സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉൾപ്പെടെ രാജ്യത്തെ ഒട്ടുമിക്ക ബാങ്കുകളും സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചുകൊണ്ടിരിക്കുകയാണ്. റിസർവ് ബാങ്ക് അടിസ്ഥാന പലിശ നിരക്കുകളിൽ കുറവു വരുത്തിയതോടെയാണ് ഇതിന് ആനുപാതികമായി മറ്റ് ബാങ്കുകളും നിക്ഷേപ പലിശ കുറയ്‌ക്കുന്നത്. മിക്ക ആളുകളുടേയും പ്രിയപ്പെട്ട സേവിംഗ്സ് ഉപാധിയാണ് ദീർഘകാലത്തേക്ക് ഉള്ള സ്ഥിര നിക്ഷേപങ്ങൾ. പരിപൂർണ സുരക്ഷയ്‌ക്കൊപ്പം ഉയർന്ന പലിശയുമാണ് സ്ഥിര നിക്ഷേപങ്ങൾക്ക് ഇത്ര ഏറെ ജനപ്രീതി ലഭിക്കാൻ കാരണം.
എഫ്‌ഡിയുടെ പലിശ നിരക്ക് കുറയുന്ന സാഹചര്യത്തിൽ അതേ സുരക്ഷ ലഭിക്കുന്ന മറ്റ് നിക്ഷേപ മാർഗങ്ങൾ ആലോചിച്ചാലോ? നിങ്ങൾ ഒരു ശമ്പളക്കാരായ വ്യക്തിയാണെങ്കിൽ സ്ഥിര നിക്ഷേപം പോലെ തന്നെ വൊളണ്ടറി പ്രൊവിഡന്റ് ഫണ്ട് (വിപിഎഫ്) വഴിയും നിക്ഷേപത്തിൽ ഉയർന്ന ഉറപ്പുള്ള വരുമാനം നേടാൻ കഴിയും. ധനകാര്യ ആസൂത്രകരെല്ലാം തന്നെ അഭിപ്രായപ്പെടുന്നത് വിപിഎഫ് വഴി ഇപിഎഫ് സംഭാവന വർദ്ധിപ്പിക്കാനാണ്.
വിപിഎഫ് നിക്ഷേപത്തിലൂടെ ഉയർന്ന വരുമാനം നേടാം
പിഎഫ് തുക വർദ്ധിപ്പിച്ചുകൊണ്ട് ഉയർന്ന വരുമാനം നേടാനുള്ള ഒരു ഓപ്‌ഷനാണ് വൊളണ്ടറി പ്രൊവിഡന്റ് ഫണ്ട്. വിപിഎഫ് പ്രധാനമായും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടുമായി (ഇപിഎഫ്) സമാനമാണ്. ജീവനക്കാർ അവരുടെ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടിലേക്ക് 12% സംഭാവന നൽകിയ ശേഷം അധികമായി നൽകുന്ന സംഭാവനയാണ് വിപിഎഫ്. പ്രൊവിഡന്റ് ഫണ്ടിന് ലഭിക്കുന്ന പലിശ നിരക്ക് തന്നെയാണ് വിപിഎഫിനും ലഭിക്കുക. ഏപ്രിൽ പാദത്തിലാണ് പിപിഎഫ് നിക്ഷേപത്തിന്റെ പലിശ നിരക്ക് 7.9 ശതമാനത്തിൽ നിന്ന് 7.1 ശതമാനമായി കുറച്ചത്.
ശമ്പളക്കാരനായ ഒരു വ്യക്തിക്ക് അടിസ്ഥാന ശമ്പളത്തിന്റെയും അലവൻസിന്റെയും (ഡിഎ) പരമാവധി 100 ശതമാനം വരെ ഇതിലേക്ക് നിക്ഷേപിക്കാൻ കഴിയും. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ജീവനക്കാർക്ക് മാത്രമേ വിപിഎഫിൽ നിക്ഷേപം നടത്താൻ യോഗ്യതയുള്ളൂ. പലിശയ്‌ക്ക് പുറമെ വിപിഎഫിലേക്കുള്ള സംഭാവനകൾ സെക്ഷൻ 80 സി പ്രകാരം നികുതിയിളവിന് അർഹമാണ്.
ഒന്നര ലക്ഷം രൂപവരെയാണ് പരമാവധി ഈയിനത്തില്‍ ലഭിക്കുന്ന നികുതിയിളവ്. മാത്രമല്ല കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന തുകയ്‌ക്ക് ആദായ നികുതി നല്‍കേണ്ടതുമില്ല. പിഎഫിന്റെ പോലെ വിപിഎഫ് നിക്ഷേപത്തിന്റേയും പലിശ നിർണ്ണയിക്കുന്നതും ഇതിന്റെ മേൽനോട്ടം വഹിക്കുന്നതും കേന്ദ്ര സർക്കാരായതിനാൽ പിപിഎഫ് തികച്ചും ഒരു സുരക്ഷിത നിക്ഷേപമാണെന്ന് സംശയമില്ലാതെ പറയാം.
വിപിഎഫ് നിക്ഷേപത്തിന് അഞ്ച് വർഷത്തെ ലോക്ക് ഇൻ കാലയളവുണ്ട്. അതിനാൽ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് നിങ്ങൾ നിക്ഷേപം പിൻവലിക്കുകയാണെങ്കിൽ, വിപിഎഫ് സംഭാവനയിലൂടെ നേടിയ പലിശയ്‌ക്ക് നികുതി നൽകേണ്ടിവരും. വിപിഎഫ് നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന ജീവനക്കാർക്ക് കമ്പനിയുടെ മാനവ വിഭവശേഷി / ശമ്പള വകുപ്പിനോട് അഭ്യർത്ഥിച്ചുകൊണ്ട് നിക്ഷേപം ആരംഭിക്കാവുന്നതാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications