഈ ആയുഷ്മാൻ വയ വന്ദന കാർഡ് എങ്ങനെ ഡൌൺലോഡ് ചെയ്യാം എന്ന് നോക്കാം.
1) ആയുഷ്മാൻ ആപ്പ് ഡൗൺലോഡ് ചെയ്യുക. ശേഷം ലോഗിൻ ചെയ്യുക.
2) മൊബൈൽ നമ്പർ നൽകുക. തുടർന്ന് ലോഗിൻ ക്ലിക്ക് ചെയ്യുക.
3) അപേക്ഷകന്റെ വിശദാംശങ്ങളും ആധാർ വിശദാംശങ്ങളും നൽകുക
4) eKYC നൽകുക.
5) അറിയിപ്പ് നൽകുക, എന്നിട്ട് ഫോട്ടോ എടുക്കുക. ഒപ്പം എല്ലാ അപേക്ഷകളും പൂരിപ്പിക്കുക
6) അപേക്ഷകന്റെ മൊബൈൽ നമ്പറും OTP യും നൽകുക
7) അപേക്ഷകന്റെ വിഭാഗം, പിൻ കോഡ് എന്നിവ നൽകുക.
8) കുടുംബാംഗങ്ങളുടെ വിവരങ്ങൾ നൽകുക. ശേഷം സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക.
9) ഇതോടെ ഇ-കെവൈസി പൂർത്തിയാവും. ഇനി നിങ്ങൾക്ക് ആയുഷ്മാൻ വയ വന്ദന കാർഡ് ഡൗൺലോഡ് ചെയ്യാം.
ഹെൽത്ത് കാർഡിനായി അപേക്ഷിച്ചതു മുതൽ നിങ്ങൾക്ക് ചികിത്സ ലഭ്യമാക്കാൻ കഴിയും. കാലതാമസമില്ലാതെ കവറേജ് നേടാൻ സാധിക്കും. ഈ ഹെൽത്ത് ഇൻഷൂറൻസിന് യോഗ്യത നേടാൻ നിങ്ങൾക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള വരുമാന പരിധി വേണ്ട. മാത്രമല്ല സർക്കാർ, പ്രൈവറ്റ് ആശുപത്രികളിലും ചികിത്സ ഉറപ്പാക്കുന്നു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആവുന്നതു വരെ പൂർണമായ പരിരക്ഷ നൽകും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
