നിങ്ങൾ വിമാന യാത്ര ചെയ്യുന്നവരാണോ? റെയിൽവേ സ്റ്റേഷനുകളിൽ പ്രവേശിക്കുന്നതു പോലെ അത്ര ഈസിയല്ല എയർപോർട്ടുകളിലേക്കുള്ള പ്രവേശനം. നിരവധി കടമ്പകൾ കടന്നാൽ മാത്രമാണ് വിമാനത്തിൽ എത്തിച്ചേരാൻ സാധിക്കുള്ളൂ. അതുകൊണ്ട് തന്നെ അധിക സമയം എയർപോർട്ടിൽ ചിലവഴിക്കേണ്ടി വരുന്നുണ്ട്. ചില സമയങ്ങളിൽ ഇത് വല്ലാത്ത മടുപ്പ് ഉണ്ടാക്കും. അത് ഒഴിവാക്കാൻ എയർപോർട്ട് ലോഞ്ചുകളുടെ സൗകര്യം ഉപയോഗപ്രദമാക്കാം. ഇതിനായി ക്രെഡിറ്റ് കാർഡ് ഉപയോഗത്തിലൂടെ ഇത്തരം ലോഞ്ച് ആക്സസുകൾ നേടാൻ സാധിക്കും.
അദാനിയുടെ കീഴിൽ പ്രവർത്തിക്കുന്ന എയർപോർട്ടുകളിലെ ലോഞ്ചുകളിൽ ഇപ്പോൾ എല്ലാ പ്രധാന ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ സ്വീകരിക്കുമെന്ന് അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ലിമിറ്റഡ് (എഎഎച്ച്എൽ) അറിയിച്ചു. ഡ്രീംഫോക്സ് സർവീസസ് ലോഞ്ച് സേവനങ്ങൾ അപ്രതീക്ഷിതമായി നിർത്തിവച്ചതിനെ തുടർന്നാണ് ഈ അറിയിപ്പ് ഉണ്ടായത്. ഇന്ത്യയിലുടനീളമുള്ള എയർപോർട്ട് ലോഞ്ചുകൾ യാത്രക്കാർക്ക് എളുപ്പത്തിൽ ആക്സസ് ചെയ്യാൻ കഴിയുമെന്നാണ് ഈ മാറ്റത്തിലൂടെ ഉറപ്പ് വരുത്തുന്നത്. എന്നാൽ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ലോഞ്ച് ആക്സസ് വാഗ്ദാനം ചെയ്യുന്നുണ്ടോ എന്ന് എങ്ങനെ പരിശോധിക്കും?

നിങ്ങളുടെ ക്രെഡിറ്റ് കാർഡിന് ലോഞ്ച് ആക്സസ് ഉണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം:
നിങ്ങളുടെ ക്രെഡിറ്റ് കാർഡിന്റെ ബെനിഫിറ്റ് ഗൈഡ് ആദ്യം പരിശോധിക്കുക: ക്രെഡിറ്റ് കാർഡിനൊപ്പം ഒരു ബുക്ക്‌ലെറ്റോ മാനുവലോ ഉണ്ടാവുന്നതാണ്. ഇതിൽ ലോഞ്ച് ആക്‌സസ് ഉൾപ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളെ കുറിച്ചും പറയുന്നുണ്ട്. അത് ആദ്യം പരിശോധിച്ച് മനസിലാക്കുക.
1. ബാങ്കിന്റെ വെബ്സൈറ്റ് സന്ദർശിക്കുക: ഏത് ബാങ്കിന്റെ ക്രെഡിറ്റ് കാർഡാണോ ഉപയോഗിക്കുന്നത് അവരുടെ സൈറ്റിൽ ലോഗിൻ ചെയ്ത ശേഷം ബെനിഫിറ്റ് സെക്ഷനിൽ നോക്കുക.
2. കസ്റ്റമർ സർവീസുമായി ബന്ധപ്പെടുക: നിങ്ങളുടെ കാർഡിൻ്റെ പിൻഭാഗത്തുള്ള ഹോട്ട്‌ലൈനിൽ വിളിച്ച് നിങ്ങളുടെ കാർഡിൽ എയർപോർട്ട് ലോഞ്ച് ആക്‌സസ് ഉൾപ്പെടുന്നുണ്ടോ എന്ന് ചോദിക്കുക.
3. ലോഞ്ച് ആക്‌സസ് നെറ്റ്‌വർക്കുകൾ പരിശോധിക്കുക: പ്രയോറിറ്റി പാസ്, മാസ്റ്റർകാർഡ് ലോഞ്ച് അല്ലെങ്കിൽ വിസ ലോഞ്ച് പോലുള്ള ലോഞ്ച് ആക്സസ് വാഗ്ദാനം ചെയ്യുന്ന ക്രെഡിറ്റ് കാർഡുകളുണ്ട്. നിങ്ങളുടെ കാർഡ് ഈ നെറ്റ്‌വർക്കുകളിൽ ഒന്നിൻ്റെ ഭാഗമാണെങ്കിൽ, നിങ്ങൾക്ക് എയർപോർട്ട് ലോഞ്ചുകളിലേക്ക് ആക്‌സസ് ഉണ്ടായിരിക്കും. ഒഫിഷ്യൽ വെബ്സൈറ്റ് വഴി ഇത്തരം ലോഞ്ച് ആക്സസ് ഉപയോഗിക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കാവുന്നതാണ്.
4. അഡീഷണൽ കാർഡ് ഉപയോഗിക്കാം: നിങ്ങളുടെ കാർഡിൽ നേരത്തെ ലോഞ്ച് ആക്സസ് ഉണ്ടെങ്കിൽ, നിങ്ങൾക്ക് പ്രത്യേക മെമ്പർഷിപ്പ് കാർഡ് ലഭിക്കും.
5. എങ്ങനെ ആക്‌സസ് ചെയ്യാം: എയർപോർട്ട് ലോഞ്ച് റിസപ്ഷനിൽ നിങ്ങളുടെ കാർഡ് കാണിക്കുക, അതിനു ശേഷം ആവശ്യമായ തുക അടക്കുക, എന്നിട്ട് ആനുകൂല്യങ്ങൾ ആസ്വദിക്കുക.
6. ഇന്ത്യയിലെ ചെലവ്: സാധാരണയായി 1,000 രൂപയിലാണ് ലോഞ്ചിൽ പ്രവേശനം തുടങ്ങുന്നത്.
7. തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിക്കുക: ലോഞ്ച് കീ പോലുള്ള ചില ആപ്പുകൾ വഴി ലോഞ്ച് ആക്‌സസ് പരിശോധിക്കാൻ സാധിക്കും. നിങ്ങളുടെ കാർഡ് ലോഞ്ച് ആക്സസിന് യോഗ്യമാണെങ്കിൽ, ലഭ്യമായ ലോഞ്ചുകളും ആക്സസ് വ്യവസ്ഥകളും വിശദമായി കാണിക്കും.

എയർപോർട്ട് ലോഞ്ച് ആക്സസ് ലഭിക്കുന്ന മികച്ച ക്രെഡിറ്റ് കാർഡുകൾ
- എച്ച്.ഡി.എഫ്.സി ബാങ്ക് മില്ലേനിയ ക്രെഡിറ്റ് കാർഡ്
- ടാറ്റാ നിയു ഇൻഫിനിറ്റി എച്ച്.ഡി.എഫ്.സി ബാങ്ക് ക്രെഡിറ്റ് കാർഡ്
- ഇന്റർമൈൽസ് എച്ച്.ഡി.എഫ്.സി ബാങ്ക് പ്ലാറ്റിനം ക്രെഡിറ്റ് കാർഡ്
- എച്ച്‌ഡിഎഫ്‌സി ബാങ്ക് ബ്ലാക്ക് കാർഡ് - ഡൈനേഴ്‌സ് ക്ലബ് ബ്ലാക്ക് ക്രെഡിറ്റ് കാർഡ്
- ഇൻ്റർമൈൽസ് എച്ച്‌ഡിഎഫ്‌സി ബാങ്ക് സിഗ്നേച്ചർ ക്രെഡിറ്റ് കാർഡ്
- 6E റിവാർഡ് XL - ഇൻഡിഗോ എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ്
- എസ്ബിഐ എലൈറ്റ് ക്രെഡിറ്റ് കാർഡ്
- എസ്ബിഐ കാർഡ് മൈലുകൾ
- ക്ലബ് വിസ്താര എസ്ബിഐ കാർഡ് പ്രൈം
More From GoodReturns

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications