ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ടെലികോം ടവര്‍ കമ്പനികളായ ഭാരതി ഇന്‍ഫ്രാടെല്ലും ഇന്‍ഡസ് ടവേഴ്സും തമ്മിലുള്ള ലയനത്തിന് ടെലികോം മന്ത്രാലയം അനുമതി നല്‍കിയത്. മാസങ്ങള്‍ക്കു മുമ്പ് തന്നെ ഇരു കമ്പനികളും ലയിക്കാന്‍ തീരമാനിച്ചിരുന്നു. എന്നാല്‍, നേരിട്ടുള്ള വിദേശ നിക്ഷേപം സംബന്ധിച്ചുള്ള കാരണങ്ങളാല്‍ ടെലികോം വകുപ്പിന്റെ അനുമതി വൈകുകയായിരുന്നു.
ലയനം കൊണ്ട് വോഡഫോണ്‍ ഐഡിയയ്ക്കുള്ള ഗുണം
ഭാരതി ഇന്‍ഫ്രാടെല്‍ (42%), ബ്രിട്ടനിലെ വോഡഫോണ്‍ ഗ്രൂപ്പ് (42%), വോഡഫോണ്‍ ഐഡിയ (11.15%), അമേരിക്കയിലെ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ പ്രോവിഡന്‍സ് (4.85%) എന്നിരുടെ സംയുക്ത സംരംഭമാണ് ഇന്‍ഡസ് ടവേഴ്സ്. പ്രമുഖ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്ലിന്റെ ഉപസ്ഥാപനമാണ് ഭാരതി ഇന്‍ഫ്രാടെല്‍. ലയനം പൂര്‍ത്തിയാവുന്നതോടെ തങ്ങളുടെ കൈയിലുള്ള 11.5 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനും ഇതിലൂടെ സമാഹരിക്കുന്ന തുക കൊണ്ട് ടെലികോം മന്ത്രാലയത്തിന് നല്‍കാനുള്ള കുടിശ്ശിക അടയ്ക്കാനും കമ്പനിയ്ക്ക് സാധിക്കും. ഏകദേശം 4,500 കോടി രൂപയോളം ഇതുവഴി സമാഹരിക്കാമെന്നാണ് കമ്പനി കരുതുന്നത്. അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ (എജിആര്‍) വിഷയത്തിലെ സുപ്രീം കോടതി ഉത്തരവ് കനത്ത തിരിച്ചടിയാണ് വോഡഫോണ്‍- ഐഡിയയ്ക്ക് ഏല്‍പ്പിച്ചത്.
ടെലികോം മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, ഏകദേശം 56,709.49 കോടി രൂപയാണ് പ്രിന്‍സിപ്പല്‍ തുക, പലിശ തുടങ്ങിയ ഇനത്തില്‍ കമ്പനിയ്ക്ക് കുടിശ്ശികയുള്ളത്. പോയ തിങ്കളാഴ്ച 2,500 കോടി രൂപയും വ്യാഴാഴ്ച 1,000 കോടി രൂപയും കമ്പനി തിരിച്ചടച്ചിരുന്നു. ഡിസംബര്‍ പാദത്തിലെ കണക്കുകള്‍ പ്രകാരം കമ്പനി 6,453 കോടി രൂപയുടെ നഷ്ടം നേരിട്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇക്കാരണത്താല്‍ തന്നെ എജിആര്‍ കുടിശ്ശിക തിരിച്ചടയ്ക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നും കമ്പനി വൃത്തങ്ങള്‍ അറിയിക്കുന്നു. ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികള്‍ കമ്പനിയുടെ റേറ്റിങ് കുറയ്ക്കുന്നതു കാരണം ഫണ്ട് സമാഹരണം ആശങ്കയിലാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
എന്താണ് എജിആര്‍?
ഓപ്പറേറ്റര്‍മാര്‍ നല്‍കേണ്ട നികുതി കണക്കാക്കാന്‍ ടെലികോം വകുപ്പ് സ്വീകരിക്കുന്ന രീതിയാണ് എജിആര്‍ അഥവാ അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ. ടെലികോം സേവനങ്ങളില്‍ നിന്നുള്ള വരുമാനം മാത്രം എജിആറില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്ന രാജ്യത്തെ ടെലികോം കമ്പനികളുടെ ആവശ്യത്തെ സര്‍ക്കാര്‍ അംഗീകരിച്ചില്ല. ടെലികോം ഇതര പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം കൂടി എജിആറില്‍ ഉള്‍പ്പെടുത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതോടെ 14 വര്‍ഷത്തെ നിയമ പോരാട്ടത്തിന് അറുതി വരുത്തിക്കൊണ്ട് എജിആറിനെ കുറിച്ചുള്ള സര്‍ക്കാരിന്റെ നിര്‍വചനം കൊടിതി ശരിവച്ചു.
ലയനം
ഭാരതി ഇന്‍ഫ്രാടെല്ലും ഇന്‍ഡസ് ടവേഴ്സും തമ്മിലുള്ള ലയനം 2018 ഏപ്രിലില്‍ തന്നെ ഇരു കമ്പനികളും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ടെലികോം മന്ത്രാലയത്തിന്റെ അനുമതി വൈകിയത് ലയനം നീണ്ടുപോവാന്‍ കാരണമായി. ലയനം പൂര്‍ത്തിയാവുന്നതോടെ ചൈനയ്ക്ക് പിന്നില്‍ ഏറ്റവും കൂടുതല്‍ ടവറുകളുള്ള ലോകത്തെ രണ്ടാമത്തെ കമ്പനിയാവുമിത്. 1.63 ലക്ഷം ടവറുകളാവും കമ്പനിയ്ക്കുണ്ടാവുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
