രാജ്യത്ത് എല്ലാ ദിവസവും ലക്ഷക്കണക്കിന് ആളുകളാണ് ട്രെയിൻ യാത്രയെ ആശ്രയിക്കുന്നത്. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്ഥമായി ഇപ്പോൾ മികച്ച സൌകര്യങ്ങളാണ് ട്രെയിൻ യാത്രയിൽ ലഭിക്കുന്നത്. വൃത്തിയുള്ള കോച്ചുകളും മികച്ച ഭക്ഷണവും തുടങ്ങി ഇന്ത്യൻ റെയിൽവേ വലിയ വികസമങ്ങളിലൂടെ കടന്ന് പോകുന്നു. എന്നാൽ ട്രെയിനിൽ അവസാന നിമിഷം സീറ്റ് കണ്ടെത്തുക എന്നത് ഇപ്പോഴും അസാധ്യമാണ്. പ്രത്യേകിച്ച് തത്കാൽ ബുക്കിംഗുകൾ നഷ്‌ടപ്പെടുത്തിയിട്ടുണ്ടെങ്കിൽ. അതുകൊണ്ടുതന്നെ പെട്ടെന്നുള്ള യാത്രകളിൽ ട്രെയിൻ പിടിക്കുക എന്നത് തലവേദനയാണ്.
സീറ്റ് കണ്ടെത്താൻ സാധിക്കുമോ..?
ട്രെയിൻ യാത്രയുടെ അന്തിമ ചാർട്ട് തയ്യാറാക്കിയതിന് ശേഷം ബർത്ത് സീറ്റ് ഉറപ്പാക്കാൻ വഴിയുണ്ടോ എന്നതാണ് എല്ലാവരുടേയും ചോദ്യം. എന്നാൽ അതിന് ഒരുമാർഗമുണ്ട് എന്നതാണ് സത്യം. ഐആർസിടിസി ഉപയോഗിച്ച് ഒരു സൂത്രം പ്രയോഗിച്ചാൽ മതി. അത് എന്താണെന്ന് നമുക്ക് നോക്കാ. അന്തിമ ചാർട്ട് തയ്യാറാക്കിയതിനു ശേഷവും (പുറപ്പെടുന്നതിന് ഏകദേശം 4 മണിക്കൂർ മുമ്പ്) ഒഴിഞ്ഞുകിടക്കുന്ന ഒഴിവുള്ള ബെർത്തുകൾ കണ്ടെത്താൻ ഈ സൂത്രം വഴി സാധിക്കും. ബുക്ക് ചെയ്യാനോ ക്ലെയിം ചെയ്യാനോ കഴിയുന്ന പലപ്പോഴും അവഗണിക്കപ്പെടുന്ന സീറ്റുകളാണിവ.
1. ഐആർസിടിസി വെബ്‌സൈറ്റ്/ആപ്പ് തുറക്കുക
2. ചാർട്ടുകൾ / ഒഴിവുകൾ എന്നതിൽ ക്ലിക്ക് ചെയ്യുക. അന്തിമ ചാർട്ട് തയ്യാറാക്കിക്കഴിഞ്ഞാൽ ഈ ഓപ്ഷൻ ദൃശ്യമാകും.
3. ട്രെയിൻ വിശദാംശങ്ങൾ നൽകുക ട്രെയിൻ നമ്പറും ബോർഡിംഗ് സ്റ്റേഷനും നൽകുക.
4. ക്ലാസ് തിരഞ്ഞെടുക്കുക എസി അല്ലെങ്കിൽ സ്ലീപ്പർ എന്നിവയിൽ ഒന്ന്
5. ഒഴിവുള്ള ബെർത്തുകൾ പരിശോധിക്കുക (ഒഴിഞ്ഞ സീറ്റുകൾ പച്ച നിറത്തിൽ ഹൈലൈറ്റ് ചെയ്തിരിക്കും)
6. ബുക്ക് ചെയ്യുക- നിങ്ങൾക്ക് ആപ്പ് വഴി നേരിട്ട് ബുക്ക് ചെയ്യാം അല്ലെങ്കിൽ ട്രാവലിംഗ് ടിക്കറ്റ് എക്സാമിനറിൽ (TTE) നിന്ന് സീറ്റ് അഭ്യർത്ഥിക്കാം.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യം
ഈ സീറ്റുകൾ പലപ്പോഴും "ഭാഗിക" ഒഴിവുകളാണ്. അതായത് ചില സ്റ്റേഷനുകൾക്കിടയിൽ മാത്രമേ അവ ഒഴിവുണ്ടാകൂ. ഉദാഹരണത്തിന്, സ്റ്റേഷൻ എ മുതൽ സ്റ്റേഷൻ ബി വരെ ഒഴിഞ്ഞുകിടക്കുന്നു. പക്ഷേ അതിനുശേഷം റിസർവ് ചെയ്തിരിക്കുന്നു എന്ന രീതിയിൽ. അതുകൊണ്ടുതന്നെ ബുക്ക് ചെയ്യുന്നതിന് മുമ്പ് എപ്പോഴും സീറ്റിന്റെ ലഭ്യത വിൻഡോ പരിശോധിക്കുക.
ഇനി റെയിൽവൺ മാത്രം
അൺറിസർവ്ഡ് ടിക്കറ്റുകൾക്കായി യാത്രക്കാർ ഉപയോഗിച്ചിരുന്ന യുടിഎസ് (UTS) ആപ്പ് സേവനം മാർച്ച് 1 മുതൽ നിർത്തലാക്കാൻ റെയിൽവേ തീരുമാനിച്ചു. പകരം, റെയിൽവേയുടെ വിവിധ സേവനങ്ങളെ ഒരുമിച്ച് ചേർത്തുകൊണ്ടുള്ള ഏകീകൃത പ്ലാറ്റ്‌ഫോമായ 'റെയിൽവൺ' (RailOne app) ആപ്പിലൂടെയാകും ഇനി മുതൽ ടിക്കറ്റുകൾ ലഭ്യമാകുക. ഇതിലൂടെ പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ, സീസൺ ടിക്കറ്റുകൾ, ജനറൽ ടിക്കറ്റുകൾ എന്നിവയെല്ലാം ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ നിന്ന് ബുക്ക് ചെയ്യാൻ സാധിക്കും.
റെയിൽവൺ ആപ്പ് വഴി ഡിജിറ്റൽ പേയ്‌മെന്റ് ഉപയോഗിച്ച് ബുക്ക് ചെയ്യുന്ന അൺറിസർവ്ഡ് ടിക്കറ്റുകൾക്ക് 3% ഇളവ് ലഭിക്കും. ആർ-വാലറ്റ് (R-Wallet) ഉപയോഗിക്കുന്നവർക്ക് 3% ക്യാഷ്ബാക്കും റെയിൽവേ വാഗ്ദാനം ചെയ്യുന്നു. നിലവിൽ യുടിഎസ് ആപ്പ് ഉപയോഗിക്കുന്നവർക്ക് അതേ ലോഗിൻ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് റെയിൽവൺ ആപ്പിലും ലോഗിൻ ചെയ്യാം. യുടിഎസ് ആപ്പിൽ നിലവിലുള്ള സീസൺ ടിക്കറ്റുകൾ പുതിയ ആപ്പിലേക്കും മാറും.
More From GoodReturns

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

സ്വാതന്ത്ര്യദിന അവധി: മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് മുന്നറിയിപ്പ്; NAV കട്ട്-ഓഫ് സമയത്തിൽ മാറ്റം വരുന്നു!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!



Click it and Unblock the Notifications