ഇന്ത്യയിൽ ഒരു നികുതി ദാതാവിനു നൽകുന്ന തിരിച്ചറിയൽ രേഖയാണ് പാൻ കാർഡ്. ആധാർ കാർഡ് പോലെ ഒരു സുപ്രധാന തിരിച്ചറിയൽ രേഖയാണിത്. പാൻ എന്നതിന്റെ പൂർണരൂപം പെർമെനന്റ് അക്കൗണ്ട് നമ്പർ എന്നാണ്. എല്ലാ തരം സാമ്പത്തിക ഇടപാടുകൾക്കും നിലവിൽ പാൻകാർഡും നിർബന്ധമാണ്. ഇനിയും അപേക്ഷിക്കാത്തവർക്ക് വീട്ടിലിരുന്ന് പോലും അപേക്ഷിക്കാം. പാൻ കാർഡിൽ തിരുത്തുകൾ ഉള്ളവർക്കും അവസരമുണ്ട്.
നിങ്ങളുടെ പേര്, ജനനത്തീയതി (DoB), ഒപ്പ്, ഫോട്ടോ, പിതാവിൻ്റെ പേര്, ലിംഗഭേദം, ആധാർ, മൊബൈൽ നമ്പർ, അഡ്രസ്സ് അല്ലെങ്കിൽ ഇമെയിൽ ഐഡി എന്നീ വിവരങ്ങൾ തെറ്റായി അച്ചടിച്ചുവെങ്കിൽ അത് ഉടൻ തന്നെ തിരുത്തി അപ്ഡേറ്റ് ചെയ്യണം.
NSDL ഇ-ഗവൺമെൻ്റ് പോർട്ടലിലോ UTI ഇൻഫ്രാസ്ട്രക്ചർ ടെക്നോളജി ആൻഡ് സർവീസസ് ലിമിറ്റഡിൻ്റെ (UTIITSL) വെബ്‌സൈറ്റിലോ പാൻ കാർഡുകളിലെ തിരുത്തലുകൾ പൂർത്തീകരിക്കാം. NSDL ഇ-ഗവൺമെൻ്റ് വെബ്‌സൈറ്റിലാണ് നിങ്ങൾ പാൻ കാർഡിന് അപേക്ഷിച്ചതെങ്കിൽ അതേ പോർട്ടലിൽ തന്നെ തെറ്റുകൾ തിരുത്തി അപ്‌ഡേറ്റ് ചെയ്യാം. അഥവാ UTIITSL വഴിയാണ് നിങ്ങളുടെ പാൻ കാർഡ് ചെയ്തതെങ്കിൽ ആ വെബ്‌സൈറ്റിലൂടെ തന്നെ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്.
NSDL e-Gov പോർട്ടലിൽ പാൻ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം
1. ആദ്യം www.protean-tinpan.com എന്ന NSDL e-Gov വെബ്സൈറ്റ് സന്ദർശിക്കുക
2. സർവ്വീസ് ടാബിന് താഴെയുള്ള 'പാൻ' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക
3. 'പാൻ ഡാറ്റയിലെ മാറ്റം/തിരുത്തൽ' എന്നതിന് കീഴിൽ, 'അപ്ലൈ' എന്നതിൽ ക്ലിക്ക് ചെയ്യുക
4. ഇനി പാൻ അപേക്ഷ പൂരിപ്പിക്കുക
5. ശേഷം ഒരു 'ക്യാപ്‌ച കോഡ്' വരും. അത് ടൈപ്പ് ചെയ്ത് നൽകി സബമിറ്റ് ക്ലിക്ക് ചെയ്യുക
6. 'കണ്ടിന്യൂ വിത്ത് പാൻ ആപ്ലിക്കേഷൻ ഫോം' എന്നതിൽ ക്ലിക്ക് ചെയ്യുക
7. പേയ്മെൻ്റ് നടത്തുക
8. ഇ-കെവൈസിയും ഇ-സൈനും നൽകുക.

UTIITSL വെബ്സൈറ്റിൽ പാൻ അപ്ഡേറ്റ് ചെയ്യുന്നത് എങ്ങനെ?
1. ആദ്യം UTIITSL വെബ്സൈറ്റായ www.pan.utiitsl.com/PAN സന്ദർശിക്കുക.
2. 'പാൻ കാർഡിലെ Change/Correction' ക്ലിക്ക് ചെയ്യുക
3. ഇനി ഡോക്യുമെൻ്റുകൾ സമർപ്പിക്കുന്ന രീതി തിരഞ്ഞെടുക്കുക, എന്നിട്ട് നിങ്ങളുടെ പാൻ നമ്പർ നൽകുക.
4. നമ്പർ കൊടുത്തതിനു ശേഷം 'സബ്മിറ്റ്' ക്ലിക്ക് ചെയ്താൽ ഒരു റഫറൻസ് നമ്പർ വരും.
5. ഇനി തെറ്റുകൾ തിരുത്തേണ്ട വിവരങ്ങൾ ഏതെല്ലാമെന്ന് തിരഞ്ഞെടുക്കുക
6. ഡോക്യുമെൻ്റുകൾ അപ്‌ലോഡ് ചെയ്‌ത് 'സബ്മിറ്റ്' ക്ലിക്ക് ചെയ്തു കഴിഞ്ഞാൽ പേയ്‌മെൻ്റ് നടത്തുക.
ഈ- പാൻ എന്താണ്?
ഇന്ത്യൻ പൗരൻമാരുടെ സാമ്പത്തിക ഇടപാടുകൾക്കായി ആദായനികുതി വകുപ്പ് തയ്യാറാക്കിയ തിരിച്ചറിയൽ രേഖയാണ് പാൻ കാർഡ്. അതിൽ പത്തക്ക ആൽഫാന്യൂമെറിക് സംഖ്യയുമുണ്ട്. ഇത് സാധാരണയായി ഫിസിക്കൽ രൂപത്തിലുള്ള തിരിച്ചറിൽ കാർഡാണ്. അതിന്റെ ഡിജിറ്റൽ ഒപ്പിട്ട ഇലക്ട്രോണിക് രൂപത്തിലുള്ള രേഖയാണ് ഇ-പാൻ. നിലവിൽ ഇതും ഒരു സാധുവായ തെളിവാണ്.
പാൻ കാർഡിന് അപേക്ഷിച്ചാൽ 15 മുതൽ 20 ദിവസം കൊണ്ടാണ് കാർഡ് നിങ്ങൾക്ക് ലഭിക്കുന്നത്. എന്നാൽ ഇ-പാൻ മണിക്കൂറുകൾ കൊണ്ട് നിങ്ങൾക്ക് സ്വന്തമാക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
