വീട് വാങ്ങുവാനോ നിർമ്മിക്കുവാനോ ഉദ്ദേശിക്കുന്നുണ്ടോ? സെപ്റ്റംബർ 30 വരെ നികുതിയിളവ് നേടാം

നേരത്തേ ഒരു വീടിന് മാത്രമായിരുന്നു ഇത്തരത്തിൽ ആനുകൂല്യം ലഭിച്ചിരുന്നത്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട് എന്നത് ഏതൊരാളുടെയും സ്വപ്നങ്ങളിൽ ഒന്നാകും. എന്നാൽ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ പല നിർമാണ പ്രവർത്തനങ്ങൾ സ്തംഭിച്ച് നിൽക്കുകയാണ്. അത് നിങ്ങളുടെ വീടെന്ന സ്വപനത്തിന് മുകളിലും കരിനിഴൽ വീഴ്ത്തിയേക്കാം. എന്നാൽ വീട് വാങ്ങുകയോ നിർമ്മിക്കുകയോ ചെയ്യുമ്പോഴുള്ള നികുതിയിൽ ഇളവ് നേടാൻ ഈ സാഹചര്യത്തിൽ സാധിക്കുമെന്ന് നിങ്ങൾക്ക് അറിയാമോ? സെപ്റ്റംബർ 30 വരെ ഇങ്ങനെ ഒരു അവസരം നിങ്ങൾക്ക് മുന്നിലുണ്ട്.

വീട് വാങ്ങുവാനോ നിർമ്മിക്കുവാനോ ഉദ്ദേശിക്കുന്നുണ്ടോ? സെപ്റ്റംബർ 30 വരെ നികുതിയിളവ് നേടാം

നേരത്തെ ഈ ആനൂകൂല്യത്തിനുള്ള സമയപരിധി ജൂണ്‍ 30 വരെയായിരുന്നു. എന്നാൽ കോവിഡ് 19 മഹാമാരിയുടെ രണ്ടാം വരവിനെ തുടര്‍ന്ന് ഇത് സെപ്റ്റംബർ 30 വരെ നീട്ടി നല്‍കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. ആദായ നികുതി വകുപ്പിന്റെ സെക്ഷന്‍ 54 മുതല്‍ സെക്ഷന്‍ 54 ജിബി വരെയുള്ള ആനുകൂല്യത്തിനായുള്ള സമയപരിധിയാണ് നീട്ടിയിരിക്കുന്നത്. ഇതനുസരിച്ച് റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടിയുമായി ബന്ധപ്പെട്ട നിക്ഷേപം, നിര്‍മാണം, വാങ്ങല്‍ ഇടപാടുകള്‍ക്ക് നികുതിയിളവ് ലഭിക്കും.

സെക്ഷന്‍ 54 അനുസരിച്ച് റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടിയില്‍ നിന്നുള്ള മൂലധനനേട്ടം മറ്റൊരു റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി വാങ്ങുന്നതിനോ നിര്‍മിക്കുന്നതിനോ മുടക്കുകയാണെങ്കില്‍ നികുതിയിളവ് വ്യവസ്ഥ ചെയ്യുന്നു. 54 ജിബി പ്രകാരം റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി കൈമാറ്റം ചെയ്യുന്നതിലൂടെ ലഭിക്കുന്ന മൂലധന നേട്ടം യോഗ്യമായ കമ്പനിയുടെ ഓഹരികള്‍ക്കായി നിക്ഷേപിക്കുകയാണെങ്കില്‍ നികുതിയിളവ് വ്യവസ്ഥ ചെയ്യുന്നതാണ്.

ഇതിനുപുറമെ റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടിയില്‍ നിന്നുള്ള നേട്ടം രണ്ടു കോടി രൂപയില്‍ താഴെയാണെങ്കില്‍ അതുപയോഗിച്ച് വാങ്ങുകയോ നിര്‍മിക്കുകയോ ചെയ്യുന്ന രണ്ട് റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികള്‍ക്കും നികുതിയിളവിന് അര്‍ഹതയുണ്ടെന്ന് 2019 കേന്ദ്ര ബജറ്റില്‍ നിര്‍ദ്ദേശിച്ചിരുന്നു. നേരത്തേ ഒരു വീടിന് മാത്രമായിരുന്നു ഇത്തരത്തിൽ ആനുകൂല്യം ലഭിച്ചിരുന്നത്.

Read more about: house
English summary

how to claim tax exemption for home buyers and investors announced by union government

how to claim tax exemption for house buyers and investors announced by union government
Story first published: Sunday, June 27, 2021, 16:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X