കുട്ടികളിലെ സമ്പാദ്യശീലം: ആദ്യ പാഠങ്ങൾ ഇപ്പോൾ തന്നെ തുടങ്ങാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളിലെ സമ്പാദ്യശീലം അവരുടെ ഭാവിക്ക് തന്നെ വലിയ രീതിയിൽ ഗുണം ചെയ്യുന്ന ഒന്നാണ്. സ്കൂളിൽ നിന്നും വീട്ടിൽ നിന്നും പഠിക്കുന്ന സാമൂഹികവും അക്കാദമിക് ആയതുമായ വിഷയങ്ങൾ പോലെ തന്നെ അവരെ സമ്പദിക്കുന്നതിനെക്കുറിച്ചും ചെലവാക്കുന്നതിനെക്കുറിച്ചുമെല്ലാം പഠിപ്പിക്കേണ്ടതുണ്ട്. പണത്തിന്റെ മൂല്യവും അതിന്റെ ആവശ്യകതയും മനസിലാക്കി കൊടുക്കേണ്ടതുണ്ട്. പുതിയ തലമുറക്കാര്‍ക്ക് സമ്പാദ്യശീലത്തെക്കുറിച്ചും ചെലവ് നിയന്ത്രിക്കുന്നതിനെക്കുറിച്ചും അറിവ് കുറവാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

 
കുട്ടികളിലെ സമ്പാദ്യശീലം: ആദ്യ പാഠങ്ങൾ ഇപ്പോൾ തന്നെ തുടങ്ങാം

എന്നാൽ ചെറിയ പ്രായത്തിൽ തന്നെ അവരിൽ സമ്പാദ്യശീലത്തെക്കുറിച്ച് പറഞ്ഞുകൊടുക്കുന്നത് നല്ലതാണ്. സ്വയം ചെലവുകള്‍ നടത്തുന്നതും കണക്കു സൂക്ഷിക്കുന്നതും ബജറ്റിങ്ങിന്റെ ബാലപാഠങ്ങള്‍ പകര്‍ന്നുനല്‍കും. പലർക്കും ഉണ്ടായിരുന്നതും ഇപ്പോഴും സജീവമായി തന്നെ പലരും ഉപയോഗിച്ചു പോരുന്ന നിക്ഷേപക്കുടുക്കയാണ് ഇതിന്റെ തുടക്കം. പോക്കറ്റ് മണിയായി ലഭിക്കുന്ന പണം അവരെ ഇത്തരത്തിൽ ശേഖരിക്കാൻ പഠിപ്പിക്കുക.

ഒപ്പം ബുദ്ധിമുട്ടറിയാതെ വളർത്തിയെന്ന ക്ലീഷെ പ്രയോഗം മാറ്റിവെയ്ക്കം. കുട്ടികളുമായും ചെലവുകളെക്കുറിച്ച് സംസാരിക്കാം. പഠനത്തെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചുമൊക്കെ പറയുന്ന പോലെ സാമ്പത്തികമായ കാര്യങ്ങളും കുട്ടികളും മാതാപിതാക്കളുമായുള്ള ചർച്ച വിഷയമാകണം. പണം സമ്പാദിക്കുന്നതിനെക്കുറിച്ചും അതിന് പിന്നിലെ അദ്ധ്വാനത്തെക്കുറിച്ചും ചെലവുകളെപറ്റിയുമെല്ലാം സംസാരിക്കണം. അവരെ അക്കാര്യത്തിൽ ബോധവൽക്കരിക്കുന്നതോടൊപ്പം തന്നെ അവരുടെ അഭിപ്രായങ്ങളും തേടാം, അവരെകൊണ്ട് തന്നെ ചിന്തിപ്പിക്കാം. അത് അവരെ ഉത്തരവാദിത്വമുള്ള ഒരു ഫിനാൻഷ്യൽ മാനേജരാക്കും.

കുട്ടികൾക്ക് ആവശ്യമായ പണം മാത്രം നൽകുക. അനാവശ്യമായി അവരുടെ ചെറിയ സന്തോഷങ്ങൾക്കുവേണ്ടി നിസാരമായി പണം ചെലവഴിക്കുന്നത് ഒരു പക്ഷെ അവർ പണത്തിന്റെ മൂല്യം മനസിലാക്കാൻ പരാജയപ്പെടുന്നതിന് കാരണമാകാം. വിജയങ്ങളിൽ സമ്മാനമായി പണം നൽകുന്നതും ഒഴിവാക്കാം. ചെറിയ ചെറിയ വിജയങ്ങള്‍ നേടുമ്പോള്‍ ഒക്കെ ചെറിയ തുകകള്‍ നല്‍കുക. ഇത് അവരുടെ തന്നെ എന്തെങ്കിലും വലിയ ആവശ്യങ്ങള്‍ക്കായുള്ള ചെറിയ സമ്പാദ്യമാണെന്ന് പറഞ്ഞ് ബോധ്യപ്പെടുത്തുക. പണം എളുപ്പത്തില്‍ ലഭിക്കുന്നതല്ല എന്നവര്‍ പഠിക്കും. അതോടൊപ്പം കിട്ടുന്ന പണം ഭാവിയിലെ ലക്ഷ്യങ്ങള്‍ നേടാനായി സ്വരുക്കൂട്ടണമെന്നതും. ഒപ്പം നല്ല ശീലങ്ങള്‍ക്കുള്ള പ്രോത്സാഹനവുമാകും.

ആവശ്യങ്ങളും ആഡംബരങ്ങളും വേര്‍തിരിച്ചറിയാന്‍ കഴിയണം. ഏറെ യാത്ര ചെയ്യേണ്ടി വരുന്ന ബിസിനസുകാരനു നല്ലൊരു കാര്‍ ആഡംബരമല്ലായിരിക്കും. എന്നാല്‍ മാസ ശമ്പളക്കാരനായ ഇടത്തരക്കാരന് അതിന്റെ ആവശ്യമുണ്ടാവില്ല. അല്ലെങ്കില്‍ സ്‌കൂട്ടറോ ബൈക്കോ ധാരാളം. പണത്തിന്റെ മൂല്യമറിയാത്തതിന്റെ ന്യൂനതകള്‍ പുതുതലമുറയില്‍ പ്രകടമാണ്. പതിനായിരങ്ങള്‍ ശമ്പളം ലഭിക്കുന്നവരുടെയും ബാങ്ക് അക്കൗണ്ട് മാസാവസാനമെത്തും മുമ്പു കാലി. അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെട്ടാല്‍ പിന്നെ പിടിച്ചു നില്‍ക്കാന്‍ പോലുമാകാതെ വീഴ്ച. ഇതിനൊക്കെ പരിഹാരമാണു ചെറുപ്പത്തിലേ ഉള്ള സാമ്പത്തിക പാഠം.

Read more about: savings
English summary

How to teach your children savings habit from school days

How to teach your children savings habit from school days
Story first published: Wednesday, June 2, 2021, 22:30 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X