കൊവിഡ് 19 മഹാമാരി പൊട്ടിപ്പുറപ്പെട്ടതോടെയാണ്, ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയുടെ പ്രാധാന്യം പലരും പൂര്‍ണതോതില്‍ മനസിലാക്കിയത്. ഉയര്‍ന്ന പ്രീമിയം കാരണം ചില ആളുകള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് വാങ്ങുന്നില്ല. മറ്റു ചിലരാവട്ടെ ഇതേ കാരണത്താല്‍ കുറഞ്ഞ പരിരക്ഷയോടൊപ്പം സമഗ്രമായ ഫാമിലി ഫ്ളോട്ടര്‍ ആരോഗ്യ പദ്ധതികള്‍ വാങ്ങുന്നു. കൂടാതെ മിക്ക കമ്പനികളും അവരുടെ ജീവനക്കാര്‍ക്ക് നല്കുന്ന ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പരിരക്ഷ ഒരു കുടുംബത്തിന്റെ ആവശ്യകതയ്ക്ക് പര്യാപ്തമല്ല. അത്തരമൊരു സാഹചര്യത്തില്‍, കുറഞ്ഞ പ്രീമിയം ഔട്ട്ഗോയില് ഉയര്‍ന്ന പരിരക്ഷ നേടാന്‍ ടോപ്പ് അപ്പ് അല്ലെങ്കില്‍ സൂപ്പര്‍ ടോപ്പ് അപ്പ് ആരോഗ്യ പദ്ധതി നിങ്ങളെ സഹായിക്കും.
എന്താണ് ടോപ്പ് അപ്പ് ആരോഗ്യ പദ്ധതി?
നിങ്ങളുടെ പ്രാഥമിക ആരോഗ്യ നയത്തില്‍ ലഭ്യമായ പരിരക്ഷ തീര്‍ന്നു കഴിഞ്ഞാല്‍, അതിനു ശേഷം ഒരു ടോപ്പ് അപ്പ് പദ്ധതി അധിക പരിരക്ഷ വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ ആശുപത്രി ഇന്‍ഷുറന്‍സ് ചെലവുകള്‍ നിങ്ങളുടെ ഇന്‍ഷുറന്‍സ് വാഗ്ദാനം ചെയ്യുന്ന പരിരക്ഷ മറികടക്കുമ്പോള്‍, അത്തരം സാഹചര്യങ്ങളില്‍ ഒരു ടോപ്പ് അപ്പ് പദ്ധതി നിങ്ങളെ സഹായിക്കുന്നു. ഉദാഹരണത്തിന്, നിങ്ങളുടെ തൊഴിലുടമ വാഗ്ദാനം ചെയ്യുന്ന ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി നിങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ പരിരക്ഷ നല്കുന്നു എന്ന് കരുതുക.
നിങ്ങള്‍ അഞ്ച് ലക്ഷം രൂപ ടോപ്പ് അപ്പ് ആരോഗ്യ പരിരക്ഷ വാങ്ങിയാല്‍, പിന്നീട് രോഗാധിക്യം മൂലം നിങ്ങളുടെ കുടുംബാംഗങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയാണെങ്കില്‍, ആശുപത്രി ബില്‍ മൂന്ന് ലക്ഷം രൂപയില്‍ കവിഞ്ഞാല്‍ അത് ടോപ്പ് അപ്പ് പദ്ധതി നല്കുന്നതാവും. കൂടാതെ, നിങ്ങളുടെ തൊഴിലുടമ വാഗ്ദാനം ചെയ്യുന്ന മെഡിക്ലെയിം പോളിസി വഴി മൂന്ന് ലക്ഷം രൂപ നല്‍കും. നിങ്ങള്‍ക്ക് ഈ അധിക പരിരക്ഷ വളരെ കുറഞ്ഞ പ്രീമിയത്തില്‍ ലഭിക്കും എന്നതാണ് ഒരു ടോപ്പ് അപ്പ് പദ്ധതിയുള്ളതിന്റെ പ്രയോജനം. ഉദാഹരണത്തിന്, ഒരു നാലംഗ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയുടെ ഫാമിലി ഫ്ളോട്ടര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സിന് പ്രതിവര്‍ഷം 12,000 രൂപ മുതല്‍ 15,000 രൂപവരെ ചിലവാകും.
അധികമായുള്ള ടോപ്പ് അപ്പ് പദ്ധതി അഞ്ച് ലക്ഷം രൂപ പരിരക്ഷയ്ക്ക് 6,000 രൂപ മുതല്‍ 7,000 രൂപവരെ വില വരുന്നതാണ്. ഒരു പോളിസി ഉടമയ്ക്ക് ഏത് കമ്പനിയില്‍ നിന്നും ഒരു ടോപ്പ് അപ്പ് പദ്ധതി വാങ്ങാന്‍ കഴിയുമെന്നത് ഇവിടെ പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്. ഇത് വ്യക്തിഗത ഫാമിലി ഫ്ളോട്ടര്‍ പദ്ധതികള്‍ക്കും ലഭ്യമാണ്. ഓരോ പുതുക്കലിന്റെ സമയത്തും പരിരക്ഷ വര്‍ദ്ധിപ്പിക്കാനുള്ള ഓപ്ഷനും ടോപ്പ് അപ്പ് പദ്ധതി നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. പോളിസി പുതുക്കലില്‍ നിങ്ങള്‍ക്ക് പുതിയ അംഗങ്ങളെ ചേര്‍ക്കാനും കഴിയുന്നു.
സൂപ്പര്‍ ടോപ്പ് അപ്പ് ആരോഗ്യ പദ്ധതി ഉപയോഗിച്ച് വര്‍ഷത്തില്‍ ഒന്നിലധികം ക്ലെയിമുകള്‍ നടത്തുക
ഒരു വര്‍ഷത്തില്‍ നിങ്ങള്‍ക്ക് ഒന്നിലധികം ക്ലെയിമുകള്‍ നടത്തേണ്ടി വരുമ്പോള്‍ ഒരു സൂപ്പര്‍ ടോപ്പ് അപ്പ് പദ്ധതി നിങ്ങളെ സഹായിക്കുന്നു. കൂടാതെ മൊത്തം ക്ലെയിം നിങ്ങളുടെ അടിസ്ഥാന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി വാഗ്ദാനം ചെയ്യുന്ന പരിരക്ഷയെ കവിയുന്നു. ഒരു വര്‍ഷത്തില്‍ ഒന്നിലധികം ക്ലെയിമുകള്‍ കാരണം നിങ്ങളുടെ അഷ്വേര്‍ഡ് തുക തീര്‍ന്നുപോയാല്‍ സൂപ്പര്‍ ടോപ്പ് അപ്പ് നിങ്ങളുടെ രക്ഷയ്ക്കെത്തും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications