സമ്പാദ്യ ശീലമുള്ളവർക്ക് പലയിടത്തും നിക്ഷേപങ്ങൾ ഉണ്ടാവും. അത്തരത്തിൽ സർക്കാർ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഒരു ചിട്ടിയാണ് കെ.എസ്.എഫ്.ഇ (കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ്). ഇവിടെ നിരവധി നിക്ഷേപ പദ്ധതികളുണ്ട്. ചിട്ടിക്കു പുറമേ സ്വർണ വായ്പ, ഭവന വായ്പ, പേഴ്സണൽ ലോൺ, ചിട്ടി വായ്പ തുടങ്ങി നിരവിധ സാമ്പത്തിക ഇടപാടുകൾ കെ.എസ്.എഫ്.ഇ നടത്തുന്നുണ്ട്.
കെ.എസ്.എഫ്.ഇ ചിട്ടികളിൽ ഏറ്റവും സുപ്രധാനമായ ഒന്നാണ് മൾട്ടി ഡിവിഷൻ ചിട്ടി. റഗുലർ ചിട്ടികളും മൾട്ടി ഡിവിഷൻ ചിട്ടികളും രണ്ടും രണ്ടാണ്. കെ.എസ്.എഫ്.ഇ യിൽ എത്തുമ്പോൾ നിങ്ങൾക്ക് ഈ 2 ഓപ്ഷനുകളിൽ ഒന്ന് തിരഞ്ഞെടുക്കാം. എന്നാൽ പൊതുവേയുള്ള അനുഭവങ്ങളിലൂടെ റഗുലർ ചിട്ടിയെ അപേക്ഷിച്ച് മൾട്ടി ഡിവിഷൻ ചിട്ടികൾ അൽപം നഷ്ടമാണ്. അതിനു നിരവധി കാരണങ്ങളുമുണ്ട്. അവ ഏതൊക്കെയെന്ന് പരിശോധിക്കാം.
എന്താണ് റഗുലർ ചിട്ടി...
ഇതൊരു സാധാരണ രീതിയിലുള്ള ചിട്ടിയാണ്. മാസത്തിൽ ഒരാൾക്ക് ലേല കിഴിവ് കഴിഞ്ഞ്, ചിട്ടി തുക നൽകുന്ന സംവിധാനത്തിലാണ് റഗുലർ ചിട്ടികൾ പ്രവർത്തിക്കുന്നത്. ചിട്ടി വിളച്ചെടുക്കുമ്പോൾ ലഭിക്കുന്ന ലേല തുകയിലെ കിഴിവ് മറ്റ് അംഗങ്ങളുമായി വീതിക്കുകയാണ് ഈ ചിട്ടികളിൽ ചെയ്യുന്നത്.

എന്താണ് മൾട്ടി ഡിവിഷൻ ചിട്ടി...
നാല് ഡിവിഷനുകളുള്ള ചിട്ടിയാണ് പൊതുവേ കെ.എസ്.എഫ്.ഇ അവതരിപ്പിക്കാറ്. എന്നാൽ 8 ഡിവിഷനും 12 ഡിവിഷനുമുള്ള മൾട്ടി ഡിവിഷൻ ചിട്ടികളുണ്ട്. ഇതിനാൽ തന്നെ ഒന്നിൽ കൂടുതൽ പേർക്ക് ഒരു മാസത്തിൽ ലേലത്തിൽ പങ്കെടുക്കാൻ സാധിക്കുന്നു. എത്ര ഡിവിഷനുകളുണ്ടോ അത്രയും പേർക്ക് മാസത്തിൽ ലേലത്തിന് പങ്കെടുക്കാം.
അതായത് ഒരു ചിട്ടിയിൽ കുറഞ്ഞത് 100 പേർ ഉണ്ടാവും. അത്തരത്തിൽ 4 ഡിവിഷൻ ഉണ്ടെങ്കിൽ 400 പേരായി. ഈ 400 പേർ ഒരുമിച്ച് ഒരു ചിട്ടി ചേരുന്നു. അതാണ് മൾട്ടി ഡിവിഷൻ. ഇതിൽ ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാൽ 400 പേരുള്ള ഒരു ചിട്ടിയാണെങ്കിൽ 4 പേർക്കാണ് ഒരു മാസം പൈസ കിട്ടുന്നത്. അതിൽ 3 പേർക്ക് ഈ ചിട്ടി വിളിച്ചെടുക്കാനുള്ള അവസരവും ഒരാൾക്ക് നറുക്കിട്ട് മുഴുവൻ തുക വാങ്ങാനും സാധിക്കും. ഇതാണ് മൾട്ടി ഡിവിഷൻ ചിട്ടിയുടെ ഒരു സുപ്രധാന സവിശേഷത.
മൾട്ടി ഡിവിഷൻ ചിട്ടി നല്ലതാണോ?
പെട്ടെന്ന് പണത്തിന് ആവശ്യം വന്നാൽ അതിനു ഏറ്റവും അനുയോജ്യം മൾട്ടി ഡിവിഷൻ ചിട്ടികളാണ്. സാധാരണ ചിട്ടികളേക്കാൾ വേഗത്തിൽ ലേലം വിളിക്കുന്നു. മാത്രമല്ല, മാസത്തിൽ ഒരാൾക്ക് മുഴുവൻ തുകയും ലഭിക്കുന്നു എന്നത് എടുത്തു പറയേണ്ട കാര്യമാണ്. തുക കൂടുതലായിരിക്കും. മാത്രമല്ല ഭാഗ്യ പരീക്ഷണത്തിനു പറ്റിയ ചിട്ടി കൂടിയാണിത്. കാരണം മറ്റു ചിട്ടികളെ അപേക്ഷിച്ച് ഒരു തുക പോലും കുറയാതെ മാസത്തിൽ ഒരാൾക്ക് പൈസ നേടാനാവും.
എന്നാൽ ലാഭ വിഹിതം പ്രതീക്ഷിച്ച് ചിട്ടിയിൽ ചേരുന്നവർക്ക് മൾട്ടി ഡിവിഷൻ ചിട്ടികൾ ഒരിക്കലും നല്ല ഓപ്ഷനായിരിക്കില്ല. കാരണം, ഒരു റഗുലർ ചിട്ടിയിൽ നിങ്ങൾക്ക് 2500 രൂപ ലാഭ വിഹിതം ലഭിക്കുന്നുണ്ടെന്ന് കരുതുക. പക്ഷേ റഗുലർ ചിട്ടിയിൽ നിങ്ങൾ പ്രതിമാസം നിക്ഷേപിക്കുന്ന അതേ തുക മൾട്ടി ഡിവിഷൻ ചിട്ടികളിൽ നിക്ഷേപിച്ചാൽ ലേല സമയത്ത് ഇതേ 2500 രൂപ ലാഭ വിഹിതമായി ലഭിക്കില്ല.
കാരണം റഗുലർ ചിട്ടികളിൽ 100 പേരാണെങ്കിൽ മൾട്ടി ഡിവിഷനിൽ 400 പേരുണ്ട്. മാത്രമല്ല 4 പേരിൽ ഒരാൾക്ക് മുഴുവൻ തുക ലഭിക്കുകയും ചെയ്യും. അതിനാൽ ലാഭവിഹിതത്തിൽ ഇടിവ് സംഭവിക്കും. പലരും മുഴുവൻ തുക പ്രതീക്ഷിച്ച് ചിട്ടി വിളിക്കാതെ ഇരിക്കാനും സാധ്യത കൂടുതലാണ്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
