അടിസ്ഥാനപരമായി ഒരു ജനകീയ അല്ലെങ്കിൽ ജനപ്രിയ ബജറ്റിന് ഒരു നിശ്ചിത നിർവചനമൊന്നുമില്ലെങ്കിലും രാജ്യത്തെ വലിയൊരു ജനസംഖ്യയുടെ താൽപ്പര്യം പ്രതിഫലിപ്പിക്കുന്നു എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. സാധാരണഗതിയിൽ ആളുകളെ പ്രീതിപ്പെടുത്തുന്നതിനായി ഉള്ളതും സമ്പദ്‌വ്യവസ്ഥയിൽ ശാശ്വതമായ സ്വാധീനം ചെലുത്താത്തതുമായ പദ്ധതികളായിരിക്കും ഒരു ജനപ്രിയ ബജറ്റിലുണ്ടാവുക. ഉദാഹരണത്തിന് കാർഷിക വായ്‌പകൾ എഴുതിത്തള്ളുക, കർഷകർക്ക് വിളകൾക്കുമേൽ ഉയർന്ന സംഭരണ വില നൽകുക, താഴ്ന്ന സ്ലാബുകൾക്ക് മുകളിലുള്ള ആദായനികുതി കുറയ്ക്കുക എന്നിവ. അതായത് ജനങ്ങളുടെ പൊതുവായ ആശങ്കകൾ വ്യക്തമാക്കിയാണ് ഇത്തരമൊരു ബജറ്റ് സർക്കാർ ആവിഷ്‌കരിക്കുന്നതെന്ന് പറയാം.
എന്നാൽ അത്തരം ചെലവുകൾ പണപ്പെരുപ്പം വർദ്ധിപ്പിക്കുകയും സർക്കാരിന്റെ ബാലൻസ് ഷീറ്റുകൾ കുറയ്‌ക്കുകയും ചെയ്യും, ഇത് ധനക്കമ്മി ഉണ്ടാകാൻ ഇടയാക്കുകയും ചെയ്യും. സര്‍ക്കാരിന്റെ വരുമാനവും ചെലവും തമ്മിലുള്ള അന്തരം വർദ്ധിപ്പിക്കും. വരവുകളെക്കാള്‍ ചെലവുകൾ കൂടുതലായി വരും. ജനകീയ ചെലവുകളുടെ ഒരു നല്ല വശം ഡിമാൻഡ് വർദ്ധിപ്പിക്കുമെന്നതാണ്. സമ്പദ്‌വ്യവസ്ഥയെ ദീർഘകാലാടിസ്ഥാനത്തിൽ സ്വാധീനിക്കുന്ന ചെലവിന്റെ ഗുണനിലവാരത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെങ്കിൽ ഒരു ബജറ്റ് ജനകീയമാകാതെ ജനപ്രിയമാകും. ഉദാഹരണത്തിന്, കാർഷിക വായ്‌പകൾ എഴുതിത്തള്ളുന്നതിനേക്കാൾ ഫണ്ട് ജലസേചനത്തിനായി ചെലവഴിക്കുന്നത് മൊത്തത്തിലുള്ള സമ്പദ്‌വ്യവസ്ഥയ്ക്ക് കൂടുതൽ ഗുണം ചെയ്യും, അതേസമയം കർഷകരെ സഹായിക്കാനും കഴിയും.

അടുത്തിടെ നടന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിലും മധ്യപ്രദേശ്, ഛത്തീസ്‌ഗഡ് തുടങ്ങിയ കാർഷിക സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിലും ബിജെപിക്ക് കർഷകത്തൊഴിലാളികൾക്കിടയിലെ അടിത്തറ ഇല്ലാതാകുന്നതായി കണ്ടു. അതിനാൽ ഗ്രാമീണ മേഖലയിലെ പിന്തുണ തിരിച്ചുപിടിക്കാൻ വരാനിരിക്കുന്ന ബജറ്റിൽ സർക്കാർ കാർഷികമേഖലയിൽ കൂടുതൽ ചെലവഴിക്കാൻ സാധ്യതയുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications