ന്യൂഡൽഹി: പുതിയ ജോലി ലഭിച്ച് മറ്റൊരു സ്ഥാപനത്തിലേക്ക് പോകുമ്പോൾ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ആ സ്ഥാപനത്തിലേക്ക് ട്രാൻഫർ ചെയ്യുകയെന്നത് പലപ്പോഴും പലർക്കും ഒരു തലവേദനയായി മാറാറുണ്ട്. എന്നാൽ ജീവനക്കാർക്ക് അവരുടെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്) അക്കൗണ്ട് സ്വയം അവരുടെ മുൻപത്തെ തൊഴിലിടത്തിൽ നിന്ന് പുതിയ തൊഴിലിടത്തിലേക്ക് മാറ്റാൻ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) അനുവദിക്കുന്നു. ഇത് നിങ്ങൾക്ക് ഓൺലൈനായും ഓഫ്‌ലൈനായും ചെയ്യാം. ഈ സൗകര്യം ഇ-സേവ പോർട്ടലിൽ ലഭ്യമാണ്.
ഓൺലൈൻ ഇപിഎഫ് അക്കൗണ്ട് മാറ്റാൻ തുടങ്ങുന്നതിന് മുൻപ് തന്നെ, മെമ്പർ ഇ-സേവാ പോർട്ടലിൽ നിങ്ങളുടെ യു.എ.എൻ (യൂണിവേർസൽ അക്കൗണ്ട് നമ്പർ) ആക്റ്റിവേറ്റ് ചെയ്യേണ്ടതുണ്ട്. മെമ്പർ ഈ-സേവ പോർട്ടലിൽ ലോഗിൻ ചെയ്തുകഴിഞ്ഞാൽ, നിങ്ങളുടെ പേര്, ബന്ധപ്പെടാനുള്ള വിവരങ്ങൾ, വൈവാഹിക നില തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ശരിയായിട്ടാണോ നൽകിയിട്ടുള്ളതെന്ന് പരിശോധിക്കുക. കൂടാതെ നിങ്ങളുടെ അക്കൗണ്ട് നമ്പർ, ഐഎഫ്എസ്‌സി കോഡ്, ആധാർ നമ്പർ എന്നിവയും ശരിയായിട്ടാണോ ഉള്ളതെന്ന് ഉറപ്പുവരുത്തുക. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും ആധാറും, തൊഴിലുടമയും യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയും (UIDAI) ഡിജിറ്റലായി അംഗീകരിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതും പ്രധാനമാണ്.
ഇപിഎഫ് അക്കൗണ്ട് ഇ-ട്രാൻസ്‌ഫർ ചെയ്യാനുള്ള ഘട്ടങ്ങൾ
1. https://unifiedportal-mem.epfindia.gov.in/memberinterface/ എന്ന ലിങ്കിൽ പോയി നിങ്ങൾ യു.എ.എൻ, പാസ്‌വേഡ്, കാപ്‌ച (കമ്പ്യൂട്ടർ ഉപയോഗിക്കുന്ന വ്യക്തി മനുഷ്യൻ ആണോ എന്ന് പരീക്ഷിക്കാനുള്ള സംവിധാനം) എന്നിവ നൽകി ലോഗിൻ ചെയ്യുക.
2. 'ഓൺലൈൻ സേവനങ്ങൾ' എന്ന ടാബിന് താഴെ 'ഓൺലൈൻ അംഗം- ഇപിഎഫ് അക്കൗണ്ട്' എന്നതിൽ ക്ലിക്കുചെയ്യുക. അപ്പോൾ സ്‌ക്രീനിൽ ഒരു പുതിയ പേജ് തുറക്കും. അതിൽ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ, നിങ്ങൾ പണം കൈമാറാൻ ആഗ്രഹിക്കുന്ന ഇപ്പോഴത്തെ ഇപിഎഫ് അക്കൗണ്ട് എന്നിവ കാണിക്കും.
3. നിങ്ങളുടെ സാലറി സ്ലിപ്പിലോ നിലവിലെ തൊഴിലുടമയിൽ നിന്ന് ലഭിച്ച ഇപിഎഫ് പ്രസ്താവനയിലോ ചേർത്തിരിക്കുന്ന പിഎഫ് നമ്പർ നൽകുക.
4. ട്രാൻസ്ഫർ ഫോം സാക്ഷ്യപ്പെടുത്തുന്നതിന് നിങ്ങളുടെ ഇപ്പോഴത്തെ തൊഴിലുടമയെ തിരഞ്ഞെടുക്കാനാവുമോയെന്ന് പരിശോധിക്കുക. നിലവിലുള്ള അല്ലെങ്കിൽ മുമ്പത്തെ തൊഴിലുടമ ട്രാൻസ്ഫർ ഫോം സാക്ഷ്യപ്പെടുത്തേണ്ടതാണ്.
5. ഇപ്പോൾ ഒരു പേജ് തുറക്കുന്നതാണ്. ഇവിടെ ഇപിഎഫ് നമ്പർ (മെമ്പർ ഐഡി) നൽകുക. നിങ്ങളുടെ നിലവിലുള്ളതും മുമ്പത്തേയും തൊഴിലുടമ യുഎഎൻ രജിസ്റ്റർ ചെയ്ത ഐഡി. ഈ ഐഡികൾ തമ്മിൽ മാറ്റമുണ്ടെങ്കിൽ നിങ്ങളുടെ മുമ്പത്തെ തൊഴിലുടമ രജിസ്റ്റർ ചെയ്ത ഐഡി ഉപയോഗിക്കുക.
6. അതിനുശേഷം 'ഗെറ്റ് ഡീറ്റെയിൽസ്' എന്നതിൽ ക്ലിക്കുചെയ്യുക. അപ്പോൾ നിങ്ങളുടെ ഇപിഎഫ് അക്കൗണ്ടിന്റെ വിശദാംശങ്ങൾ സ്ക്രീനിൽ ദൃശ്യമാകും. ശേഷം നിലവിലെ ഇപിഎഫ് അക്കൗണ്ടിലേക്ക് പണം കൈമാറേണ്ട ഇപിഎഫ് അക്കൗണ്ട് തിരഞ്ഞെടുക്കുക.
7. 'ഗെറ്റ് ഒടിപി' എന്നതിൽ ക്ലിക്കുചെയ്യുക, ലഭിച്ച ഒടിപി നൽകുക. അതിനുശേഷം 'സബ്മിറ്റ്' ബട്ടണിൽ ക്ലിക്കുചെയ്യുക. സബ്മിറ്റ് ചെയ്തത് വിജയിച്ചാൽ നിങ്ങൾക്ക് ട്രാക്കിംഗ് ഐഡി ലഭിക്കുന്നതാണ്.
ഇ-ട്രാൻസ്ഫർ ഇപിഎഫ് അക്കൗണ്ടിന്റെ സ്റ്റാറ്റസ് അറിയാൻ എങ്ങനെയാണ് ട്രാക്ക് ചെയ്യേണ്ടത്.
പണം കൈമാറ്റം ചെയ്യാനുള്ള അഭ്യർത്ഥനയുടെ നില പരിശോധിക്കാൻ മെമ്പർ ഇ-സേവ പോർട്ടൽ ഇപിഎഫ് ഉടമയെ അനുവദിക്കുന്നുണ്ട്. സ്റ്റാറ്റസ് ട്രാക്ക് ചെയ്യാൻ 'ഓൺലൈൻ സേവനങ്ങൾ' എന്ന ടാബിന് താഴെ നൽകിയിട്ടുള്ള 'ട്രാക്ക് ക്ലെയിം സ്റ്റാറ്റസ്' ഓപ്ഷൻ ഉപയോഗിച്ച് നിങ്ങൾക്ക് സ്റ്റാറ്റസ് ട്രാക്കുചെയ്യാവുന്നതാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
