കടക്കെണി ഒഴിവാക്കാൻ ഒരു എളുപ്പവഴി; ചെയ്യേണ്ടത് ഇത്രമാത്രം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വരുമാനം കണ്ടെത്തുകയും വ്യത്യസ്തങ്ങളായ ആവശ്യങ്ങൾക്കുവേണ്ടി അത് ചെലവഴിക്കുകയും ചെയ്യുന്ന ഒരു പ്രക്രിയയാണ് നമ്മുടെ ജീവിതത്തിൽ ഓരോ ദിവസവും ആവർത്തിക്കപ്പെടുന്നത്. എന്നാൽ പലപ്പോഴും നമ്മുടെ ആവശ്യങ്ങൾ നിറവേറ്റാനുതകുന്ന അത്കൃരയും പണം പോക്കറ്റിൽ കാണണമെന്നുമില്ല. ഈ സാഹചര്യത്തിൽ പലപ്പോഴും സുഹൃത്തുക്കളിൽ നിന്നും പരിചയക്കാരിൽ നിന്നുമെല്ലാം കടം വാങ്ങുകയാണ് ചെയ്യുന്നത്.

 
കടക്കെണി ഒഴിവാക്കാൻ ഒരു എളുപ്പവഴി; ചെയ്യേണ്ടത് ഇത്രമാത്രം

ഇത്തരം സാഹചര്യങ്ങളിലാണ് ഫിനാൻഷ്യൽ മാനേജ്മെന്റ് നിങ്ങളുടെ സമ്പാദ്യശീലത്തിലും ചെലവുകൾ മനസിലാക്കി നടത്തുന്നതിനും നിർണായക പങ്കു വഹിക്കുന്നത്. വളരെ എളുപ്പത്തിൽ നിങ്ങളിൽ സമ്പാദ്യശീലം വളർത്താനും അനാവശ്യ ചെലവുകൾ ഒഴിവാക്കി കടം വാങ്ങുന്നത് കുറയ്ക്കുവാനും ഒരു എളുപ്പവഴിയുണ്ട്. അതാണ് കണക്കെഴുത്ത്. വലിയ കമ്പനികളിലും സ്ഥാപനങ്ങളിലും മാത്രമല്ല ഓരോ വ്യക്തികളും അവരവരുടെ വരവ് ചെലവ് കണക്കെഴുതി സൂക്ഷിക്കുന്നത് നല്ല ശീലമാണ്.

ഇനി പറയുന്ന രീതിയിൽ കണക്കെഴുതിയാൽ ഉറപ്പായും ജീവിതത്തിൽ പണത്തിന്റെ ബുദ്ധിമുട്ടു വരില്ല. ഇതിനായി ആദ്യം ചെയ്യേണ്ടത് ഓരോ ചിലവുകളുടെയും ബിൽ സൂക്ഷിക്കുക എന്നതാണ്. ബിൽ കിട്ടിയില്ല എന്നൊരു സന്ദർഭം വന്നാൽ ഒരു പേപ്പർ കഷ്ണത്തിലൂ ഫോണിലോ കുറിച്ചു വെക്കുക. ഈ ബില്ലുകളൊക്കെ സൂക്ഷിച്ചു വെച്ചു ഉറങ്ങുന്നതിന് മുന്പായി എല്ലാം എവിടെ എങ്കിലും കുറിച്ചു വെക്കുക. പിന്നീട് അതിൽ നിന്നും എല്ലാ ദിവസത്തെ കണക്കുമായി താരതമ്യം ചെയ്യുക.

ഇത്തരത്തിലെഴുതുന്ന കണക്ക് സ്വയം വിശകലനം നടത്തുക എന്നതും നിർണായകമാണ്. ആവശ്യത്തിന് ചിലവാക്കിയതും അത്യാവശ്യത്തിന് ചിലവാക്കിയതും അനാവശ്യത്തിന് ചിലവാക്കിയതുമെല്ലാം കണ്ടെത്താനാകും. അനാവശ്യ ചിലവുകൾ ഒഴിവാക്കാൻ അടുത്ത തവണ മുതൽ ശ്രദ്ധിക്കുക. ഇത് നിങ്ങളിൽ ഒരു സാമ്പത്തിക അച്ചടക്കം വളരാൻ സഹായിക്കും.

Read more about: debt
English summary

How to reduce debts and setup a financial discipline for tension free life

How to reduce debts and setup a financial discipline for tension free life
Story first published: Tuesday, June 8, 2021, 23:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X