രാജ്യത്ത് കൊറോണ വൈറസ് മഹാമാരിയ്ക്കെതിരായ പോരാട്ടത്തെ പിന്തുണയ്ക്കുന്നതിനായി പിഎം കെയേഴ്സ് ഫണ്ടിലേക്കും മറ്റ് ആറ് സംസ്ഥാനങ്ങളിലേക്കും നേരിട്ട് 7 കോടി രൂപ സംഭാവന ചെയ്തതായി ചൈനീസ് ടെലികോം നിർമാതാക്കളായ ഹുവാവേ പറഞ്ഞു. കോവിഡ് -19 ന്റെ വ്യാപനം തടയാൻ സഹായിക്കുന്നതിന് വിദൂര താപനില നിരീക്ഷണം പോലുള്ള സാങ്കേതിക വിദ്യകളും ഇന്ത്യയുമായി പങ്കിടാൻ തയ്യാറാണെന്ന് ഹുവായ് അടുത്തിടെ വാഗ്ദാനം ചെയ്തിരുന്നു.
ചൈനയിൽ നിന്നുള്ള തങ്ങളുടെ പഠനങ്ങളും അനുഭവങ്ങളും ഇന്ത്യയിലെ നിലവിലെ സാഹചര്യങ്ങളിൽ പ്രയോഗിക്കുന്നതിനും വിദൂര താപനില നിരീക്ഷണം പോലുള്ള പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് കോവിഡ് -19 നെ നേരിടാൻ സഹായിക്കുന്നതിനുമുള്ള പരിഹാരങ്ങൾക്കായി പ്രവർത്തിക്കുന്നുണ്ടെന്ന് ഹുവാവേ ഇന്ത്യ സിഇഒ ജയ് ചെൻ പറഞ്ഞു. പകർച്ചവ്യാധി നിരീക്ഷണത്തെ പിന്തുണയ്ക്കുന്നതിന് 5 ജി + തെർമൽ ഇമേജിംഗ് പോലുള്ള സാങ്കേതിക വിദ്യ വഴി ചലിക്കുന്ന വസ്തുവിന്റെ താപനില തത്സമയം കൃത്യമായി നിരീക്ഷിക്കാൻ കഴിയുമെന്ന് കമ്പനി അറിയിച്ചു. കൊറോണ വൈറസ് അണുബാധ തടയുന്നതിനായി ചൈനയിൽ ഈ സാങ്കേതികവിദ്യ പ്രയോഗിച്ചിരുന്നു.

തങ്ങളുടെ സാമൂഹിക ഉത്തരവാദിത്തങ്ങളെ അടിസ്ഥാനമാക്കി അടുത്തിടെ നടന്ന ഈ മഹാമാരിയെതിരെ പോരാടുന്നതിന് ഇന്ത്യൻ സർക്കാരിന് പിന്തുണ നൽകുന്നതിന്റെ ഭാഗമായി ഹുവാവേ ഇന്ത്യയും സംഭാവന നൽകിയിരുന്നതായി ചെൻ പറഞ്ഞു. ടെലികോം ഓപ്പറേറ്റർമാരായ ഭാരതി എയർടെൽ, റിലയൻസ് ജിയോ എന്നിവയും ഇതിനകം പിഎം-കെയർ ഫണ്ടിലേക്ക് സംഭാവന നൽകിയിട്ടുണ്ട്.
കോവിഡ് -19 നെതിരായ രാജ്യത്തിന്റെ പോരാട്ടത്തെ പിന്തുണയ്ക്കുന്നതിനായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് പിഎം കെയർസ് ഫണ്ടിലേക്ക് 500 കോടി രൂപ സംഭാവന പ്രഖ്യാപിച്ചിരുന്നു. ഭാരതി എന്റർപ്രൈസസും അതിന്റെ കമ്പനികളായ ഭാരതി എയർടെൽ, ഭാരതി ഇൻഫ്രാറ്റെലും കൊറോണ വൈറസിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് 100 കോടിയിലധികം രൂപ സംഭാവന ചെയ്തിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
