തുടർന്ന് പഠിക്കാനുള്ള ആഗ്രഹമുണ്ടോ? മികച്ച വിദ്യാഭ്യാസ വായ്പകൾക്ക് എങ്ങനെ അപേക്ഷിക്കാം? അറിയേണ്ടതെല്ലാം

ഒരു മനുഷ്യന് ജീവിതത്തിൽ ഭക്ഷണവും ജലവും പോലെ അത്യന്താപേക്ഷിതമാണ് വിദ്യാഭ്യാസവും. എന്നാൽ സാമ്പത്തിക പരിമിതികൾ മൂലം പലർക്കും അത് തുടരാൻ കഴിയാതെ പോകാറുണ്ട്. അത് മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് ബാങ്കുകളും മറ്റു സ്ഥാപനങ്ങളും വിദ്യാഭ്യാസ വായ്പകൾ എന്ന മാർഗം രൂപപ്പെടുത്തിയത്. കുറഞ്ഞ പലിശ, കൂടുതൽ കാലാവധി എന്നിവ ഉൾപ്പെടുത്തിയാണ് വിദ്യാഭ്യാസ വായ്‌പകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

എന്താണ് വിദ്യാഭ്യാസ വായ്പ

ബാങ്കുകളും മറ്റ് സാമ്പത്തിക സ്ഥാപനങ്ങളും വിദ്യാർത്ഥികൾക്ക് അവരുടെ പഠനം ഫണ്ട് ചെയ്യാൻ നൽകുന്ന ധനസഹായമാണ് വിദ്യാഭ്യാസ വായ്പ. ട്യൂഷൻ ഫീസ്, താമസ ചെലവുകൾ, യാത്ര, മറ്റ് ചെലവുകൾ എന്നിവ ഉൾപ്പെടെ ഈ വായ്പകൾ വഴി നമുക്ക് നിയന്തിക്കാൻ കഴിയും. തിരിച്ചടവ് ഓപ്ഷനുകളുടെ സൗകര്യവും മോറട്ടോറിയം കാലാവധിയും കാരണം വിദ്യാർത്ഥികൾക്ക് അവരുടെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും, പഠനം പൂർത്തിയാക്കിയതിന് ശേഷം ജോലിയിൽ പ്രവേശിച്ച് തിരിച്ചടവ് ആരംഭിക്കാനും കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.

തുടർന്ന് പഠിക്കാനുള്ള ആഗ്രഹമുണ്ടോ? മികച്ച വിദ്യാഭ്യാസ വായ്പകൾക്ക് എങ്ങനെ അപേക്ഷിക്കാം?

വിദ്യാഭ്യാസ വായ്പകളുടെ ഗുണങ്ങളും സവിശേഷതകളും

*ഉയർന്ന വായ്പാ തുക

ഉപരിപഠനങ്ങൾക്ക് ₹1 കോടി വരെ വായ്പ ലഭിക്കും

*തിരിച്ചടവ് കാലാവധിയിൽ ലഭിക്കുന്ന ഇളവ് 

പരമാവധി 15 വർഷം വരെ ലഭിക്കും വായ്പ തിരിച്ചടക്കാൻ

*ആഗോള കവറേജ്

ഇന്ത്യയിൽ പഠിക്കാനും വിദേശത്ത് പഠിക്കാനും വരെ വായ്പകൾ ലഭ്യമാണ്

*വിസയ്ക്ക് മുമ്പ് ഡിസ്ബേഴ്സ്മെന്റ്

വിദേശ പഠനത്തിനുള്ള വിസ ലഭിക്കുന്നതിന് മുമ്പ് ചില വായ്പദാതാക്കൾ പണം നൽകുന്നു

*പൂർത്തീകരിക്കാനുള്ള എളുപ്പം

ഡോർസ്റ്റെപ്പ് ഡോക്യുമെന്റ് കലക്ഷൻ സേവനങ്ങൾ ലഭ്യമാണ്

*പ്രത്യേക ആനുകൂല്യങ്ങൾ

പെൺകുട്ടികൾക്കായി ഡിസ്കൗണ്ടുകൾ, ബാങ്ക് ജീവനക്കാരുടെ കുട്ടികൾക്ക് പ്രത്യേക നിരക്ക്

*മോറട്ടോറിയം കാലാവധി

കോഴ്സ് പൂർത്തിയാക്കി ഒരു വർഷം വരെ തിരിച്ചടവ് ആവശ്യമില്ല

*നികുതി ആനുകൂല്യങ്ങൾ

ഒൻപത് വർഷം വരെ പലിശയടക്കമുള്ള പണമടവുകളിൽ നികുതി ഇളവിനുള്ള അർഹത ലഭിക്കും

തുടർന്ന് പഠിക്കാനുള്ള ആഗ്രഹമുണ്ടോ? മികച്ച വിദ്യാഭ്യാസ വായ്പകൾക്ക് എങ്ങനെ അപേക്ഷിക്കാം?

വിവിധ തരം വിദ്യാഭ്യാസ വായ്പകൾ

*അണ്ടർഗ്രാജ്വേറ്റ് വായ്പ

അതായത് പന്ത്രണ്ടാം ക്ലാസ് (10+2) പൂർത്തിയാക്കിയ ശേഷം കോളേജിൽ പഠനം തുടരാൻ വേണ്ടി ലഭ്യമാകുന്നത്

*പോസ്റ്റ്‌ഗ്രാജ്വേറ്റ് വായ്പ

ബിരുദ പഠനത്തിന് ശേഷമുള്ള തുടർ പഠനത്തിനായുള്ളത്

*പ്രൊഫഷണൽ അഡ്വാൻസ്മെന്റ് വായ്പ

കഴിവുകളും സർട്ടിഫിക്കേഷനും മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള വായ്പകൾ

മാതാപിതാക്കൾക്കുള്ള വായ്പ

മാതാപിതാക്കക്ക് കുട്ടികളുടെ പഠന ചെലവുകൾ വഹിക്കാൻ പോന്ന ഫണ്ടുകൾ നൽകുന്ന വായ്പ

വിദ്യാഭ്യാസ വായ്പയ്ക്ക് വേണ്ട യോഗ്യത

*വ്യത്യസ്തത പാഠ്യ പദ്ധതികൾ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു

അംഗീകൃത ബിരുദം, ഡിപ്ലോമ, ടെക്നിക്കൽ, പ്രൊഫഷണൽ കോഴ്സുകൾ.

*സ്ഥാപനങ്ങൾക്കുള്ള അംഗീകാരം

സർക്കാർ അംഗീകൃത സർവകലാശാലകളോ വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളോ ആകണം

*അക്കാദമിക് അർഹത

അണ്ടർഗ്രാജ്വേറ്റ് കോഴ്സുകൾക്കായി 10+2 യോഗ്യത, പോസ്റ്റ്‌ഗ്രാജ്വേറ്റ് കോഴ്സുകൾക്കായി ബിരുദം

വിദ്യാഭ്യാസ വായ്പയ്ക്ക് എങ്ങനെ അപേക്ഷിക്കാം?

ഓൺലൈൻ വഴി

1. നിങ്ങളുടെ തിരഞ്ഞെടുക്കുന്ന ബാങ്കിന്റെ വെബ്സൈറ്റ് തുറക്കുക.

2. വിദ്യാഭ്യാസ വായ്പാ വിഭാഗം തിരഞ്ഞെടുക്കുക.

3. ആവശ്യമായ വിവരങ്ങളോടെ അപേക്ഷാ ഫോം പൂരിപ്പിക്കുക.

4. തിരിച്ചറിയൽ തെളിവുകൾ, വിലാസ തെളിവുകൾ, വിദ്യാഭ്യാസ രേഖകൾ എന്നിവ സമർപ്പിക്കുക.

5. ബാങ്ക് നിങ്ങളുടെ അപേക്ഷ സ്ഥിരീകരിക്കും, അതിന് ശേഷം പണം നിങ്ങളുടെ അക്കൗണ്ടിൽ മാറ്റിവെക്കും.

ഓഫ്‌ലൈൻ വഴി

1. നിങ്ങളുടെ ബാങ്കിന്റെ ശാഖ സന്ദർശിക്കുക.

2. വിദ്യാഭ്യാസ വായ്പാ അപേക്ഷാ ഫോം ആവശ്യപ്പെടുക.

3. അപേക്ഷാ ഫോം പൂരിപ്പിക്കുക.

4. ആവശ്യമായ രേഖകൾ സഹിതം സമർപ്പിക്കുക.

5. ബാങ്ക് നിങ്ങളുടെ അപേക്ഷ സ്ഥിരീകരിച്ച ശേഷം പണം അക്കൗണ്ടിൽ വിതരണം ചെയ്യും.

വായ്പ എടുക്കുന്നതിന് മുപ് എല്ലാ ബാങ്കുകളുടെയും പലിശയും മറ്റും കൃത്യമായി അറിഞ്ഞിരിക്കുക. ഉള്ളതിൽ ഏറ്റവുമധികം ഉപയോഗപ്രദമായ ഒന്ന് തെരഞ്ഞെടുക്കുക.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X