ചൈനീസ് ടെലികോം കമ്പനിയായ ഹുവാവേ ടെക്നോളജീസ് 2020 ലെ ഇന്ത്യയിലെ വരുമാന ലക്ഷ്യം 50 ശതമാനം വരെ വെട്ടിക്കുറച്ചതായും രാജ്യത്തെ പകുതിയിലധികം ജീവനക്കാരെ പിരിച്ചുവിട്ടതായും റിപ്പോർട്ട്. ചൈനീസ് ചരക്കുകൾ ബഹിഷ്കരിക്കാനുള്ള ഇന്ത്യയുടെ ആഹ്വാനത്തിനിടയിലാണ് വാർത്ത പുറത്തു വന്നിരിക്കുന്നത്. രാജ്യത്തെ പകുതിയിലധികം ഹുവാവേ ജീവനക്കാരെ പിരിച്ചുവിടാൻ നിർദ്ദേശിച്ച റിപ്പോർട്ട് ശരിയല്ലെന്ന് ഹുവാവേയുടെ ഇന്ത്യ യൂണിറ്റ് അറിയിച്ചു.
ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയിൽ നേരത്തെ ലക്ഷ്യമിട്ട 700-800 മില്യൺ ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ 2020 ൽ 350-500 മില്യൺ ഡോളർ വരുമാനം കമ്പനി ലക്ഷ്യമിടുന്നതായാണ് പത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗവേഷണ-വികസന മേഖലകളെയും ആഗോള സേവന കേന്ദ്രത്തെയും ഒഴിവാക്കി കമ്പനി 60-70 ശതമാനം ഇന്ത്യൻ ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

രാജ്യത്തെ എല്ലാ ഉപഭോക്താക്കളുമായി പ്രവർത്തിക്കുന്നത് തുടരുകയാണെന്ന് ഹുവാവേയുടെ ഇന്ത്യ യൂണിറ്റ് അറിയിച്ചു. ഇന്ത്യയിലെ പ്രവർത്തനങ്ങളും വിഭവങ്ങളും, ശക്തമായ പ്രാദേശിക പിന്തുണയോടെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റുന്നതിനാണിതെന്നും കമ്പനി അറിയിച്ചു.
കഴിഞ്ഞ മാസം ലഡാക്കിൽ 20 ഇന്ത്യൻ സൈനികരെ ചൈനീസ് സൈന്യം കൊലപ്പെടുത്തിയതിനെ തുടർന്ന് ഇന്ത്യയിൽ ചൈന വിരുദ്ധ വികാരം ഉയർന്നതിനെ തുടർന്നാണ് റിപ്പോർട്ട്. തങ്ങളുടെ മൊബൈൽ നെറ്റ്വർക്കുകൾ 4 ജിയിലേക്ക് അപ്ഗ്രേഡുചെയ്യാൻ ചൈനീസ് ടെലികോം ഉപകരണങ്ങൾക്ക് പകരം പ്രാദേശികമായ രണ്ട് ടെലികോം സ്ഥാപനങ്ങളോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications