ഇന്നത്തെ കാലത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. വിവിധ തരം കാർഡുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. യാത്രാ, ഷോപ്പിംഗ് തുടങ്ങി നിരവധി തരം കാർഡുകൾ ഉണ്ട്. ഇന്ത്യയിലെ ഒട്ടുമിക്ക ബാങ്കുകളും ക്രെഡിറ്റ് കാർഡ് സൗകര്യം നൽകുന്നുണ്ട്. അതിനാൽ തന്നെ മികച്ചൊരു വായ്പാ മാർഗവുമാണ് ക്രെഡിറ്റ് കാർഡുകൾ നൽകുന്നത്.
നിങ്ങൾ ഒരു ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ ബില്ലിംഗ് സൈക്കിളിനെയും പേയ്‌മെൻ്റ് സമയപരിധിയെയും കുറിച്ച് അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്. ഒരു മാസത്തിനുള്ളിൽ നിങ്ങൾ ക്രെഡിറ്റ് കാർഡ് വഴി 25,000 രൂപ ചെലവഴിച്ചുവെന്ന് കരുതുക , 45 ദിവസത്തെ പലിശ രഹിത കാലയളവ് ജൂൺ 15-ന് അവസാനിക്കും, ഈ തീയതിയിലോ അതിന് മുമ്പോ ബിൽ ക്ലിയർ ചെയ്യേണ്ടത് നിങ്ങളുടെ ബാധ്യതയാണ്.
ക്രെഡിറ്റ് കാർഡ് എന്നത് ഒരു ഉത്തരവാദിത്തം കൂടിയാണ്. പല തരത്തിലുള്ള വഞ്ചനകളാണ് ക്രെഡിറ്റ് കാർഡ് മേഖലയിൽ സംഭവിക്കുന്നത്. ഇത്തരം പ്രശ്നങ്ങളെ മറികടക്കാനുള്ള ഉത്തരവാദിത്തം എല്ലാവർക്കും ഉണ്ടായിരിക്കണം. ക്രെഡിറ്റ് കാർഡ് വഞ്ചനയിലേക്ക് നയിച്ചേക്കാവുന്ന വ്യത്യസ്‌ത സംഭവങ്ങളെ കുറിച്ച് ഇവിടെ വിശദമായി പറയുന്നു.

ക്രെഡിറ്റ് കാർഡ് തട്ടിപ്പുകളുടെ ചില സൂചനകൾ ഇവയാണ്;
1. എസ്.എം.എസിലോ മെയിലിലോ കാണുന്ന അജ്ഞാത ഇടപാടുകൾ : ഒരു എസ്.എം.എസ് അല്ലെങ്കിൽ ഇമെയിൽ വഴി ഒരു അജ്ഞാത ഇടപാട് കണ്ടെത്തിയാൽ, അത് ഒരു ക്രെഡിറ്റ് കാർഡ് തട്ടിപ്പിൻ്റെ സൂചനയായിരിക്കാം. ഇത്തരം മെസേജുകൾ കാണുകയാണെങ്കിൽ ക്രെഡിറ്റ് കാർഡ് കമ്പനിയെയോ ബാങ്കിനെയോ ഉടൻ തന്നെ അറിയിക്കണം. ഇത്തരം പ്രശ്നങ്ങൾ ഉണ്ടായാൽ തീർച്ചയായും കാർഡ് ബ്ലോക്ക് ചെയ്യാൻ ശുപാർശ ചെയ്യും.
2. സ്റ്റേറ്റ്മെന്റിൽ സംശയാസ്പദമായ എൻട്രി: ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്‌മെൻ്റിൽ സംശയാസ്പദമായ ഒരു എൻട്രി വന്നാൽ അത് കൃത്യമായി പരിശോധിക്കണം, ചിലപ്പോൾ ഫ്രോഡുകളുടെ ഇടപെടൽ കാരണമാവാം. ബാങ്ക് ഇടപാടുകളിലൂടെ നടത്തുന്ന അധിക ചാർജുകൾ മൂലമോ, പ്രത്യേക ഫീസുകൾ ചുമത്തുന്നത് കൊണ്ടോ ആണെങ്കിൽ ഭയപ്പെടേണ്ടതില്ല. എന്നാൽ ഇതൊന്നും അല്ലാത്ത കാരണങ്ങളാണെങ്കിൽ ബാങ്കിന് അത് വിശദീകരിക്കാൻ കഴിയില്ല.
3. ക്രെഡിറ്റ് പരിധിയിലെ മാറ്റം : നിങ്ങൾ ഉപയോഗിക്കാതെ തന്നെ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് പരിധിയെ പ്രതികൂലമായി ബാധിക്കപ്പെട്ടാൽ അതിനർത്ഥം മറ്റാരോ നിങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുവെന്നാണ്.
4. ബിൽ മുൻ മാസത്തെ പരിധിയെ മറികടക്കുന്നു: ഉപയോഗത്തിൽ മാറ്റമൊന്നും ഇല്ലാതിരിക്കെ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ബിൽ മുമ്പത്തെ ബില്ലിനെ മറികടന്നിട്ടുണ്ടെങ്കിൽ, അത് നിങ്ങളുടെ അറിവില്ലാതെ നടന്ന ചില നിയമവിരുദ്ധ ഇടപാടുകളാകാം.
5. ക്രെഡിറ്റ് കാർഡ് നമ്പർ അല്ലെങ്കിൽ ഒ.ടി.പി: ക്രെഡിറ്റ് കാർഡ് നമ്പറോ ഒ.ടി.പിയോ പങ്കിടാൻ മറ്റൊരാൾ നിങ്ങളെ പ്രേരിപ്പിക്കുന്ന ഒരു ഫോൺ കോൾ നിങ്ങൾക്ക് ലഭിക്കുകയാണെങ്കിൽ അതിൽ ഒരിക്കലും വീഴരുത്. അതിനാൽ ഇത്തരം ഫ്രോഡ് കോളുകൾക്കെതിരെ ജാഗ്രത പാലിക്കേണ്ടതുണ്ട്.
ക്രെഡിറ്റ് കാർഡ് തട്ടിപ്പുകൾ ഒഴിവാക്കാൻ നിങ്ങൾക്ക് ഇനിപ്പറയുന്ന മുൻകരുതലുകൾ എടുക്കാം:
1. ബാങ്കിനെയോ ക്രെഡിറ്റ് കാർഡ് കമ്പനിയെയോ സമീപിക്കുക : ഒരു ഇടപാടിനെക്കുറിച്ചോ നിങ്ങൾ ശ്രദ്ധിച്ച എൻട്രിയെക്കുറിച്ചോ എന്തെങ്കിലും സംശയമുണ്ടെങ്കിൽ, നിങ്ങൾ ആദ്യം ചെയ്യേണ്ടത് ബാങ്കിനെയോ ക്രെഡിറ്റ് കാർഡ് കമ്പനിയെയോ സമീപിച്ച് നിങ്ങളുടെ പരാതി അവരിൽ രജിസ്റ്റർ ചെയ്യുക എന്നതാണ്.
2. ഓൺലൈൻ ഇടപാടുകളിൽ ഇടപാട് പരിധി നിശ്ചയിക്കുക: നെറ്റ് ബാങ്കിംഗ് ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ ക്രെഡിറ്റ് കാർഡിലെ ഇടപാടിൻ്റെ പരമാവധി പരിധി നിങ്ങൾക്ക് സജ്ജീകരിക്കാൻ സാധിക്കും. അതോടെ നിങ്ങൾ ഉൾപ്പെടെ ആർക്കും ആ പരിധിക്കു മുകളിൽ ചിലവഴിക്കാൻ സാധിക്കില്ല. നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള നല്ലൊരു വഴിയാണിത്.
3. കാർഡ് നിങ്ങളുടെ കൈവശം സൂക്ഷിക്കുക: എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യമാണിത്. നിങ്ങൾ ആരുമായും കാർഡ് ഷെയർ ചെയ്യാതിരിക്കുക. അഥവാ ആരെങ്കിലുമായും കാർഡ് ഷെയർ ചെയ്താൽ അത് ക്ലോൺ ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്.
4. ഒടിപിയോ ക്രെഡിറ്റ് കാർഡ് നമ്പറോ ഒരിക്കലും പങ്കിടരുത്: ഒരിക്കലും ആരുമായും നിങ്ങളുടെ ക്രെഡിറ്റ് കാർഡ് നമ്പറോ ഒ.ടി.പിയോ പങ്കിടരുത്. കസ്റ്റമർ കെയറിൽ വിളിക്കുമ്പോൾ ആ ബാങ്ക് പ്രതിനിധിയോട് പോലും ഇത്തരം വിവരങ്ങൾ പങ്കിടാൻ പാടില്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
