രാജ്യത്തെ മുതിർന്ന പൗരൻമാർക്കും ദുർബല വിഭാഗങ്ങൾക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണ് ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന വാഗ്ദാനം ചെയ്യുന്ന സൗജന്യ ഹെൽത്ത് ഇൻഷുറൻസ്. ഇത് ആയുഷ്മാൻ ഭാരതിന്റെ കീഴിൽ വരുന്ന പദ്ധതിയാണ്. ഇതിലൂടെ പ്രതിവർഷം 5 വർഷം വരെയാണ് ഇൻഷുറൻസ് കവറേജ് വരുന്നത്. ഈ സർക്കാർ പദ്ധതിയിൽ ഇനിയും അപേക്ഷിച്ചില്ലേ?
70 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരൻമാർക്കാണ് ഈ സ്കീമിൽ അപേക്ഷിക്കാൻ സാധിക്കുന്നത്. ഈ പദ്ധതിയിലൂടെ ഇന്ത്യയിലെ വയോജനങ്ങൾക്ക് ആരോഗ്യ സുരക്ഷ 100% ഉറപ്പാക്കാം. രാജ്യത്തെ എല്ലാ ആശുപത്രികളിലും ഈ സേവനം ലഭ്യമാക്കാനാണ് പദ്ധതി ഉദ്ദേശിക്കുന്നത്. വെറുമൊരു ആരോഗ്യ ഇൻഷുറൻസ് എന്നതിനപ്പുറം ഈ സ്കീമിലൂടെ ആശുപത്രി സേവനം, മരുന്ന്, ആശുപത്രിയിൽ പ്രവേശിച്ചതിനു ശേഷമുള്ള പരിചരണം തുടങ്ങി എല്ലാം ഉൾപ്പെടുന്നു.
ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനയുടെ കീഴിലെ ഇൻഷുറൻസ് സേവനം ലഭിക്കുന്നതിനായി ആദ്യം അപേക്ഷിക്കണം. എങ്ങനെയാണ് അപേക്ഷിക്കേണ്ടതെന്ന് പരിശോധിക്കാം....
ആദ്യം ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം...
മുതിർന്ന പൗരന്മാർക്കോ അവരുടെ കുടുംബാംഗങ്ങൾക്കോ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നോ ആയുഷ്മാൻ ഭാരത് ആപ്പ് ഡൗൺലോഡ് ചെയ്യാം. ആപ്പ് ഡൗൺലോഡ് ചെയ്ത ശേഷം നിങ്ങളുടെ ഭാഷ തിരഞ്ഞെടുക്കുക. ശേഷം 'ഗുണഭോക്താവായി ലോഗിൻ ചെയ്യുക' എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കാം. അതിനായി താഴെ നൽകിയ 'ക്യാപ്‌ച'യും മൊബൈൽ നമ്പറും നൽകുക. ടൈപ്പ് ചെയ്ത മൊബൈൽ നമ്പറിലേയ്ക്ക് അയച്ച ഒ.ടി.പി ഇവിടെ നൽകുക. ലോഗിൻ ചെയ്‌ത ശേഷം, മുതിർന്ന പൗരന്മാരുടെ അപേക്ഷ പൂർത്തിയാക്കുന്നതിനായി ഹോം സ്‌ക്രീനിൻ്റെ താഴേയ്ക്ക് നീങ്ങുക.

ഇനി നിങ്ങളുടെ ആധാർ നമ്പർ പരിശോധിക്കണം. അതായത് നിങ്ങളുടെ ആധാർ നമ്പർ നൽകിയ ശേഷം മൊബൈൽ നമ്പറിലേക്ക് ഒ.ടി.പി അയക്കുക, അതിലൂടെ നിങ്ങളുടെ ആധാർ പരിശോധിച്ച് ഉറപ്പിക്കാം. ശേഷം താമസിക്കുന്ന സംസ്ഥാനം ടൈപ്പ് ചെയ്യുക. തുടർന്ന് 'ക്യാപ്‌ച' നൽകിയ ശേഷം സെർച്ച് ഓപ്ഷൻ ആക്ടിവേറ്റാവും. അതായത് നിങ്ങൾ ഇതിനകം ഈ സ്കീമിൽ രജിസ്ട്രർ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാൻ വേണ്ടിയാണിത്.
ഇതുവരെയും രജിസ്ട്രർ ചെയ്തില്ലെങ്കിൽ മുതിർന്ന പൗരൻമാർ പുതിയ എൻറോൾമെൻ്റിന് അപേക്ഷിക്കേണ്ടതുണ്ട്. വീണ്ടും ഒരു ഒ.ടി.പി വെരിഫിക്കേഷൻ ചെയ്യും. അതിനുശേഷം അവരുടെ ലൈവ് ഫോട്ടോ എടുത്ത് പരിശോധിക്കും.
വിശദാംശങ്ങൾ നൽകുക
അപേക്ഷ പൂർത്തിയാവാൻ നിങ്ങളുടെ മറ്റു വിവരങ്ങളും സമർപ്പിക്കണം. ഒ.ടി.പി പരിശോധനയ്‌ക്കായി മൊബൈൽ നമ്പർ, നഗരം, സംസ്ഥാനം, മേൽവിലാസം, വാർഡ് വിവരങ്ങൾ, പിൻ കോഡ് തുടങ്ങിയവ നൽകുക.
അപേക്ഷ സമർപ്പിക്കുക
എല്ലാ വിവരങ്ങളും നൽകിയ ശേഷം ഉപയോക്താവിന് ഈ അപേക്ഷ അപ്രൂവ് ചെയ്യുന്നതിനായി സബ്മിറ്റ് എന്ന ബട്ടൺ ക്ലിക്ക് ചെയ്യാം. അപ്രൂവൽ ലഭിച്ചാൽ ഗുണഭോക്താവിന് ആയുഷ്മാൻ കാർഡ് ലഭിക്കും. തുടർന്ന് പദ്ധതിയുടെ ആനുകൂല്യങ്ങളും ഉറപ്പാക്കാം.
നിലവിൽ 71.81 കോടി ആയുഷ്മാൻ ഭാരത് ഹെൽത്ത് അക്കൗണ്ട് (എ.ബി.എച്ച്.എ) കാർഡുകൾ ജനറേറ്റു ചെയ്‌തിട്ടുണ്ടെന്ന് സർക്കാർ വ്യക്തമാക്കി. ഒപ്പം 46.53 കോടി ഹെൽത്ത് റെക്കോർഡുകളും എ.ബി.എച്ച്.എയുമായി ബന്ധപ്പെടുത്തിയിട്ടുമുണ്ട്. ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച് ഇതുവരെ വിതരണം ചെയ്ത ആയുഷ്മാൻ കാർഡുകളുടെ 49 ശതമാനവും മൊത്തം ആശുപത്രി പ്രവേശനത്തിൻ്റെ 50 ശതമാനവും സ്ത്രീകളാണെന്ന് കണ്ടെത്തിയിരിക്കുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
