ഐആര്‍സിടിസി ടിക്കറ്റ് ബുക്കിംഗ് ഏജന്റാകാൻ ആഗ്രഹമുണ്ടോ? നിങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍ ഇവയാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുന്‍കാലങ്ങളെ അപേക്ഷിച്ച് തീവണ്ടിയില്‍ യാത്ര ചെയ്യുന്ന മലയാളികളുടെ എണ്ണം വളരെ കൂടുതലാണ്. നിരവധി ദീര്‍ഘ ദൂര തീവണ്ടികള്‍ ഇന്ന് കേരളത്തില്‍ നിന്നും സര്‍വീസ് നടത്തുന്നുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ യാത്ര ചെയ്യേണ്ടി വരുമ്പോള്‍ പലപ്പോഴും നമ്മള്‍ തിരഞ്ഞെടുക്കുക തീവണ്ടിയാണ്. കാരണം വിമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ചെലവ് കുറഞ്ഞ യാത്ര തീവണ്ടികള്‍ നല്‍കുന്നു. എന്നാല്‍ തീവണ്ടികളില്‍ സ്ഥിരീകരിച്ച ടിക്കറ്റുകള്‍ ലഭിക്കുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.

 

ഇങ്ങനെയുള്ള അവസരത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഒരു ട്രാവല്‍ ഏജന്റിന് സഹായിക്കാന്‍ കഴിയും. ഐആര്‍സിടിസി വഴി ജനറല്‍, തത്കാല്‍, വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ എന്നീ ടിക്കറ്റുകള്‍ ഏജന്റുമാര്‍ക്ക് പരിധിയില്ലാതെ ബുക്ക് ചെയ്യാം. ബുക്കിംഗ് വെബ്സൈറ്റില്‍ നേരിട്ട് ലോഗിന്‍ ചെയ്യാനുള്ള സൗകര്യവുമുണ്ട്. ടിക്കറ്റിന്റെ നിരക്ക് ഏജന്റിന്റെ അക്കൗണ്ടില്‍ നിന്നും ഈടാക്കും. ഓരോ ബുക്കിംഗിലും ഏജന്റുമാര്‍ക്ക് മികച്ച കമ്മീഷന്‍ ലഭിക്കുന്നു. മാത്രമല്ല തത്സമയ ട്രെയിന്‍ നിലയും പിഎന്‍ആര്‍ വിശദാംശങ്ങളും 24 മണിക്കൂറും ഇവര്‍ക്ക് ലഭ്യമാണ്. ഐആര്‍സിടിസി ഏജന്റാകാന്‍ പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി, ഫോട്ടോ എന്നിവയാണ് ആവശ്യമായ രേഖകള്‍.

കോവിഡ് ഭീതി; വിസ്താരയും അന്താരാഷ്ട്ര സേവനങ്ങള്‍ നിര്‍ത്തി വെച്ചു

ഐആര്‍സിടിസി ടിക്കറ്റ് ബുക്കിംഗ് ഏജന്റാകാൻ ആഗ്രഹമുണ്ടോ? നിങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍ ഇവയാണ്

യാത്ര ചെയ്യേണ്ട ദിവസത്തന് തൊട്ടുമുന്‍പത്തെ ദിവസമാണ് തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുക. എസി ടിക്കറ്റുകള്‍ തലേദിവസം 10 30ന് ശേഷവും തത്കാല്‍ ടിക്കറ്റുകള്‍ 11 മണിക്ക് ശേഷവും ലഭ്യമാകും. സാധാരണ ടിക്കറ്റ് നിരക്കിനേക്കാള്‍ അധിക തുക തത്കാല്‍ ടിക്കറ്റുകള്‍ ഈടാക്കുന്നു. ഇതിന് പുറമേ ഇരട്ടി തുക നല്‍കിയാല്‍ പ്രീമിയം തത്കാല്‍ ടിക്കറ്റുകളും ലഭ്യമാകും. ഒരു ഐആര്‍സിടിസി ഏജന്റാകുക എന്നത് വളരെയധികം എളുപ്പമുള്ള കാര്യമാണെന്ന് പലര്‍ക്കും അറിയില്ല. അറിയാം ആ 7 ഘട്ടങ്ങള്‍:

എങ്ങനെ ഒരു ഐആര്‍സിടിസി ഏജന്റാകാം

ആദ്യഘട്ടം ഐആര്‍സിടിസി ഏജന്റ് രജിസ്‌ട്രേഷന്‍ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുക എന്നതാണ് ആദ്യപടി.

 

രണ്ടാം ഘട്ടം ഒരു ടോക്കണ്‍ തുക ഉപയോഗിച്ച് സൈന്‍ ഇന്‍ ചെയ്യുക.

മൂന്നാം ഘട്ടം എല്ലാ രേഖകളുടെയും സ്‌കാന്‍ ചെയ്ത രേഖകള്‍ സമര്‍പ്പിക്കുക. ഇതോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും വേണം.

നാലാം ഘട്ടം സമര്‍പ്പിച്ച രേഖകള്‍ ഐആര്‍സിടിസി ഓണ്‍ലൈന്‍ വഴി പരിശോധിച്ച ശേഷം ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

അഞ്ചാം ഘട്ടം ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റിനൊപ്പം ഒരു യുഎസ്ബി ഡോംഗിലും ലഭിക്കും. ഈ ഘട്ടത്തില്‍ ഐആര്‍സിടിസിയുടെ ഫീസ് അടക്കണം.

ആറാം ഘട്ടം ഐആര്‍സിടിസിയുടെ അധികാര പത്രം മെയില്‍ വഴി ലഭിക്കും.

ഏഴാം ഘട്ടം ഇതോടെ നിങ്ങള്‍ ഒരു ട്രാവല്‍ ഏജന്റായി രജിസ്റ്റര്‍ ചെയ്യപ്പെടും.


Read more about: irctc
English summary

ഐആര്‍സിടിസി ടിക്കറ്റ് ബുക്കിംഗ് ഏജന്റാകാം ആഗ്രഹമുണ്ടോ? നിങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍ ഇവയാണ് | How to Become an IRCTC Agent

How to Become an IRCTC Agent
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X