ഡിജിറ്റൽ പേയ്‌മെൻ്റ് സംവിധാനം അനുദിനം വളർന്നുകൊണ്ടിരിക്കുന്നു. നേരിട്ട് പണം കൈമാറിയിരുന്നതിനു പകരം ഇന്ന് മൊബൈൽ ആപ്പുകളിലൂടെയാണ് പണമിടപാടുകൾ നടത്തുന്നത്. നിരവധി സുരക്ഷ സംവിധാനങ്ങൾ ഉറപ്പ് വരുത്തിയതിനു ശേഷമാണ് ഇത്തരം ഫിൻടെക് ആപ്പുകൾ രൂപപ്പെടുത്തിയത്. എന്നാൽ ഈ സുരക്ഷ ഒരുക്കിയിട്ടും ആളുകൾ പണമിടപാടുകളിൽ കബളിപ്പിക്കുകയോ പണം അയക്കേണ്ട വ്യക്തിയ്ക്ക് പകരം അശ്രദ്ധമായി മറ്റൊരാൾക്ക് പണം നൽകുകയോ ചെയ്യുന്ന കേസുകൾ ഇപ്പോഴും ഉണ്ട്.
പലപ്പോഴും തെറ്റായ യുപിഐ ഐഡി നൽകി തെറ്റായ അക്കൗണ്ടിലേക്ക് അബദ്ധത്തിൽ പണം അയക്കുന്ന നിരവധി സംഭവങ്ങളുണ്ട്. അതോടെ തങ്ങളുടെ പണം നഷട്മായെന്ന് എല്ലാവരും സ്വയം കരുതും. മാത്രമല്ല ഈ പണം പണം വീണ്ടെടുക്കാൻ ആരും തന്നെ ശ്രമിക്കുകയും ചെയ്യില്ല. ഇതൊരു തെറ്റായ പ്രവണതയാണ്. നിങ്ങളുടെ പക്കൽ നിന്നും നഷ്ടപ്പെട്ട ഈ പണം തിരിച്ചെടുക്കാൻ സാധിക്കും. അതിന് ആർ.ബി.ഐ തന്നെ ചില മാർഗ നിർദ്ദേശങ്ങൾ പറയുന്നുണ്ട്.
അതായത് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി ഇടപാടുകൾ നടത്തുമ്പോൾ തെറ്റായ അക്കൗണ്ടിലേക്ക് അബദ്ധത്തിൽ പണം അയച്ചാൽ ആദ്യം ഇതിനെ കുറിച്ച് പരാതി നൽകണം. അതായത് ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങിയ യു.പി.ഐ പ്ലാറ്റ്‌ഫോമുകളിലൂടെ നിങ്ങൾ തെറ്റായി പണം ട്രാൻസ്ഫർ ചെയ്‌താൽ നിങ്ങൾക്ക് NPCI പോർട്ടലിൽ പരാതി നൽകാം.

NPCI പോർട്ടലിൽ പരാതി നൽകുക
തെറ്റായ യു.പി.ഐ വഴി അബദ്ധത്തിൽ പണമിടപാട് നടത്തിയാൽ നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (NPCI) വെബ്‌സൈറ്റ് അനുസരിച്ച് നിങ്ങൾക്ക് പരാതി നൽകാം. ഫണ്ട് കൈമാറ്റം, വ്യാപാരി ഇടപാടുകൾ എന്നീ രണ്ട് തരത്തിലുള്ള ഇടപാടുകൾക്കും പരാതി ഉന്നയിക്കാം.
1) ഇതിനായി ആദ്യം നിങ്ങൾ npci.org.in എന്ന വെബ്‌സൈറ്റിൽ പോയി 'തർക്ക പരിഹാര സംവിധാനം' എന്ന ടാബിന് കീഴിൽ പരാതി ഫയൽ ചെയ്യാം.
2) യുപിഐ ഇടപാട് ഐഡി, വെർച്വൽ പേയ്‌മെൻ്റ് അഡ്രസ്സ്, ട്രാൻസ്ഫർ ചെയ്‌ത തുക, ഇടപാട് തീയതി, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ സഹിതം 'കംപ്ലയൻ്റ്' വിഭാഗത്തിൽ ക്ലിക്ക് ചെയ്ത് ഓൺലൈൻ ഫോം പൂരിപ്പിക്കുക.
3) നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് അയച്ച ആ തുകയെ കുറിച്ചുള്ള വിവരത്തിനായി ബാങ്ക് സ്റ്റേറ്റ്‌മെൻ്റും നിങ്ങൾ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.
4) ഫോം പൂരിപ്പിക്കുമ്പോൾ പരാതിയുടെ കാരണമായി നിങ്ങൾ 'മറ്റൊരു അക്കൗണ്ടിലേക്ക് തെറ്റായി ട്രാൻസ്ഫർ ചെയ്‌തു' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം.
NPCI വെബ്‌സൈറ്റ് അനുസരിച്ച് തേർഡ് പാർട്ടി ആപ്പ് (TPAP) വഴിയാണ് യു.പി.ഐ ഇടപാട് നടന്നതെങ്കിൽ എൻഡ് യൂസർ (പണം ലഭിച്ചയാൾ) ആദ്യം ഗൂഗിൾ പേ പോലുള്ള ഇത്തരം ആപ്പുകളിൽ ഒരു പരാതി ഉന്നയിക്കും. എന്നാൽ ആപ്പ് പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ ഉടൻ തന്നെ PSP ( പേയ്മെന്റ് സർവ്വീസ് പ്രൊവൈഡർ) വഴി പരിഹരിക്കാം. തുടർന്ന് എൻഡ് യൂസറിന് ബാങ്കിംഗ് ഓംബുഡ്‌സ്മാൻ വഴിയും ഈ പ്രശ്നത്തിന് പരിഹാരം ലഭിക്കും. എൻഡ് യൂസറിന്റെ പരാതിയുടെ സ്റ്റാറ്റസ് ബന്ധപ്പെട്ട ആപ്പിൽ തന്നെ അപ്‌ഡേറ്റ് ചെയ്യണം.
ആർ.ബി.ഐ ഓംബുഡ്സ്മാൻ
പരാതിക്കാരൻ ആദ്യം ഗൂഗിൾപേ, ഫോൺ പേ തുടങ്ങിയ ബന്ധപ്പെട്ട സിസ്റ്റം പങ്കാളിയെ സമീപിക്കണം. എന്നാൽ ആ പരാതിയിൽ യാതൊരു പരിഹാരവും ലഭിച്ചില്ലെങ്കിലോ, പരാതി നിരസിക്കുകയോ ചെയ്താലാണ് ഉപയോക്താവിന് ഡിജിറ്റൽ ഇടപാടുകൾക്കായി ഓംബുഡ്സ്മാനെ സമീപിക്കാൻ സാധിക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
