എപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള ഏതെങ്കിലും സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വേണ്ടിയുളള നിക്ഷേപമാണ് എംപ്ലോയിമെന്റ് പ്രൊവിഡന്റ് ഫണ്ട് അഥവാ ഇപിഎഫ്. നിലവിൽ 6 കോടിയിലധികം വരിക്കാർക്ക് സേവനം നൽകുന്ന ഏറ്റവും പഴയ സാമൂഹിക സുരക്ഷാ പദ്ധതികൂടിയാണ് ഇത്. ജീവനക്കാർക്ക് ഇപ്പോൾ വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ അവരുടെ പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) ബാലൻസ് ഓൺലൈനിൽ എളുപ്പത്തിൽ അറിയാൻ കഴിയും. ഇങ്ങനെ പിഎഫ് അക്കൗണ്ടിന്റെ വിശദാംശങ്ങൾ ഓൺലൈനിൽ ലഭിക്കുന്നതിനാൽ, വർഷാവസാനം തൊഴിലുടമ നിങ്ങളുടെ പ്രൊവിഡന്റ് ഫണ്ട് സ്റ്റേറ്റ്‌മെന്റ് അയയ്‌ക്കുന്നതിനായി കാത്തിരിക്കേണ്ടതില്ല. വളരെ ലളിതമായ ഘട്ടങ്ങളിലൂടെ നിങ്ങൾക്ക് പ്രൊവിഡന്റ് ഫണ്ട് ബാലൻസ് ഓൺലൈനിൽ എളുപ്പത്തിൽ പരിശോധിക്കാൻ കഴിയും.

ഓൺലൈനിൽ ഇപിഎഫ് ബാലൻസ് പരിശോധിക്കേണ്ടതെങ്ങനെ?
ഘട്ടം: 1 ഇപിഎഫ്ഒ പോർട്ടൽ വഴി
ഇപിഎഫ്ഒ പോർട്ടലിലൂടെ നിങ്ങളുടെ പിഎഫ് ബാലൻസ് അറിയണമെങ്കിൽ ആദ്യം തൊഴിലുടമ നിങ്ങളുടെ യൂണിവേഴ്‌സൽ അക്കൗണ്ട് നമ്പർ (യുഎഎൻ) ആക്‌റ്റിവേറ്റ് ചെയ്‌തിട്ടുണ്ടോയെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ആക്‌റ്റിവേറ്റ് ചെയ്‌തിട്ടുണ്ടെങ്കിൽ ബാലൻസ് പരിശോധിക്കാൻ ആദ്യം;
• https://passbook.epfindia.gov.in/MemberPassBook/Login എന്ന ഇപിഎഫ്ഒ വെബ്‌സൈറ്റ് സന്ദർശിക്കുക.
• തുടർന്ന് നിങ്ങളുടെ യുഎഎൻ, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
• 'view passbook' എന്ന ഓപ്ഷനിൽ ക്ലിക്കു ചെയ്യുക.
• നിങ്ങളുടെ അക്കൗണ്ടിലെ എല്ലാ നിക്ഷേപങ്ങളുടെയും പിൻവലിക്കലുകളുടെയും വിശദാംശങ്ങൾ ഇവിടെ കാണാം
• നിങ്ങളുടെ അക്കൗണ്ടിൽ നിന്നുള്ള എല്ലാ ഇടപാടുകളും പരിശോധിക്കാൻ നിങ്ങൾക്ക് പാസ്‌ബുക്ക് ഡൗൺലോഡ് ചെയ്യാനും കഴിയും
ഘട്ടം 2: ഉമാംഗ് ആപ്പ് വഴി ഇപിഎഫ് ബാലൻസ് പരിശോധിക്കാം
• ഉമാംഗ് ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ ഫോണിൽ നിന്ന് പിഎഫ് ബാലൻസ് അറിയാൻ കഴിയും.
• ഈ ആപ്പ് ഉപയോഗിക്കുന്നതിനായി, യുഎഎന്നുമായി ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ള നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തേണ്ടതാണ്.
• ഉമാംഗ് ആപ്പ് നിങ്ങളുടെ ഫോണിൽ ഡൗൺലോഡ് ചെയ്‌ത ശേഷം, ഇപിഎഫ്ഒ എന്ന ഓപ്‌ഷനിൽ ക്ലിക്കുചെയ്യുക.
• 'Employee Centric Services' എന്നത് സെലക്റ്റ് ചെയ്‌ത ശേഷം പാസ്‌ബുക്ക് ഓപ്‌ഷനിൽ ക്ലിക്കുചെയ്യുക.
• ഇപ്പോൾ നിങ്ങൾക്ക് ഇപിഎഫ് ഇടപാടുകൾ, പിൻവലിക്കലുകൾ, നിങ്ങളുടെ മുമ്പത്തേതും നിലവിലെ ജോലിസ്ഥലത്തുനിന്നുള്ളതുമായ നിക്ഷേപങ്ങൾ എന്നിവ എളുപ്പത്തിൽ ആക്സസ് ചെയ്യാൻ കഴിയും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications